close
Sayahna Sayahna
Search

Difference between revisions of "നീ എവിടെയാണെങ്കിലും"

(Created page with "{{infobox ml book| |title_orig = നീ എവിടെയാണെങ്കിലും | image = EHK_Memoir_Nee_Evide.jpeg | image_size =...")
 
(One intermediate revision by the same user not shown)
Line 26: Line 26:
 
===ആമുഖം===
 
===ആമുഖം===
  
ഓരോരുത്തർക്കും അവനവന്റെ സ്വകാര്യത സൂക്ഷിച്ചു വയ്ക്കാൻ അവകാശമുണ്ട്. അതുപോലെത്തന്നെ പരസ്യമാക്കാനും. ഒന്നും ഒളിപ്പിച്ചുവയ്ക്കാൻ ഇല്ലാത്തവർക്കേ അതു പരസ്യമാക്കാൻ കഴിയൂ. ഓർമ്മക്കുറിപ്പുകൾ എഴുതുമ്പോൾ എന്നെ അലട്ടിയിരുന്ന ഒരു ചോദ്യം എന്റെ ജീവിതം പൊതുജനസമക്ഷം മലർത്തിക്കാട്ടാൻ പറ്റിയതാണോ? ഞാൻ എന്റെ ജീവിതത്തിലേയ്ക്ക് കണ്ണോടിച്ചു നോക്കി. ഞാൻ ഇതുവരെ ചെയ്ത ഏതെങ്കിലും കാര്യങ്ങൾ ശരിയല്ല എന്നു തോന്നുന്നുണ്ടോ? അതുപോലെ ചെയ്ത ഏതെങ്കിലും കാര്യങ്ങളിൽ ഖേദം തോന്നിയിട്ടുണ്ടോ? രണ്ടു ചോദ്യങ്ങൾക്കും എന്റെ മറുപടി &isquo;ഇല്ലാ’ എന്നുതന്നെയാണ്. ചെയ്ത പല കാര്യങ്ങൾക്കും ഉദ്ദേശിച്ച ഫലം കിട്ടിയില്ല എന്നതു ശരിയാണ്. പക്ഷേ അതുകൊണ്ട് എന്റെ ഉദ്ദേശ്യത്തെ സംശയിക്കേണ്ട ആവശ്യമില്ല. മറിച്ച് എനിക്ക് ചെയ്യാൻ കഴിയുമായിരുന്ന പല കാര്യങ്ങളും ചെയ്തില്ലെന്ന ഖേദം നല്ലവണ്ണമുണ്ടുതാനും. ചെയ്തവയെക്കുറിച്ചല്ല, ചെയ്യാൻ കഴിയാത്തവയെക്കുറിച്ചാണ് ഖേദമെന്നർത്ഥം.
+
ഓരോരുത്തർക്കും അവനവന്റെ സ്വകാര്യത സൂക്ഷിച്ചു വയ്ക്കാൻ അവകാശമുണ്ട്. അതുപോലെത്തന്നെ പരസ്യമാക്കാനും. ഒന്നും ഒളിപ്പിച്ചുവയ്ക്കാൻ ഇല്ലാത്തവർക്കേ അതു പരസ്യമാക്കാൻ കഴിയൂ. ഓർമ്മക്കുറിപ്പുകൾ എഴുതുമ്പോൾ എന്നെ അലട്ടിയിരുന്ന ഒരു ചോദ്യം എന്റെ ജീവിതം പൊതുജനസമക്ഷം മലർത്തിക്കാട്ടാൻ പറ്റിയതാണോ? ഞാൻ എന്റെ ജീവിതത്തിലേയ്ക്ക് കണ്ണോടിച്ചു നോക്കി. ഞാൻ ഇതുവരെ ചെയ്ത ഏതെങ്കിലും കാര്യങ്ങൾ ശരിയല്ല എന്നു തോന്നുന്നുണ്ടോ? അതുപോലെ ചെയ്ത ഏതെങ്കിലും കാര്യങ്ങളിൽ ഖേദം തോന്നിയിട്ടുണ്ടോ? രണ്ടു ചോദ്യങ്ങൾക്കും എന്റെ മറുപടി ‘ഇല്ലാ’ എന്നുതന്നെയാണ്. ചെയ്ത പല കാര്യങ്ങൾക്കും ഉദ്ദേശിച്ച ഫലം കിട്ടിയില്ല എന്നതു ശരിയാണ്. പക്ഷേ അതുകൊണ്ട് എന്റെ ഉദ്ദേശ്യത്തെ സംശയിക്കേണ്ട ആവശ്യമില്ല. മറിച്ച് എനിക്ക് ചെയ്യാൻ കഴിയുമായിരുന്ന പല കാര്യങ്ങളും ചെയ്തില്ലെന്ന ഖേദം നല്ലവണ്ണമുണ്ടുതാനും. ചെയ്തവയെക്കുറിച്ചല്ല, ചെയ്യാൻ കഴിയാത്തവയെക്കുറിച്ചാണ് ഖേദമെന്നർത്ഥം.
  
