Difference between revisions of "തിക്കോടിയൻ മാഷ്"
(Created page with " ഞാൻ ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. അക്കാല...") |
|||
Line 1: | Line 1: | ||
− | + | {{EHK/NeeEvideyanenkilum}} | |
+ | {{EHK/NeeEvideyanenkilumBox}} | ||
ഞാൻ ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. അക്കാലത്ത് പൊന്നാനി ഇന്നത്തെപ്പോലെ നഗരമല്ല, നാട്ടിൻപുറം തന്നെയാണ്. ഏറ്റവും പടിഞ്ഞാറ് കോടതിയും മൊത്തവ്യാപാരികളുടെ കടയും ഗുദാമുകളും ഒക്കെയുള്ള സ്ഥലം നഗരമെന്ന പേരിലാണ് അറിയ പ്പെട്ടിരുന്നതെങ്കിലും. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലം, എ.വി. ഹൈസ്‌കൂളിന്റെ പരിസരം നാട്ടിൻപുറംതന്നെയായിരുന്നു. അതുകൊണ്ട് കോഴിക്കോട് പോകുക എന്നത് വല്ല ലണ്ടനിലോ പാരീസിലോ പോകുന്ന പോലെയാണ് ഞങ്ങൾക്ക്. അങ്ങിനെയുള്ള ഒരു പോക്കിലാണ് ഞാൻ തിക്കോടിയൻ മാഷെ കാണുന്നത്. ഞാനും ഉണ്ണിയും (ഉറൂബിന്റെ മകൻ അന്തരിച്ച ഇ. കരുണാകരൻ) ബീച്ചിൽനിന്ന് മടങ്ങുന്നവഴി ആകാശവാണിയിൽ വെറുതെ കയറിയതാണ്. പിസിമ്മാമ ജോലിത്തിരക്കിലായിരുന്നു. ഞങ്ങൾ രണ്ടുപേരും ആകാശവാണി കെട്ടിടത്തിലും പുറത്തും അലഞ്ഞു തിരിഞ്ഞു. അങ്ങിനെ നടക്കുമ്പോഴാണ് തിക്കോടിയൻ മാഷ് വരുന്നത് കണ്ടത്. ഉണ്ണി എന്നെ പരിചയപ്പെടുത്തി. ഉടനെ അദ്ദേഹം പറഞ്ഞു. ‘വാ നമുക്കെന്തെങ്കിലും കിട്ടുമോ എന്നു നോക്കാം.’ | ഞാൻ ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. അക്കാലത്ത് പൊന്നാനി ഇന്നത്തെപ്പോലെ നഗരമല്ല, നാട്ടിൻപുറം തന്നെയാണ്. ഏറ്റവും പടിഞ്ഞാറ് കോടതിയും മൊത്തവ്യാപാരികളുടെ കടയും ഗുദാമുകളും ഒക്കെയുള്ള സ്ഥലം നഗരമെന്ന പേരിലാണ് അറിയ പ്പെട്ടിരുന്നതെങ്കിലും. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലം, എ.വി. ഹൈസ്‌കൂളിന്റെ പരിസരം നാട്ടിൻപുറംതന്നെയായിരുന്നു. അതുകൊണ്ട് കോഴിക്കോട് പോകുക എന്നത് വല്ല ലണ്ടനിലോ പാരീസിലോ പോകുന്ന പോലെയാണ് ഞങ്ങൾക്ക്. അങ്ങിനെയുള്ള ഒരു പോക്കിലാണ് ഞാൻ തിക്കോടിയൻ മാഷെ കാണുന്നത്. ഞാനും ഉണ്ണിയും (ഉറൂബിന്റെ മകൻ അന്തരിച്ച ഇ. കരുണാകരൻ) ബീച്ചിൽനിന്ന് മടങ്ങുന്നവഴി ആകാശവാണിയിൽ വെറുതെ കയറിയതാണ്. പിസിമ്മാമ ജോലിത്തിരക്കിലായിരുന്നു. ഞങ്ങൾ രണ്ടുപേരും ആകാശവാണി കെട്ടിടത്തിലും പുറത്തും അലഞ്ഞു തിരിഞ്ഞു. അങ്ങിനെ നടക്കുമ്പോഴാണ് തിക്കോടിയൻ മാഷ് വരുന്നത് കണ്ടത്. ഉണ്ണി എന്നെ പരിചയപ്പെടുത്തി. ഉടനെ അദ്ദേഹം പറഞ്ഞു. ‘വാ നമുക്കെന്തെങ്കിലും കിട്ടുമോ എന്നു നോക്കാം.’ | ||
