ജ്ഞാനസ്നാനം
ജ്ഞാനസ്നാനം | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- സ്ത്രീ അവനെ കണ്ണീരില്‍ കഴുകി,
- പിന്നെ മുലപ്പാലില്‍
- പുഴഞ്ഞെളിനീരില്,
- വിടര്പ്പൂക്കളില് നിന്നൂറ്റിയെടുത്ത
- തേനില്‍…
- പിന്നെ പച്ചമണ്ണുകൊണ്ടു
- പൊതിഞ്ഞു,
- പിന്നെ പച്ചിലകള്‍കൊണ്ടു മൂടി
- ഒടുവില്‍ ചുംബനംകൊണ്ടെല്ലാം
- ഒപ്പിയെടുത്തു…
- ഇണചേരുകയായിരുന്നൂവെന്നു
- പിന്നീടു മാത്രമാണവരറിഞ്ഞത്.
|