പാട്ട് വസ്ത്രം
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
പാട്ട് വസ്ത്രം
തെരുവില്‍
നഗ്നര്‍ പാടുന്നു
അവര്‍ അഞ്ചു പേര്
അതോ ആറോ?
ചുററിനും കൂടിയവര്‍
മുഴുവന്‍ നഗ്നര്‍
തിടുക്കത്തില്‍
സ്വയം നോക്കി.
ഞാനും നഗ്നന്!
മടിയോടെ
നഗ്നരുടെ കൂട്ടത്തിലേക്ക്
ചേര്‍ന്നുനിന്നു..
തെരുവില്‍
നഗ്നര്‍
പാടുന്നു.
|