Line 17: | Line 18: | ||
ഞാൻ കൽക്കത്തയ്ക്കു പോയ ശേഷം തിക്കോടിയൻ മാഷെ അപൂർവ്വമായെ കണ്ടിരുന്നുള്ളു. കൊല്ല ത്തിലൊരിക്കൽ മൂന്നാഴ്ച ലീവിൽ വരും ഒരാഴ്ച യാത്രയ്ക്കുതന്നെ ചെലവാകും. പിന്നെയുള്ള ദിവസങ്ങൾ പിശുക്കി ചെലവാക്കേണ്ടതാണ്. കോഴിക്കോട് ഒരു ദിവസമേ ഉണ്ടാവൂ. അവിടെനിന്ന് താമരശ്ശേരിക്കടുത്ത പൂനൂരിൽ ജോലിയുള്ള അമ്മാവനെ കാണാൻ ഒരു ദിവസം പോകും. അതിനിടയ്ക്ക് തിക്കോടിയൻ മാഷെ കാണാൻ പറ്റിയില്ല. പിന്നീട് അദ്ദേഹത്തെ കാണുന്നത് വളരെ അടുത്ത കാലത്താണ്. സാഹിത്യ പരിഷത്തിൽ വച്ചാണെന്നാണ് ഓർമ്മ. അപ്പോൾ ഈ സംഭവം ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹം ഉറക്കെ ചിരിച്ചു. അദ്ദേഹം എനിക്കുവേണ്ടി ചെയ്തതിന് പകരമായി എനി ക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം മരിച്ചുവെന്നറിഞ്ഞപ്പോൾ കോഴിക്കോട്ടു പോകാൻ കൂടി, അപ്പോൾ മോശമായിരുന്ന ആരോഗ്യം സമ്മതിച്ചില്ല. ഒരു വീടാക്കടം. ഇപ്പോൾ അവരാരുമില്ല. പിസിമ്മാമയില്ല, തിക്കോടിയനില്ല, അച്ഛനില്ല, കുട്ടിക്കാലത്ത് ഒപ്പം കളിച്ചുവളർന്ന ഉണ്ണിയില്ല. പക്ഷേ അവരൊക്കെ എന്നോടു ചൊരിഞ്ഞ സ്‌നേഹം ഇന്നും എന്നോടൊപ്പം ജീവിക്കുന്നു. | ഞാൻ കൽക്കത്തയ്ക്കു പോയ ശേഷം തിക്കോടിയൻ മാഷെ അപൂർവ്വമായെ കണ്ടിരുന്നുള്ളു. കൊല്ല ത്തിലൊരിക്കൽ മൂന്നാഴ്ച ലീവിൽ വരും ഒരാഴ്ച യാത്രയ്ക്കുതന്നെ ചെലവാകും. പിന്നെയുള്ള ദിവസങ്ങൾ പിശുക്കി ചെലവാക്കേണ്ടതാണ്. കോഴിക്കോട് ഒരു ദിവസമേ ഉണ്ടാവൂ. അവിടെനിന്ന് താമരശ്ശേരിക്കടുത്ത പൂനൂരിൽ ജോലിയുള്ള അമ്മാവനെ കാണാൻ ഒരു ദിവസം പോകും. അതിനിടയ്ക്ക് തിക്കോടിയൻ മാഷെ കാണാൻ പറ്റിയില്ല. പിന്നീട് അദ്ദേഹത്തെ കാണുന്നത് വളരെ അടുത്ത കാലത്താണ്. സാഹിത്യ പരിഷത്തിൽ വച്ചാണെന്നാണ് ഓർമ്മ. അപ്പോൾ ഈ സംഭവം ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹം ഉറക്കെ ചിരിച്ചു. അദ്ദേഹം എനിക്കുവേണ്ടി ചെയ്തതിന് പകരമായി എനി ക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം മരിച്ചുവെന്നറിഞ്ഞപ്പോൾ കോഴിക്കോട്ടു പോകാൻ കൂടി, അപ്പോൾ മോശമായിരുന്ന ആരോഗ്യം സമ്മതിച്ചില്ല. ഒരു വീടാക്കടം. ഇപ്പോൾ അവരാരുമില്ല. പിസിമ്മാമയില്ല, തിക്കോടിയനില്ല, അച്ഛനില്ല, കുട്ടിക്കാലത്ത് ഒപ്പം കളിച്ചുവളർന്ന ഉണ്ണിയില്ല. പക്ഷേ അവരൊക്കെ എന്നോടു ചൊരിഞ്ഞ സ്‌നേഹം ഇന്നും എന്നോടൊപ്പം ജീവിക്കുന്നു. | ||
− | + | {{EHK/NeeEvideyanenkilum}} | |
{{EHK/Works}} | {{EHK/Works}} |
Latest revision as of 06:09, 23 June 2014
തിക്കോടിയൻ മാഷ് | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | നീ എവിടെയാണെങ്കിലും |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ഓര്‍മ്മക്കുറിപ്പ്, ലേഖനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
ഞാൻ ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. അക്കാലത്ത് പൊന്നാനി ഇന്നത്തെപ്പോലെ നഗരമല്ല, നാട്ടിൻപുറം തന്നെയാണ്. ഏറ്റവും പടിഞ്ഞാറ് കോടതിയും മൊത്തവ്യാപാരികളുടെ കടയും ഗുദാമുകളും ഒക്കെയുള്ള സ്ഥലം നഗരമെന്ന പേരിലാണ് അറിയ പ്പെട്ടിരുന്നതെങ്കിലും. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലം, എ.വി. ഹൈസ്‌കൂളിന്റെ പരിസരം നാട്ടിൻപുറംതന്നെയായിരുന്നു. അതുകൊണ്ട് കോഴിക്കോട് പോകുക എന്നത് വല്ല ലണ്ടനിലോ പാരീസിലോ പോകുന്ന പോലെയാണ് ഞങ്ങൾക്ക്. അങ്ങിനെയുള്ള ഒരു പോക്കിലാണ് ഞാൻ തിക്കോടിയൻ മാഷെ കാണുന്നത്. ഞാനും ഉണ്ണിയും (ഉറൂബിന്റെ മകൻ അന്തരിച്ച ഇ. കരുണാകരൻ) ബീച്ചിൽനിന്ന് മടങ്ങുന്നവഴി ആകാശവാണിയിൽ വെറുതെ കയറിയതാണ്. പിസിമ്മാമ ജോലിത്തിരക്കിലായിരുന്നു. ഞങ്ങൾ രണ്ടുപേരും ആകാശവാണി കെട്ടിടത്തിലും പുറത്തും അലഞ്ഞു തിരിഞ്ഞു. അങ്ങിനെ നടക്കുമ്പോഴാണ് തിക്കോടിയൻ മാഷ് വരുന്നത് കണ്ടത്. ഉണ്ണി എന്നെ പരിചയപ്പെടുത്തി. ഉടനെ അദ്ദേഹം പറഞ്ഞു. ‘വാ നമുക്കെന്തെങ്കിലും കിട്ടുമോ എന്നു നോക്കാം.’
അദ്ദേഹം ഭാവനയുള്ള മനുഷ്യനായിരുന്നു. ഞങ്ങൾ കുട്ടികൾക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കിയ ക്രാന്ത ദർശി. ഞങ്ങളെ കൊണ്ടുപോയത് കാന്റീനിലേയ്ക്കാണ്. അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് തിക്കോടിയൻ മാഷ്‌ടെ മുണ്ടിന്റെ വക്കും പിടിച്ചുകൊണ്ട് ചിനുങ്ങിക്കൊണ്ട് ഒരു പെൺകുട്ടി, ആറോ ഏഴോ വയസ്സുണ്ടാവും. ‘ഇത് പുഷ്പ.’ തിക്കോടിയൻ മാഷ് പരിചയപ്പെടുത്തി. അവൾക്ക് പരിചയപ്പെടാൻ യാതൊരു താല്പര്യവുമുണ്ടായിരുന്നില്ല. അവളുടെ മൂക്കിന്റെ അറ്റത്ത് ഒരു ചെറിയ കുരുവുണ്ടായിരുന്നു. ചിനുങ്ങലിനു കാരണമായി പറയാവുന്ന ഒരേയൊരു കാര്യം. പക്ഷേ കാന്റീനിൽ അലമാറിയിൽ ഇത്രയധികം പലഹാരങ്ങൾ നിരന്നിരിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ കരയുന്ന ഒരു പെൺകുട്ടി എന്നിൽ വലിയ അഭിപ്രായമൊന്നുമുണ്ടാക്കിയില്ല. കട്‌ലെറ്റ് എന്ന അദ്ഭുതപലഹാരം ഞാൻ നടാടെ തിന്നുന്നത് അവിടെനിന്നാണ്.
