ദേഹമെന്ന സഹോദരൻ
← റിൽക്കെ
റിൽക്കെ-25.15 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ദരിദ്രനാണയാൾ, ദേഹമെന്ന സഹോദരൻ…
നാമയാൾക്കു ധനികരാണെന്നാണതിനർത്ഥം.
ഒരിക്കൽ അയാളായിരുന്നു ധനികൻ;
അതിനാൽ ഈ വിഷമകാലത്ത്
അല്പത്തരങ്ങൾ ചിലതയാൾ കാണിക്കുന്നുവെങ്കിൽ
നാമതു ക്ഷമിച്ചു കൊടുക്കുക.
നമ്മെ കണ്ടിട്ടേയില്ലെന്ന മട്ടാണയാളെടുക്കുന്നതെങ്കിൽ
ഒരുമിച്ചെന്തൊക്കെ കടന്നുപോയിരിക്കുന്നുവെന്ന്
സൗമ്യമായിട്ടായാളെയൊന്നോർമ്മപ്പെടുത്തുക.
ശരി തന്നെ, നാമൊന്നല്ല, രണ്ടേകാകികളാണ്:
അയാളും നമ്മുടെ ബോധവും.
എന്നാലുമെന്തിനൊക്കെക്കടപ്പെട്ടവരാണു നാം,
സുഹൃത്തുക്കളെപ്പോലന്യോന്യം!
രോഗം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു:
ത്യാഗങ്ങളൊരുപാടു ചെയ്യണം,
സൗഹൃദം കൊണ്ടുനടക്കാനെന്നു്!
(1926)
|