ചിത്രപുസ്തകം
← റിൽക്കെ
റിൽക്കെ-09 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ചിത്രങ്ങളുടെ പുസ്തകമെന്നോ പ്രതിബിംബങ്ങളുടെ പുസ്തകമെന്നോ പരിഭാഷപ്പെടുത്താവുന്ന Dasuch der Bilder എന്ന സമാഹാരത്തിലെ കവിതകൾ 1899 മുതൽ 1906 വരെ എഴുതിയതാണു്. റിൽക്കേയുടെ മറ്റു പുസ്തകങ്ങളിലെപ്പോലെ സമാനസ്വഭാവമുള്ളതല്ല ഇതിലെ കവിതകൾ. പുസ്തകമാകെ വ്യാപിച്ചുകിടക്കുന്ന ഒരു ദർശനമോ രൂപമോ ഇതിലില്ല. ഒന്നിനൊന്നു ഭിന്നമായ രചനകളാണിവ. അതിനൊരു കാരണം റിൽക്കേയുടെ കാവ്യജീവിതത്തിലെ സംക്രമണദശയായിരുന്നു ഇവയുടെ രചനാകാലം എന്നതായിരിക്കാം. എന്നാൽക്കൂടി അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ പല കവിതകളും ഇതിലുണ്ടു്. “റിൽക്കേയുടേതു്” എന്നു് ഒരു കവിതയെ അടയാളപ്പെടുത്തുന്നതെല്ലാം ഈ കവിതകളിലുണ്ടു്: ഓർമ്മയും ബാല്യവും തിരിഞ്ഞുനോട്ടവും, രാത്രിയും അതിന്റെ വൈപുല്യവും, മനുഷ്യരുടെ പരസ്പരവിയോഗം, വിദൂരവും പ്രതീക്ഷകൾ ഉള്ളിലടക്കിയതുമായ ഭൂഭാഗങ്ങൾ, ഇരുട്ടും മൗനവും നിറഞ്ഞ മുറികൾ, ഇതിനൊക്കെയുപരി ഏകാന്തത.
|