close
Sayahna Sayahna
Search

Difference between revisions of "SFN:Test"

Line 1: Line 1:
സുഹൃത്തുക്കളെ,
+
ശ്രീ എം കൃഷ്ണൻ നായർ മുപ്പത്തിയാറു വര്‍ഷത്തോളം തുടര്‍ച്ചയായി എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യപംക്തി ആയിരിക്കും. മലയാളനാട് വാരികയിൽ എഴുതിത്തുടങ്ങിയ തന്റെ പംക്തി, വാരിക നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും അദ്ദേഹം പ്രസിദ്ധീകരിച്ചു. സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ച ശ്രീ കൃഷ്ണൻ നായർ  കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും ഉറച്ചു വിശ്വസിച്ചു. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി. 2006-ൽ അദ്ദേഹത്തിന്റെ നിര്യാണത്തോടുകൂടി, സാഹിത്യവാരഫലം പിന്തുടർച്ചക്കാരില്ലാതെ അന്യം നിന്നുപോയി. ഗൃഹാതുരത്വം ഉണർത്തുന്ന വായന സമ്മാനിയ്ക്കുന്ന, ഇതുവരെ പ്രസിദ്ധീകൃതമായ വാരഫലം എൻട്രി നടക്കുന്ന മുറയ്ക്ക് സായാഹ്ന പ്രസിദ്ധീകരിക്കും. കലാകൗമുദി എണ്ണൂറാം ലക്കത്തിൽ വന്ന വാരഫലം ഇവിടെ വായിക്കുക: http://goo.gl/4UwNjs
 
പത്രപ്രവർത്തകനും ചലച്ചിത്രനിരൂപകനുമായ, ഇന്ന് അധികമാരും ഓർക്കാത്ത, അകാലത്തിൽ അന്തരിച്ചുപോയ, ഒരിക്കൽ തിരുവനന്തപുരത്തെ സാംസ്ക്കാരികലോകത്ത് നിറഞ്ഞു നിന്നിരുന്ന ശ്രീ കെ വേലപ്പന്റെ അഞ്ചു ലേഖനങ്ങളുടെ സമാഹാരം ഇവിടെ കാണുക:
 
മീഡിയവിക്കി: http://goo.gl/pl6hsl
 
പിഡിഎഫ് പതിപ്പ്: http://goo.gl/32KrJi
 
ഇപബ് പതിപ്പ്: http://goo.gl/o1A0pW
 
രാധാകൃഷ്ണൻ
 
കെ വേലപ്പൻ
 
Revision as of 10:32, 15 March 2014