ഇത്രയും ശരി. ഇനി നമ്മുടെ സ്വകാര്യത പരസ്യമാക്കുമ്പോഴുള്ള പ്രശ്‌നങ്ങളാണ്. സ്വകാര്യത എന്നത് നാം മാത്രമുള്ള ഒന്നല്ല. സഹജീവികൾകൂടി ഭാഗഭക്കായി പരസ്പരബന്ധമുള്ളവയാണ്. അപ്പോൾ നമ്മുടെ ജീവിതം പരസ്യമാക്കുകവഴി നാം മറ്റുള്ളവർക്ക് വല്ലായ്മയുണ്ടാക്കുകയാണ് ചെയ്യുന്നത്.
 
Line 61: Line 61:
 
{{ordered list|start=9
 
{{ordered list|start=9
 
| [[ഒരു യാത്രയുടെ ഓർമ്മ]]
 
| [[ഒരു യാത്രയുടെ ഓർമ്മ]]
| [[നെട്ടൂരിൽനിന്ന് ഒരു പാചകവിദഗ്ദ]]
+
| [[നെട്ടൂരിൽനിന്ന് ഒരു പാചകവിദഗ്ദ്ധ]]
 
| [[അമൂല്യനിധിയ്ക്കുവേണ്ടി]]
 
| [[അമൂല്യനിധിയ്ക്കുവേണ്ടി]]
 
| [[മനസ്സിൽ ഇന്നും ആ ചെറുപ്പക്കാരൻ]]
 
| [[മനസ്സിൽ ഇന്നും ആ ചെറുപ്പക്കാരൻ]]

Latest revision as of 10:40, 20 June 2014

നീ എവിടെയാണെങ്കിലും
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി

[[NeeEvideyanenkilum

|നീ എവിടെയാണെങ്കിലും]]
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്

ഇ ഹരികുമാര്‍

ആമുഖം

ഓരോരുത്തർക്കും അവനവന്റെ സ്വകാര്യത സൂക്ഷിച്ചു വയ്ക്കാൻ അവകാശമുണ്ട്. അതുപോലെത്തന്നെ പരസ്യമാക്കാനും. ഒന്നും ഒളിപ്പിച്ചുവയ്ക്കാൻ ഇല്ലാത്തവർക്കേ അതു പരസ്യമാക്കാൻ കഴിയൂ. ഓർമ്മക്കുറിപ്പുകൾ എഴുതുമ്പോൾ എന്നെ അലട്ടിയിരുന്ന ഒരു ചോദ്യം എന്റെ ജീവിതം പൊതുജനസമക്ഷം മലർത്തിക്കാട്ടാൻ പറ്റിയതാണോ? ഞാൻ എന്റെ ജീവിതത്തിലേയ്ക്ക് കണ്ണോടിച്ചു നോക്കി. ഞാൻ ഇതുവരെ ചെയ്ത ഏതെങ്കിലും കാര്യങ്ങൾ ശരിയല്ല എന്നു തോന്നുന്നുണ്ടോ? അതുപോലെ ചെയ്ത ഏതെങ്കിലും കാര്യങ്ങളിൽ ഖേദം തോന്നിയിട്ടുണ്ടോ? രണ്ടു ചോദ്യങ്ങൾക്കും എന്റെ മറുപടി ‘ഇല്ലാ’ എന്നുതന്നെയാണ്. ചെയ്ത പല കാര്യങ്ങൾക്കും ഉദ്ദേശിച്ച ഫലം കിട്ടിയില്ല എന്നതു ശരിയാണ്. പക്ഷേ അതുകൊണ്ട് എന്റെ ഉദ്ദേശ്യത്തെ സംശയിക്കേണ്ട ആവശ്യമില്ല. മറിച്ച് എനിക്ക് ചെയ്യാൻ കഴിയുമായിരുന്ന പല കാര്യങ്ങളും ചെയ്തില്ലെന്ന ഖേദം നല്ലവണ്ണമുണ്ടുതാനും. ചെയ്തവയെക്കുറിച്ചല്ല, ചെയ്യാൻ കഴിയാത്തവയെക്കുറിച്ചാണ് ഖേദമെന്നർത്ഥം.

