EeBhranth-04
← സുന്ദർ
ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ | |
---|---|
ഗ്രന്ഥകർത്താവ് | സുന്ദർ |
മൂലകൃതി | ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | പഠനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി ബുക്സ് |
വര്‍ഷം |
2007 |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 97 |
ഒറ്റയാനായ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ കുറിപ്പുകളിൽനിന്ന്
മൃഗശാലയിലൂടെ നടക്കുന്നതുപോലെയായിരുന്നു. ഒരു വലിയ ക്യാമ്പസ് — മുപ്പത്തിരണ്ട് ഏക്കർ — ആരോ പറഞ്ഞു.
ഓ.പി ബ്ലോക്ക് കടന്ന് ഒരിറക്കത്തിലൂടെ ഞങ്ങൾ നടന്നു — രണ്ടു കെട്ടിടങ്ങൾ കടന്ന് — വാർഡുകൾ. ഓരോ വാർഡിന്റെയും വരാന്തയിൽ നൂറോളംപേർ നിലക്കുന്നുണ്ടായിരുന്നു. വാർഡുകൾ വൃത്തിയാക്കുകയാണ് — ഡോകട്ർ പറഞ്ഞു.
വാർഡിലെത്ര ബെഡ്ഡുണ്ട്?
ക്ഷമാപണപൂർം ഡോക്ടെറാന്നു ചിരിച്ചു: ബെഡ്ഡോ? ബെഡ്ഡൊന്നുമില്ല. അവർ നിലത്തു കിടക്കും.
ഇത്രയധികം പേരോ?
അതെ. ശരിക്കും ഓവർക്രൗഡഡ് ആണ്. പുതിയ കെട്ടിടങ്ങളില്ല. രോഗികളുടെ എണ്ണം കൂടുന്നുമുണ്ട്.
എങ്ങനെയുണ്ട് ഇവിടത്തെ ജീവിതം? നോർമലാണെന്ന് തോന്നിക്കുന്ന ഒരാളോട് ഞാൻ ചോദിച്ചു.
ജീവിതമോ? ജീവിതം മോശമാണ്. വേണ്ടത്ര ആഹാരമില്ല. അയാൾ രണ്ടുകഷണം മോഡേൺബ്രഡ് കൈയിൽ പിടിച്ചിട്ടുണ്ടായിരുന്നു.
ഇതാണ് ഞങ്ങൾക്ക് കിട്ടുന്നത്.
ഒരാൾ വലിയൊരു അലുമിനിയം ബക്കറ്റിൽനിന്നു പരന്ന അലുമിനിയം പാത്രങ്ങളിലേക്ക് കടുത്ത ബ്രൗൺ നിറമുള്ളൊരു ദ്രാവകം ഒഴിക്കുകയായിരുന്നു.
അതെന്താണ് — ഞാൻ അത്ഭുതപ്പെട്ടു — ചെളിവെള്ളംപോലിരിക്കുന്നു.
കാപ്പിയായിരിക്കും. ഒരു വിദ്യാർത്ഥി പറഞ്ഞു.
ആ പരന്ന പാത്രങ്ങൾ കതകിനടിയിലൂടെ സെല്ലിനുള്ളിലേക്കു തള്ളി.
It was appalling downright shocking
കുടുസ്സായ സെല്ലുകളിലോരോന്നിലും ശരാശരി ആറെട്ട് ഇൻമേറ്റ്‌സ് — മിക്കവരും പൂർണ്ണനഗ്നർ. മറ്റുള്ളവർ അഴുക്കുമുണ്ടുടുത്തിരിക്കുന്നു.
ഞങ്ങൾ ഫീമെയിൽവാർഡ് നടന്നുകാണവേ ഒരു വിദ്യാർത്ഥി പറഞ്ഞു: അസുഖം ഭേദമായവരെ കണ്ടുപിടിച്ച് പറഞ്ഞുവിടാൻ എന്തെങ്കിലുമൊരു സിസ്റ്റമുണ്ടാക്കണം. പേഷ്യൻസിന്റെ അബ്‌നോർമാലിറ്റിയുടെ ബേസിസിൽ അവരെ ഗ്രേഡ്‌ചെേയ്യണ്ടതാണ്.
