close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-09.03"


 
Line 11: Line 11:
 
: അണിയത്തെന്ന പോലെ മുന്നണിയിൽ നിവർന്നുനില്ക്കാൻ,
 
: അണിയത്തെന്ന പോലെ മുന്നണിയിൽ നിവർന്നുനില്ക്കാൻ,
 
: പതാക പോലെ വിപുലമായി ചുരുളഴിഞ്ഞു പാറാൻ.
 
: പതാക പോലെ വിപുലമായി ചുരുളഴിഞ്ഞു പാറാൻ.
: ഇരുണ്ടവനെങ്കിലും പൊന്നു കൊണ്ടൊരു ശിരോകവചമെനിക്കുണ്ടാവും,
+
: ഇരുണ്ടവനെങ്കിലും പൊന്നു കൊണ്ടൊരു  
 +
:::: ശിരോകവചമെനിക്കുണ്ടാവും,
 
: ഇടതടവില്ലാതതു തിളങ്ങുന്നുമുണ്ടാവും.
 
: ഇടതടവില്ലാതതു തിളങ്ങുന്നുമുണ്ടാവും.
 
: എനിക്കു പിന്നിലും പത്തു പേരണിയിട്ടു നില്പുണ്ടാവും,
 
: എനിക്കു പിന്നിലും പത്തു പേരണിയിട്ടു നില്പുണ്ടാവും,
Line 21: Line 22:
 
: എനിക്കരികിലൊരാൾ കാഹളമെടുത്തൂതുമ്പോൾ
 
: എനിക്കരികിലൊരാൾ കാഹളമെടുത്തൂതുമ്പോൾ
 
: ഞങ്ങൾക്കു മുന്നിൽ വിപുലമായ തുറസ്സുകൾ തുറക്കും,
 
: ഞങ്ങൾക്കു മുന്നിൽ വിപുലമായ തുറസ്സുകൾ തുറക്കും,
: ഇരുണ്ടൊരേകാന്തതയിലൂടൊരു നിമിഷസ്വപ്നം പോലെ ഞങ്ങൾ പായും:
+
: ഇരുണ്ടൊരേകാന്തതയിലൂടൊരു നിമിഷസ്വപ്നം  
 +
:::: പോലെ ഞങ്ങൾ പായും:
 
: വീടുകൾ ഞങ്ങൾക്കു പിന്നിൽ മുട്ടുകാലിൽ വീഴും,
 
: വീടുകൾ ഞങ്ങൾക്കു പിന്നിൽ മുട്ടുകാലിൽ വീഴും,
 
: ഇടവഴികളും തെരുവുകളുമിഴഞ്ഞു പിൻവലിയും,
 
: ഇടവഴികളും തെരുവുകളുമിഴഞ്ഞു പിൻവലിയും,

Latest revision as of 11:16, 1 November 2017

റിൽക്കെ

റിൽക്കെ-09.03
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

എനിക്കു മോഹം,
രാത്രിയിൽ മെരുങ്ങാത്ത കുതിരകൾക്കു മേൽ
ചവിട്ടിക്കുതിച്ചുപോകുന്നവരിലൊരാളാവാൻ;
അനുധാവനത്തിന്റെ പ്രചണ്ഡവാതത്തിൽ
അഴിച്ചിട്ട മുടി പോലെ പന്തങ്ങൾ പിന്നിലേക്കെരിയും.
എനിക്കു മോഹം,
അണിയത്തെന്ന പോലെ മുന്നണിയിൽ നിവർന്നുനില്ക്കാൻ,
പതാക പോലെ വിപുലമായി ചുരുളഴിഞ്ഞു പാറാൻ.
ഇരുണ്ടവനെങ്കിലും പൊന്നു കൊണ്ടൊരു
ശിരോകവചമെനിക്കുണ്ടാവും,
ഇടതടവില്ലാതതു തിളങ്ങുന്നുമുണ്ടാവും.
എനിക്കു പിന്നിലും പത്തു പേരണിയിട്ടു നില്പുണ്ടാവും,
എന്നെപ്പോലെ തന്നെയിരുണ്ടവർ,
എന്നെപ്പോലവർക്കുമുണ്ടാവും ശിരോകവചങ്ങൾ,
ചിലനേരം സ്ഫടികം പോലെ തിളങ്ങുന്നവ,
ചിലനേരമിരുണ്ടതും പഴകിയതും അന്ധവുമായവ.

എനിക്കരികിലൊരാൾ കാഹളമെടുത്തൂതുമ്പോൾ
ഞങ്ങൾക്കു മുന്നിൽ വിപുലമായ തുറസ്സുകൾ തുറക്കും,
ഇരുണ്ടൊരേകാന്തതയിലൂടൊരു നിമിഷസ്വപ്നം
പോലെ ഞങ്ങൾ പായും:
വീടുകൾ ഞങ്ങൾക്കു പിന്നിൽ മുട്ടുകാലിൽ വീഴും,
ഇടവഴികളും തെരുവുകളുമിഴഞ്ഞു പിൻവലിയും,
കവലകൾ കുതറിമാറാൻ നോക്കും: വിടില്ല ഞങ്ങളവയെ;
പെരുമഴ പോലെ ഞങ്ങളുടെ കുതിരകളിരച്ചിറങ്ങും.