ഇത്രയും ശരി. ഇനി നമ്മുടെ സ്വകാര്യത പരസ്യമാക്കുമ്പോഴുള്ള പ്രശ്‌നങ്ങളാണ്. സ്വകാര്യത എന്നത് നാം മാത്രമുള്ള ഒന്നല്ല. സഹജീവികൾകൂടി ഭാഗഭക്കായി പരസ്പരബന്ധമുള്ളവയാണ്. അപ്പോൾ നമ്മുടെ ജീവിതം പരസ്യമാക്കുകവഴി നാം മറ്റുള്ളവർക്ക് വല്ലായ്മയുണ്ടാക്കുകയാണ് ചെയ്യുന്നത്.

അതൊഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്? കഥാപാത്രങ്ങളുടെ പേരുകൾ മാറ്റുക, സ്ഥലകാലങ്ങളിലും സന്ദർഭങ്ങളിലും മാറ്റമുണ്ടാക്കുക. ഞാൻ ഈ രണ്ടു മാർഗ്ഗങ്ങളാണ് അവലംബിച്ചിട്ടുള്ളത്. എന്നെ വിശ്വസിച്ച് എന്റെ സ്വകാര്യതകളിൽ പങ്കാളിയായ ഒരു വ്യക്തിയെ ഒരു വിധത്തിലും ദ്രോഹിക്കാൻ പാടില്ല. പക്ഷേ എന്റെ ജീവിതത്തെക്കുറിച്ച് അടുത്തറിയുന്നവർക്ക് ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നു. സംഭവം നടക്കുന്നുവെന്ന് പറയപ്പെടുന്ന സമയത്ത് ഞാൻ ദില്ലിയിൽ വേണ്ടതിനു പകരം മുംബൈയിലാണെന്നു വരുന്നു. കാലദേശാവസ്ഥയിലുണ്ടാകുന്ന ഈ കുഴഞ്ഞുമറിച്ചിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു അപഭ്രംശമാണ്. അതിന് ഞാൻ എന്റെ വായനക്കാരോട് മാപ്പു ചോദിക്കുന്നു.

ഈ ഓർമ്മക്കുറിപ്പുകൾ പലതും വനിതാ ദ്വൈവാരികയിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ വളരെ നല്ല പ്രതികരണമാണ് വായനക്കാരിൽനിന്ന് ലഭിച്ചത്. ആ പ്രതികരണങ്ങളാണ് കൂടുതൽ എഴുതാനും അത് പുസ്തകരൂപത്തിൽ പ്രകാശിപ്പിക്കാനും എന്നെ പ്രേരിപ്പിച്ചത്.

അവസാനമായി എന്റെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് ഒരു ലേഖനവും ചേർത്തിട്ടുണ്ട്. എന്റെ ചെറുകഥകൾ പലതും സ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതപ്പെട്ടിട്ടുള്ളതായതുകൊണ്ട് അവ മനസ്സിലാക്കുന്നതിന് ഈ ലേഖനം സഹായിക്കുമെന്നുറപ്പുണ്ട്. ആ കഥാപാത്രങ്ങളെ എവിടെ, എങ്ങിനെ കണ്ടുമുട്ടിയെന്നറിയുന്നത് രസകരമായിരിക്കും.

എന്റെ പ്രിയപ്പെട്ട വായനക്കാരോടല്ലാതെ അധികം പേരോട് എനിക്ക് നന്ദി പറയാനില്ല. ഒരു മിനുറ്റ്, എന്റെ കുടുംബിനി എന്നെ നോക്കി കണ്ണുരുട്ടുന്നു. ശരിയാണ്. ഞാൻ മറന്നു പോയതാണ്. എന്റെ ഓരോ ഭ്രാന്തുകളും ക്ഷമയോടെ, ശാന്തചിത്തയായി നോക്കിക്കാണുകയും, അതിൽനിന്നെല്ലാം എനിക്കേറ്റ ക്ഷതങ്ങളിൽ കാലാകാലങ്ങളിൽ തേൻ പുരട്ടുകയും ചെയ്ത അവൾക്ക് ഞാൻ നന്ദി പറയണോ? അറിയില്ല.

ഇ. ഹരികുമാർ
20.11.2004

അനുഭവങ്ങൾ, ഓർമ്മക്കുറിപ്പുകൾ‍

പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.