Difference between revisions of "2014 06 16"
(→ശരല്‍ക്കാലദീപ്തി) |
|||
Line 7: | Line 7: | ||
ശ്രീ എം കൃഷ്ണന്‍ നായരുടെ “[[ശരത്ക്കാലദീപ്തി|ശരല്‍ക്കാലദീപ്തി]]” എന്ന ലേഖനത്തിന്റെ തുടക്കമാണ് മുകളിലുദ്ധരിച്ചത്. അതടക്കം ഇരുപത് ലേഖനങ്ങളുടെ സമാഹാരമായ അതേ പേരിലുള്ള പുസ്തകം ഇന്ന് സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. | ശ്രീ എം കൃഷ്ണന്‍ നായരുടെ “[[ശരത്ക്കാലദീപ്തി|ശരല്‍ക്കാലദീപ്തി]]” എന്ന ലേഖനത്തിന്റെ തുടക്കമാണ് മുകളിലുദ്ധരിച്ചത്. അതടക്കം ഇരുപത് ലേഖനങ്ങളുടെ സമാഹാരമായ അതേ പേരിലുള്ള പുസ്തകം ഇന്ന് സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. | ||
− | [[ | + | [[Category:News]] |
Latest revision as of 09:45, 16 June 2014
ശരല്‍ക്കാലദീപ്തി
“Zen and The Art of Motorcycle Maintenance”എന്ന തത്ത്വചിന്താത്മകമായ നോവല്‍ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ പിര്‍സിഗ് ‘രായ്ക്കുരാമാനം’ മഹായശസ്കനായി. അമേരിക്കല്‍ ഐക്യനാടുകളിലെ ഒരു സ്റ്റേറ്റായ മിനിസോറ്റയില്‍ നിന്നു മറ്റൊരു സ്റ്റേറ്റായ കലിഫോര്‍ണിയയിലേക്കു മോട്ടര്‍ സൈക്കിളില്‍ മകനുമൊത്തു സഞ്ചരിക്കുകയും സഞ്ചരിക്കുന്നതിനിടയില്‍ ദാര്‍ശനികങ്ങളായ പരികല്പനകള്‍ നടത്തുകയും ചെയ്യുന്നതാണ് ആ ഗ്രന്ഥത്തിലെ വിഷയം. വിശുദ്ധമായ ധൈഷണികാഹ്ലാദം നല്‍കുന്ന ദാര്‍ശനിക നോവലാണത്. വിശ്വവിഖ്യാതനായ നിരൂപകന്‍ ജോര്‍ജ് സ്റ്റൈനര്‍ ആരെയും അങ്ങനെ വാഴ്ത്തുന്ന ആളല്ല. അദ്ദേഹം പോലും പിര്‍സിഗിന്റെ രചനയെ പ്രശംസിച്ചത് ഇങ്ങനെയാണ്. “The analogies with Moby Dick are patent. Robert Pirsig invites the prodigious comparison.” ഈ നോവലെഴുതി പതിനേഴു വര്‍ഷം കഴിഞ്ഞപ്പോള്‍ പിര്‍ഗിസ് Lila — An Inquiry into Morals എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി ചിന്തയുടെ ലോകത്തു പരിവര്‍ത്തനത്തിന്റെ അലകള്‍ ഇളക്കി വിട്ടിരിക്കുന്നു. ഇതിനെക്കുറിച്ചു ഗ്രന്ഥകാരനു തന്നെ അളവറ്റ ആദരമുണ്ട്. അഭിമാനമുണ്ട്. അദ്ദേഹം എഴുതുന്നു: “Zen and The Art of Motorcycle Maintenance” ആദ്യത്തെ ശിശുവാണ്… പക്ഷേ ഈ രണ്ടാമത്തെ ശിശുവിനാണ് ഉജ്ജ്വലത... ജനങ്ങള്‍ നൂറൂ വര്‍ഷത്തിനു ശേഷം ഈ രണ്ടു പുസ്തകങ്ങളും വായിക്കുകയാണെങ്കില്‍ ‘ലീല’യായിരിക്കും കൂടുതല്‍ പ്രാധാന്യമുള്ളതായി അവര്‍ക്കു തോന്നുകയെന്ന് ഞാന്‍ ഭാവികഥനം നിര്‍വഹിച്ചു കൊള്ളട്ടെ.” ഈ പ്രസ്താവം ഗ്രന്ഥകാരന്‍മാരുടെ ദൗര്‍ബല്യമായി മാത്രം പരിഗണിച്ചാല്‍ മതി. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍കോസ് ഓരോ നൂതന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുമ്പോഴും അതാണു തന്റെ ഉല്‍കൃഷ്ടതമമായ കൃതിയെന്നു പറയുമായിരുന്നു. പക്ഷേ തന്റെ ആദ്യത്തെ നോവലിനെ അതിശയിക്കുന്ന ഒരു നോവലും അദ്ദേഹം പിന്നീട് എഴുതിയില്ല. ഇതു കൊണ്ടു പിര്‍സിഗിന്റെ ഈ പുതിയ നോവലിനു പ്രാധാന്യമില്ലെന്നാണ് എന്റെ പക്ഷമെന്ന് ആരും വിചാരിക്കരുതേ. പ്രാധാന്യമുണ്ട്. അതു മറ്റൊരുതരത്തില്‍...
ശ്രീ എം കൃഷ്ണന്‍ നായരുടെ “ശരല്‍ക്കാലദീപ്തി” എന്ന ലേഖനത്തിന്റെ തുടക്കമാണ് മുകളിലുദ്ധരിച്ചത്. അതടക്കം ഇരുപത് ലേഖനങ്ങളുടെ സമാഹാരമായ അതേ പേരിലുള്ള പുസ്തകം ഇന്ന് സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു.