മാൾറ്റെ ലൗറിഡ്സു് ബ്രിഗ്ഗെയുടെ നോട്ടുബുക്കിൽ നിന്നു്
← റിൽക്കെ
റിൽക്കെ-13 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
‘മാ ൾറ്റെ ലൗറിഡ്സ് ബ്രിഗ്ഗെയുടെ നോട്ട്ബുക്കുകൾ’ ആത്മകഥാംശം കലർന്ന ഒരു നോവലാണു്. ഒരു ഡാനിഷ് പ്രഭുകുടുംബത്തിലെ അവസാനത്തെ അനന്തരാവകാശിയുടെ (കാരിന്തിലെ ഒരു പ്രഭുകുടുംബവുമായി തനിക്കൊരു വിദൂരബന്ധമുണ്ടെന്നു് റിൽക്കെ വിശ്വസിച്ചിരുന്നു) ജനനം മുതൽ പാരീസിലെ ദരിദ്രവും കഷ്ടപ്പാടു നിറഞ്ഞതുമായ വിദ്യാർത്ഥിജീവിതത്തിലേക്കു് കഥ നീളുന്നു. നോവൽ ഉടനീളം മരണവും നഗരജീവിതത്തിന്റെ ജീർണ്ണതയും മാൾറ്റെയുടെ മരണഭയവും നിറഞ്ഞുനില്ക്കുന്നു. നോവൽ പൂർത്തിയാക്കിയിട്ടില്ലെന്നതിനാൽ (തളർച്ച കാരണം താൻ എഴുത്തു നിർത്തി എന്നാണു് റിൽക്കെ ഒരു കത്തിൽ പറയുന്നതു്) മാൾറ്റെയുടെ അന്തിമവിധി എന്താണെന്നതു് അവ്യക്തമാണു്. “ഈ ജീവിതത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടോ, അതെല്ലാം തീർത്തും ദുർഗ്രഹമാണു നമുക്കെങ്കിൽ നാം എങ്ങനെ ജീവിച്ചുപോകും?” എന്നതാണു് ഈ നോവലിന്റെ മുഖ്യമായ പ്രമേയം എന്നു് ഒരു കത്തിൽ റിൽക്കെ സൂചിപ്പിക്കുന്നുണ്ടു്.
|