അതെയതെ. അത്തരമൊരു സിസ്റ്റമുണ്ടാവേണ്ടതാണ്. മറ്റുപലരും യോജിച്ചു.
പക്ഷേ, ആരാണീ സിസ്റ്റം നടപ്പിലാക്കാൻപോകുന്നത്? ആർക്കാണ് താല്പര്യം? ആര് മുൻകൈയെടുക്കും? നമ്മൾ ചെയ്യുമോ? നമുക്ക് സജസ്റ്റ്‌ചെയ്യാം. എല്ലാരും ചെയ്യുന്നുമുണ്ട്. എല്ലാവർക്കും എത്ര ഐഡിയലായിട്ടാണ് കാര്യങ്ങൾ നടേത്തണ്ട തെന്നറിയാം. പക്ഷേ, നിങ്ങളോ ഞാനോ അതിന്റെ റെസ്‌പോൺസിബിലിറ്റി എടുക്കുമോ? ആർക്കും സത്യത്തിൽ താല്പര്യമില്ല. അതാണ് പ്രശ്‌നം.
അതെ. ആർക്കാണ് താല്പര്യം?
തിരുവനന്തപുരം മാനസികേരാഗാശുപ്രതിയിലെ സ്റ്റാഫ് പാറ്റേൺ താഴെ കൊടുക്കുന്നു: (ഇതിൽ ഓഫീസ് സ്റ്റാഫ് ഉൾപ്പെടുന്നില്ല).
തസ്തിക | ലഭ്യത | ഒഴിവ് | ||
നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് I | 1 | 1 | 0 | |
നഴ്‌സിങ് സൂപ്രണ്ട് ഗ്രേഡ് II | 1 | 1 | 0 | |
ഹെഡ് നേഴ്‌സ് | 9 | 8 | 1 | വർക്ക് അറേഞ്ച്മെൻറിൽ |
സ്റ്റാഫ് നേഴ്‌സ് | 37 | 31 | 6 | |
നഴ്‌സിങ് അസിസ്റ്റന്റ് | 113 | 99 | 14 | 2 വർക്ക് അറേഞ്ച്‌മെന്റ്, 2 സസ്‌പെൻഷൻ |
അറ്റൻഡർ ഗ്രേഡ് I | 17 | 16 | 1 | |
അറ്റൻഡർ ഗ്രേഡ് II | 36 | 34 | 2 | (വർക്ക് അറേഞ്ച്മെന്റ്) |
ദോബി 4 4 0 | 4 | 4 | 0 | |
ബാർബർ (കോൺട്രാക്ട്) | 1 | |||
കുക്ക് ഗ്രേഡ് ക | 2 | 1 | 1 | |
കുക്ക് ഗ്രേഡ് കക | 8 | 7 | 1 |
ആകെ പന്ത്രണ്ട് ഡോക്ടർമാരുള്ളതിൽ ആറുപേർ സൈക്യാട്രിസ്റ്റുകളാണ്.
ഇത് തീർത്തും അപര്യാപ്തമാണ്. ഉദാഹരണത്തിന് നഴ്‌സിങ് സ്റ്റാഫിന്റെ കാര്യമെടുക്കാം. എണ്ണൂറ് രോഗികൾക്ക് ശാസ്ത്രീയമായി ഇരുനൂറ് നേഴ്‌സുമാർ വേണം. ഈ ആശുപത്രിയിലെ അനുവദിച്ച ബെഡ് സ്ട്രങ്ത്ത് അഞ്ഞൂറ്റിയേഴാണ്. അതി നുപോലും നൂറ്റിയിരുപത്തേഴ് നേഴ്‌സുകളാവശ്യമാണ്. ഇപ്പോൾ മുപ്പത്തൊന്നുപേരാണുള്ളത്. പലപ്പോഴും ആയിരത്തോളം രോഗികളുണ്ടാവാറുണ്ട്. കൂടുതൽ സ്റ്റാഫിനെ നിയമിക്കുക. ശാസ്ത്രീയമായ അനുപാതത്തിൽ സൈക്യാർട്ടിസ്റ്റിന്റെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിക് സോഷ്യൽ വർക്കറിന്റെയും സൈക്യാട്രിക് നേഴ്‌സിന്റെയും തസ്തികകൾ പുനർനിർണ്ണയം ചെയ്യുകയും നല്ല ടീം വർക്ക് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.