രാത്രി ഊണു കഴിഞ്ഞാൽ പിസിമ്മാമ ചാരുകസേലയിൽ ഇരുന്ന് മുറുക്കും. ഞാൻ മുമ്പിലുള്ള സോഫയിൽ ഒറ്റയ്ക്കിരിക്കും. ഉണ്ണിയും ശ്രീലതയും സൂപ്പിയും അകത്തായിരിക്കും. ദേവിയേട്ത്തി അടുക്കളയിലും. ഒരു ഭീകരാന്തരീക്ഷമാണത്. എനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു. ഉണ്ണിക്കുമതെ. അതുകൊണ്ട് അവൻ നേരത്തെ സ്ഥലം വിട്ടിട്ടുണ്ടാവും. ശ്രീലതയ്ക്കും സൂപ്പിക്കും പേടിയൊന്നുമില്ല. പക്ഷേ അവരാരുംതന്നെ ആ സമയത്ത് എനിക്കൊരു ധാർമ്മിക പിന്തുണ നൽകാൻ സ്ഥലത്തുണ്ടാവില്ല. ഉണ്ടായിട്ടും കാര്യമില്ല, അവർ വളരെ ചെറുതാണ്. പിസിമ്മാമ സംസാരിക്കും.പൊതുവേ നാട്ടിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി, പ്രത്യേകിച്ച് സാഹിത്യപരമായ കാര്യങ്ങളെപ്പറ്റി ഞാൻ അജ്ഞനായിരിക്കും. എനിക്കെല്ലാമറിയാമെന്ന ധാരണയിൽ അദ്ദേഹം സംസാരിക്കും. എന്നിലുള്ള മതിപ്പ് കളഞ്ഞു കുളിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ മുമ്പിലിരിക്കും. സംസാരിച്ചുകൊണ്ടിരിക്കെ ഒരു വാചകം നടുവിൽ നിർത്തി അദ്ദേഹം കണ്ണടച്ചിരിക്കും. ഉറക്കംതന്നെ. നല്ല സുന്ദരമായ ഉറക്കം. എനിക്കുറക്കം വരുന്നുണ്ടാവും. പക്ഷേ എങ്ങിനെ യാണ് ഒരു വാചകം പകുതിക്കു വച്ച് നിർത്തിയത് മുഴുവൻ കേൾക്കാതെ എഴുന്നേറ്റു പോകുക. അതു മുഴുമിക്കാനായി ഞാൻ കാത്തുനിൽക്കും. പെട്ടെന്ന് അദ്ദേഹം കണ്ണുതുറന്ന് വാചകം മുഴുമിപ്പിക്കും. ചിലപ്പോൾ അഞ്ചുമിനുറ്റു കഴിഞ്ഞിട്ടായിരിക്കും. വീണ്ടും സംസാരംതന്നെ. ഇടയ്ക്കിടയ്ക്ക് കണ്ണടച്ച് ഉറക്കവും. ഞാൻ വല്ലാതെ ഉറക്കം തൂങ്ങുന്നുവെന്ന് മനസ്സിലാവുമ്പോൾ പി.സി.മ്മാമ പറയും. ‘ഹരി പോയി കിടന്നോ.’ കിടക്കാൻ പോകുമ്പോഴാണ് പറഞ്ഞത്. ‘രാവിലെ തിക്കോടിയൻ വന്ന് ഹരിയെ ഡോക്ടർ പി.ബി. മേനോന്റെ അടുത്തു കൊണ്ടുപോകും.’ എന്റെ കണ്ണു കാണിക്കാൻ. അക്കാലത്ത് എനിക്ക് ഇടക്കിടക്ക് കൺപോളകളിൽ ചെറിയ കുരുക്കൾ ഉണ്ടാകാറുണ്ട്. അച്ഛൻ അതിനെപ്പറ്റി പിസിമ്മാവനോട് പറഞ്ഞുകാണും. ഡോ. പി.ബി. മേനോൻ വളരെ പ്രസിദ്ധനായ ഐ സ്‌പെഷലി സ്റ്റായിരുന്നു. തിക്കോടിയൻ മാഷിന്റെ സ്‌നേഹിതനായതുകൊണ്ട് പ്രത്യേക പരിഗണനയുമുണ്ടാവുമല്ലോ.
