അങ്ങനെയൊരാളുണ്ടോ...
← റിൽക്കെ
റിൽക്കെ-22.04 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
അങ്ങനെയൊരാളുണ്ടോ, കാലമെന്ന
സംഹാരകൻ?
ശാന്തിയുടെ മലമുടിയിൽ നിന്നെന്നാണവൻ
കോട്ട തട്ടിയിടുക?
എന്നുമെന്നും ദേവന്മാർക്കധീനമായ
ഈ ഹൃദയം,
ഊറ്റം കാണിച്ചെന്നാണവനതു പറിച്ചെടുക്കുക?
നിയതി നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന
പോലെയാണോ,
ഉത്കണ്ഠകളാലത്രവേഗമുടയുന്നവയാണോ നാം?
ഗഹനവും വാഗ്ദാനങ്ങളാൽ സമ്പന്നവുമായ ബാല്യം,
ഇനിയൊരു കാലത്തതു വേരോടില്ലാതാകുമെന്നോ?
അനിത്യരാണു നാമെന്നു നമ്മെ വേട്ടയാടുന്ന ബോധം
ഒരു വേനൽക്കാലമേഘം പോലെ ഹാ,
നമ്മുടെ നിഷ്കപടഹൃദയത്തിലൂടൊഴുകിപ്പോകുന്നു.
എന്നാൽ നാം ഹതാശരാവട്ടെ, അനിത്യരാവട്ടെ,
നിത്യശക്തികൾക്കിടയിൽ നമ്മളും ഗണനീയരാവുന്നു,
ദേവന്മാർക്കു നാമുപയോഗപ്പെടുന്നുവെന്നതിനാൽ.
(II-27)
|