അഡ്മിഷനും ഡിസ്ചാർജ്ജും ഇപ്പോൾ തീർത്തും അശാസ്ത്രീയമാണ്. അത് ശാസ്ത്രീയമാക്കുകയും ഇപ്പോൾ ഇവിടെയുള്ള രോഗികളെ നന്നായി പരിശോധിച്ച് അസുഖമില്ലാത്തവരെ — ഭേദമായവരെ വിടുക — റിഹാബിലിറ്റേറ്റ് ചെയ്യുക.
ഇപ്പോൾ ഇവിടെ ജോലിചയ്യുന്നവർ വർഷങ്ങളായി ഈ വൃത്തിേകടും മാലിന്യവും കണ്ട് പ്രതികരണശേഷി നഷ്ടപ്പെട്ടവരായതിനാൽ ഡോക്ടറും ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന അവരെ സ്ഥലംമാറ്റി പുതിയ ജീവനക്കാരെ ഈ ആശുപത്രി യിലേക്ക് റിക്രൂട്ടുചെയ്യുകയും ട്രാൻസ്ഫർ ചെയ്യുകയും ചെയ്യുക. അതോടൊപ്പം പരമാവധി ഒന്ന്, ഒന്നരമാസത്തിനപ്പുറമൊരു തീയതി ഡെഡ്‌ലൈനാക്കി നിശ്ചയിച്ച് ഒരു‘ഓപ്പറേഷൻ സ്റ്റിംക്’ നടപ്പിലാക്കുക - ഇവിടെ മാത്രമല്ല, കോഴിക്കോട്ടെയും തൃശൂരെയും ആശുപത്രികളിലും.
26-6-85ൽ ഇവിടെയുണ്ടായിരുന്ന രോഗികളുടെ എണ്ണംവച്ചു നോക്കുമ്പോൾ ഒരു രോഗിക്ക് ദിവസവും ശരാശരി ഒരുരൂപ തൊണ്ണൂറ്റിയെട്ട് പൈസയുടെ മരുന്നു മാത്രമാണ് ലഭിക്കുന്നത്. ഇത് തീരെ കുറവാണ്. ഏറ്റവും കുറഞ്ഞത് മുപ്പതുലക്ഷം രൂപയെങ്കിലും ഒരുവർഷത്തേക്ക് മരുന്നിനുവേണ്ടിമാത്രം ലഭ്യമാക്കേണ്ടതാണ്.
ബന്ധുക്കൾക്കും പൊതുജനങ്ങൾക്കും പത്രക്കാർക്കും സന്ദർശനസമയത്തിലെങ്കിലും വാർഡിൽ കയറി രോഗികളെ കാണാനുള്ള സൗകര്യങ്ങളുണ്ടാക്കുക.
---
ഈ നരകത്തിനൊരു അറുതി വരുത്തുന്നതെങ്ങനെ?
’അസൈലം’ സങ്കല്പം ഉരുത്തിരിഞ്ഞുവന്നത് മാനസികരോഗികളെ സമൂഹത്തിൽനിന്നു രക്ഷിക്കാൻവേണ്ടിയാണ്. അല്ലാതെ സമൂഹത്തെ രോഗികളിൽനിന്നു രക്ഷിക്കാനല്ല.
ഒരു മാനസികേരാഗാശുപത്രി എങ്ങനെ പ്രവർത്തിക്കുന്നുെവന്നറിയാൻ ഈ കാര്യങ്ങൾ പരിശോധിക്കേണ്ടിവരും:
ആശുപത്രിയുടെ ശുചിത്വം
രോഗികളുടെ സ്വകാര്യവകകൾ
രോഗികൾ എങ്ങനെ ഒരുദിവസം ചെലവാക്കുന്നു?