രാവിലെ അദ്ദേഹം വന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. പോകുമ്പോൾ എന്നോട് സ്വകാര്യമായി പറഞ്ഞു. ആളൊഴിഞ്ഞ ഒരു ഫുട്ബാൾ ഗ്രൗണ്ടിന്റെ നടുക്കുനിന്ന് പറയുകയാണെങ്കിലും അദ്ദേഹം സ്വകാര്യമായി പറയേണ്ടത് കാതിൽ സ്വകാര്യമായിത്തന്നെയാണ് പറയുക. ‘ഒരു പത്തു രൂപയെടുത്ത് പോക്കറ്റിൽ മാറ്റിവയ്ക്കൂ. ഡോക്ടർക്കു കൊടുക്കാനാണ്.’ കാലം തൊള്ളായിരത്തി അമ്പത്തെട്ട് അമ്പത്തൊമ്പത്. പത്തു രൂപയ്ക്ക് നല്ല വിലയുള്ള സമയം. ഞങ്ങൾ ചെല്ലുമ്പോൾ ഡോക്ടറുടെ സന്ദർശന സമയം കഴിയാറായിരിക്കുന്നു. ഡോക്ടർ മേനോൻ മേശമേൽ കാലും കയറ്റി വച്ച് വിശ്രമിക്കുകയാണ്. തിക്കോടിയൻ മാഷ് നാട്ടുവിശേഷങ്ങൾ പറയാൻ തുടങ്ങി. ഡോക്ടർ കാലിറക്കി വയ്ക്കാതെ സംസാരിക്കുകയാണ്. ഒരു പക്ഷേ തിക്കോടിയൻ മാഷും ഡോക്ടറും തമ്മിലുള്ള ബന്ധം ഈ വക ഔപചാരികതകൾക്കപ്പുറത്തായിരിക്കണം. കുറച്ചു കഴിഞ്ഞപ്പോൾ തിക്കോടിയൻ മാഷ് എന്നെ പരിചയപ്പെടുത്തി, കണ്ണിന്റെ പ്രശ്‌നം പറഞ്ഞു. വീണ്ടും അഞ്ചുമിനുറ്റു സംസാരിച്ചശേഷം ഡോക്ടർ എന്നോട് അകത്തു ചെല്ലാൻ പറഞ്ഞു. അദ്ദേഹം എന്റെ കണ്ണിൽ ടോർച്ചടിച്ചു നോക്കി. ഏതാനും സെക്കന്റുകൾ മാത്രം, തിരിച്ചു വന്ന് ടെറാമൈസിൻ ഓയ്ന്റ്‌മെന്റ് എഴുതിത്തരികയും ചെയ്തു. ഇതെല്ലാം നോക്കിയിരിക്കുന്ന തിക്കോടിയൻ മാഷ്, ഡോക്ടർ കൈകഴുകാൻ പോയ തക്കം നോക്കി സ്വകാര്യമായി പറഞ്ഞു. ‘ഹരീ, ആ പണം കൊടുക്കണ്ട.’
ഞങ്ങൾ നന്ദി പറഞ്ഞ് പുറത്തേയ്ക്കിറങ്ങി. മടങ്ങുമ്പോഴാണ് തിക്കോടിയൻ മാഷ് പറഞ്ഞത്. ‘എനിക്ക് മുഴുവൻ തൃപ്തിയായിട്ടില്ല. നമുക്ക് ഒന്ന് മെഡിക്കൽ കോളേജ് ആശുപത്രയിൽക്കൂടി പോവാം.’
ഞങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോയി. അവിടെ ഒരുമാതിരി എല്ലാവരും അദ്ദേഹത്തെ അറിയുന്നുണ്ടായിരുന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഡോക്ടറോട് അദ്ദേഹം പി.ബി. മേനോനെ കണ്ടത് പറയുന്നുണ്ടായിരുന്നു. ഡോക്ടർ അര മണിക്കൂറെടുത്ത് എന്റെ കണ്ണുകൾ വിശദമായി പരിശോധിച്ചു. അവസാനം പറഞ്ഞു. ‘കുഴപ്പമൊന്നുമില്ല. ടെറാമൈസിൻതന്നെ പുരട്ടിയാൽ മതി.’
ഡോ. മേനോൻ പറഞ്ഞ മരുന്നുതന്നെ. അദ്ദേഹം വളരെ തല മുതിർന്ന ഒരു ഐ സ്പഷലിസ്റ്റായിരുന്നു. യോഗ്യനായ ഡോക്ടർ. രോഗമെന്താണെന്ന് അദ്ദേഹത്തിന് ഒറ്റ നോട്ടത്തിൽ മനസ്സിലായിരുന്നു. എന്തുകൊണ്ടോ ഡോക്ടറുടെ പെരുമാറ്റത്തിലെ ഉദാസീനതമൂലം തിക്കോടിയൻ മാഷ്‌ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസമായിരിക്കുന്നു. ശരിക്കുള്ള ചികിത്സതന്നെയാണ് കിട്ടിയിരിക്കുന്നത്. താൻ സ്‌നേഹിക്കുന്നവർക്ക് നല്ലതുതന്നെ അല്ലെങ്കിൽ ഏറ്റവും മികച്ചതുതന്നെ കിട്ടണമെന്ന നിർബ്ബന്ധം തിക്കോടിയൻ മാഷ്‌ക്കുണ്ടായിരുന്നു. അദ്ദേഹം സ്‌നേഹിച്ചിരുന്നതാവട്ടെ ലോകത്തെ സകല മനഷ്യരേയും.
ഞാൻ കൽക്കത്തയ്ക്കു പോയ ശേഷം തിക്കോടിയൻ മാഷെ അപൂർവ്വമായെ കണ്ടിരുന്നുള്ളു. കൊല്ല ത്തിലൊരിക്കൽ മൂന്നാഴ്ച ലീവിൽ വരും ഒരാഴ്ച യാത്രയ്ക്കുതന്നെ ചെലവാകും. പിന്നെയുള്ള ദിവസങ്ങൾ പിശുക്കി ചെലവാക്കേണ്ടതാണ്. കോഴിക്കോട് ഒരു ദിവസമേ ഉണ്ടാവൂ. അവിടെനിന്ന് താമരശ്ശേരിക്കടുത്ത പൂനൂരിൽ ജോലിയുള്ള അമ്മാവനെ കാണാൻ ഒരു ദിവസം പോകും. അതിനിടയ്ക്ക് തിക്കോടിയൻ മാഷെ കാണാൻ പറ്റിയില്ല. പിന്നീട് അദ്ദേഹത്തെ കാണുന്നത് വളരെ അടുത്ത കാലത്താണ്. സാഹിത്യ പരിഷത്തിൽ വച്ചാണെന്നാണ് ഓർമ്മ. അപ്പോൾ ഈ സംഭവം ഓർമ്മിപ്പിച്ചപ്പോൾ അദ്ദേഹം ഉറക്കെ ചിരിച്ചു. അദ്ദേഹം എനിക്കുവേണ്ടി ചെയ്തതിന് പകരമായി എനി ക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം മരിച്ചുവെന്നറിഞ്ഞപ്പോൾ കോഴിക്കോട്ടു പോകാൻ കൂടി, അപ്പോൾ മോശമായിരുന്ന ആരോഗ്യം സമ്മതിച്ചില്ല. ഒരു വീടാക്കടം. ഇപ്പോൾ അവരാരുമില്ല. പിസിമ്മാമയില്ല, തിക്കോടിയനില്ല, അച്ഛനില്ല, കുട്ടിക്കാലത്ത് ഒപ്പം കളിച്ചുവളർന്ന ഉണ്ണിയില്ല. പക്ഷേ അവരൊക്കെ എന്നോടു ചൊരിഞ്ഞ സ്‌നേഹം ഇന്നും എന്നോടൊപ്പം ജീവിക്കുന്നു.
|