ആസാദിനും ചാരുലതയ്ക്കും
ആസാദിനും ചാരുലതയ്ക്കും | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- സ്നേഹത്തോളം നല്ലതാണു
- സ്നേഹവാക്കുകള്‍,
- സ്നേഹത്തിനോളം വിലപ്പെട്ടതാണു
- നനുത്ത ചിരി,
- കെട്ടടങ്ങുമെന്നറിഞ്ഞുംകൊണ്ട്
- ആളിക്കത്തുന്ന ശുണ്ഠി,
- സ്പര്‍ശത്തിന്റെ
- മാന്ത്രികലഹരികള്‍,
- വല്ലപ്പോഴും താനറിയാതെ
- മനസ്സു മൂടുന്ന
- മങ്ങിയ വെളിച്ചം,
- മഴനനഞ്ഞൊരു രാത്രി
- ഇരുളിലൂടെ കൈകോര്‍ത്ത് ഓടല്‍…
- പിന്നെ ചുട്ടുപൊള്ളുന്ന ടാറില്‍
- കനല്‍ച്ചാട്ടം
- എനിക്കറിയാത്ത മനസ്സുകള്‍,
- അറിയാത്ത സ്നേഹത്തിന്റെ വഴികള്‍
- എനിക്കറിയാവുന്നത്.
- ഇത്രമാത്രം
- സ്നേഹം പച്ചപ്പും ഉപ്പുമാണ്,
- വരിഞ്ഞുമുറുകുന്ന ഞരമ്പും
- നനയുന്ന കണ്ണുമാണ്,
- എരിയുന്ന ക്രോധവും
- പെയ്യുന്ന മനസ്സുമാണ്.
|