close
Sayahna Sayahna
Search

Difference between revisions of "ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും"


Line 1: Line 1:
 
{{SFN/ChaplinBox}}
 
{{SFN/ChaplinBox}}
 +
← [[പി എൻ വേണുഗോപാൽ]]
 
==ആമുഖം==
 
==ആമുഖം==
  

Revision as of 11:33, 16 September 2014

ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
ChaplinCover.png
ഗ്രന്ഥകർത്താവ് പി എൻ വേണുഗോപാൽ
മൂലകൃതി ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രണത ബുക്സ്, കൊച്ചി
വര്‍ഷം
2004
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 102

പി എൻ വേണുഗോപാൽ

ആമുഖം

ഒരു മഹാപുരുഷനും അതിമാനുഷനല്ല, കേവലമനുഷ്യന്‍ മാത്രമാണ്. അതിമാനുഷന്റെ മഹദ്കര്‍മ്മങ്ങള്‍ വാഴ്ത്തേണ്ട കാര്യമില്ല. അവ ചെയ്യാന്‍ അയാള്‍ ബാദ്ധ്യസ്ഥനാണ്. കേവലമനുഷ്യന്റെ മഹത്തായ പ്രവൃത്തികള്‍ക്കാണ് ഏറെ പ്രസക്തി. ആ വഴി സഞ്ചരിക്കാന്‍ അയാള്‍ ബാദ്ധ്യസ്ഥനായിരുന്നില്ല: എങ്കിലും അയാള്‍ ആ പാത തിരഞ്ഞെടുത്തു. മനുഷ്യന്റെ എല്ലാ ദൗര്‍ബല്യങ്ങളും പേറുന്നുവെങ്കിലും ചാര്‍ളി ചാപ്ലിന് മഹത്തായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. എല്ലാ വൈരുദ്ധ്യങ്ങളും വേദനകളും യാതനകളും ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യരാശിയെ ചിരിപ്പിക്കാനും ചിന്തിക്കാന്‍ പ്രേരിപ്പിക്കാനും ചാപ്ലിനു കഴിഞ്ഞു. അതുകൊണ്ടുതന്നെ ആ മനുഷ്യന്റെ ചരിത്രത്തിനു പ്രസക്തിയുണ്ട്. മനുഷ്യസഹജമായ ചോദനകള്‍ — പലപ്പോഴും അവ ദൗര്‍ബല്യങ്ങള്‍തന്നെയാവാം — ഒരു മനുഷ്യനെ മഹാനാകുന്നതില്‍നിന്ന് വിലക്കുന്നില്ല. മാംസത്തിലും രക്തത്തിലും അയാള്‍ എന്തായിരുന്നുവെന്നറിയുന്നത് അയാളുടെ മാഹാത്മ്യത്തെ കുറയ്ക്കുന്നില്ല.

പാകമല്ലാത്ത പാന്റു്‌, പാദങ്ങളിലെ വലിയ ഷൂസ്‌, കൈയിലെ വടി, തലയില്‍ ഇടയ്ക്കിടെ പൊന്തുന്ന തൊപ്പി, ചടുലമായ കാല്‍‌വെയ്പ്പുകള്‍, ചുണ്ടില്‍ ദൈന്യത മറയ്ക്കുന്ന പുഞ്ചിരി, ഇവയെല്ലാം കാണുമ്പോഴും അവയോടൊപ്പം ഉദാരവും നിഷ്കളങ്കവുമായ മനസ്സുംകൂടി ചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ചിരിയില്‍ പങ്കുചേരുമ്പോഴും നാമറിയാതെ കണ്‍‌പീലികള്‍ നനയുമ്പോഴും യാതനയില്‍ വളര്‍ന്ന്, അവസരം ലഭിച്ചപ്പോള്‍ ഐഹികസുഖങ്ങളില്‍ അഭിരമിച്ച ഒരു പച്ചമനുഷ്യനെക്കൂടി ഓര്‍ക്കുന്നതുകൊണ്ട് മഹാനായ ആ കലാകാരന്റെ യശസ്സിനു കോട്ടം തട്ടുമെന്ന് എനിക്കു തോന്നുന്നില്ല.

ചാര്‍ളി ചാപ്ലിനെന്ന വ്യക്തി, ആ വ്യക്തിയില്‍നിന്ന് ഉരുത്തിരിഞ്ഞുണ്ടായ ചാപ്ലിനെന്ന ചലച്ചിത്രകാരന്‍, ആ ചലച്ചിത്രകാരന്റെ സൃഷ്ടിയായ ചാപ്ലിനെന്ന നടന്‍; ഈ മൂന്നു നിഴലുകളുടെ ആകെത്തുകയോ, ഈ മൂന്നിനുമിടയ്ക്കുള്ള നാലാമത്തെ ഒന്നോ ആവാം യഥാര്‍ത്ഥ ചാര്‍ളി ചാപ്ലിന്‍.

കെന്നത്ത് എസ് ലിന്‍, പാം ബ്രൗണ്‍ എന്നിവര്‍ രചിച്ച ചാപ്ലിന്റെ ജീവചരിത്രഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ ആത്മകഥയായ ‘എന്റെ ആത്മകഥ’യും ചില വെബ്‌സൈറ്റുകളും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളും ഈ ലഘു ജീവചരിത്രത്തിന്റെ രചനയില്‍ എനിക്കു സഹായകമായിട്ടുണ്ട്.


പി.എൻ.വേണുഗോപാൽ


വിഷയവിവരം

  1. ബാല്യം
  2. ജന്മനാ നടൻ
  3. അമേരിക്കയിൽ
  4. സിനിമയിലേയ്ക്ക്
  5. ‘ദ ട്രാംപ്’
  6. എഡ്നാ
  7. ചിത്രീകരണരീതി
  8. വിവാഹം
  9. സ്വന്തം സ്റ്റുഡിയോ
  10. ‘ദ കിഡ്’
  11. വീണ്ടും ഇംഗ്ലണ്ടിൽ
  12. ‘ഗോള്‍ഡ് റഷ്’
  13. ‘ദ സര്‍ക്കസ്സ്’
  14. ‘സിറ്റി ലൈറ്റ്സ്’
  15. യൂറോപ്പിൽ
  16. ‘മോഡെണ്‍ ടൈംസ്’
  17. ‘ദ ഗ്രേറ്റ് ഡിക്ടേറ്റര്‍’
  18. ഊനാ ഓനിൽ
  19. കമ്യൂണിസ്റ്റ് വിചാരണ
  20. ചാപ്ലിന്‍ നിരോധനം
  21. അവസാന ചലച്ചിത്രം
  22. കുടുംബ ജീവിതം
  23. ‘ഹൃദയം തകരുന്നെങ്കിലും പുഞ്ചിരിക്കൂ…’
  24. ചാര്‍ളി ചാപ്ലിന്റെ ചലച്ചിത്രങ്ങൾ