ആശുപത്രിക്കകത്തെ അവരുടെ ചലനസ്വാതന്ത്ര്യം
ഡോക്ടർമാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള മനോഭാവം
ആശുപത്രിയിലെ സൗകര്യങ്ങൾ അഡ്മിഷൻ ഡിസ്ചാർജ് നടപടിക്രമങ്ങൾ
ബോർഡ് ഓഫ് വിസിറ്റേഴ്‌സിന്റെ പ്രവർത്തനം
രോഗികൾക്കുകിട്ടുന്ന ചികിത്സയും ആഹാരവും
ഇവെയല്ലാം തുല്യ്രപാധാന്യമുള്ളവയാണ്.
അടിസ്ഥാനപരമായി മാനസികരോഗാശുപത്രി ഒരു ആശുപ്രതിയാണ്. അതു കൊണ്ടുതന്നെ കാറ്റും വെട്ടവും കടക്കുന്ന വൃത്തിയുള്ള കെട്ടിടങ്ങൾ, കസേര, കട്ടിൽ, കിടക്ക, ഷീറ്റ്, ഫാൻ, കാലാവസ്ഥയ്ക്കനുസൃതമായ വേഷം, മൂട്ട, കൊതുക് എന്നിവയിൽനിന്നുള്ള മോചനം, വേണ്ടത്ര വൃത്തിയുള്ള ബാത്ത്‌റൂമുകൾ, കുളിക്കാനും കുടിക്കാനും ശുദ്ധജലം, ടോയ്‌ലറ്റുകൾ, മഗ്ഗുകൾ, ബക്കറ്റുകൾ, സോപ്പ്, പേസ്റ്റ്, എണ്ണ, കാരം, ആവശ്യത്തിനുവേണ്ട നല്ല വൃത്തിയുള്ള പാത്രങ്ങൾ, ശുചിത്വം, ശുചിയായ സമീകൃതാഹാരം ഇവ മാന്യമായി ഉറപ്പുവരുത്തേണ്ടതാണ്.
മെൻറൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷനിൽ കുറെ അന്താരാഷ്ട്രീയ മാനദണ്ഡങ്ങളുണ്ട്. റിക്രിയേഷനും പുനരധിവാസത്തിനുമുള്ള സൗകര്യം, ഓക്കുപ്പേഷണൽ തെറപ്പി, സൈക്കോ തെറപ്പി, ബിഹേവിയറൽ തെറപ്പി, മില്യൂ തെറപ്പി ഇവ അനിവാര്യമാണ്. ഒരു നല്ല ലബോറട്ടറി, ത്വക് രോഗം, ശ്വാസകോശ രോഗങ്ങൾ, ഇ.എൻ.റ്റി, റെസ്പിറേറ്ററി, ഡെൻറൽ രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സാ സൗകര്യങ്ങൾ, ഒരു ആംബുലൻസ്, വേണ്ടത്ര മരുന്ന് എന്നിവ ഉടനടി ഉണ്ടാവേണ്ടതാണ്.
ഒരു കനത്ത തുക നോൺപ്രാക്ടീസിങ് അലവൻസായി നല്കിയെങ്കിലും ഡോക്ടർമാരുടെ പ്രൈവറ്റ് പ്രാക്ടീസ് കർശനമായി നിരോധിക്കേണ്ടതാണ്.
രോഗികളെ ഉപദ്രവിക്കുന്നവർക്കെതിരെ, കൈക്കൂലിവാങ്ങുന്നവർക്കെതിരെ, സാധനങ്ങൾ കടത്തിക്കൊണ്ടുപോകുന്നവർക്കെതിരെ, ഡ്യൂട്ടിയിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്കനടപടികൾ എടുക്കുക. ഒപ്പം സ്റ്റാഫിന്റെ റിസ്‌ക് അലവൻസ് ഇപ്പോഴുള്ളതിന്റെ നാലിരട്ടിയെങ്കിലുമാക്കി വർദ്ധിപ്പിക്കേണ്ടതാണ്.