close
Sayahna Sayahna
Search

Difference between revisions of "ഓണമെന്നാല്‍..."


 
(2 intermediate revisions by one other user not shown)
Line 1: Line 1:
 +
[[Category:മലയാളം]]
 +
[[Category:ലേഖനം]]
 +
[[Category:കെ വേലപ്പൻ]]
 
{{Infobox writer <!-- For more information see [[:Template:Infobox Writer/doc]]. -->  
 
{{Infobox writer <!-- For more information see [[:Template:Infobox Writer/doc]]. -->  
 
| name          = [[കെ വേലപ്പന്‍]]
 
| name          = [[കെ വേലപ്പന്‍]]
 
| honorific_prefix =  
 
| honorific_prefix =  
 
| honorific_suffix =  
 
| honorific_suffix =  
| image        =  
+
| image        = Velappan.jpg
 
| image_size    = 150px
 
| image_size    = 150px
 
| alt          =  
 
| alt          =  
Line 12: Line 15:
 
| birth_name    =  
 
| birth_name    =  
 
| birth_date    = {{Birth date|df=yes|1949|5|12}}
 
| birth_date    = {{Birth date|df=yes|1949|5|12}}
| birth_date    = {{Birth date|1923|3|3}}
 
 
| birth_place  =  <br/>ഉച്ചക്കട, [[തിരുവനന്തപുരം]]
 
| birth_place  =  <br/>ഉച്ചക്കട, [[തിരുവനന്തപുരം]]
 
| death_date    = {{Death date and age|df=yes|1992|7|15|1949|5|12}}
 
| death_date    = {{Death date and age|df=yes|1992|7|15|1949|5|12}}

Latest revision as of 16:15, 12 September 2014

കെ വേലപ്പന്‍
Velappan.jpg
ജനനം (1949-05-12)12 മെയ് 1949

ഉച്ചക്കട, തിരുവനന്തപുരം
മരണം 15 ജൂലൈ 1992(1992-07-15) (വയസ്സ് 43)

തിരുവനന്തപുരം
അന്ത്യവിശ്രമം തിരുവനന്തപുരം
തൊഴില്‍ പത്രപ്രവര്‍ത്തകന്‍, ചലച്ചിത്ര നിരൂപകന്‍
ഭാഷ മലയാളം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
പൗരത്വം ഭാരതീയന്‍
വിദ്യാഭ്യാസം എം.എ.
വിഷയം ഭാഷാശാത്രം
പ്രധാനകൃതികള്‍ സിനിമയും സമൂഹവും
ആദിവാസികളും ആദിവാസിഭാഷയും
പുരസ്കാരങ്ങള്‍ കേരളസാഹിത്യ അക്കാദമി
ഫിലിം ക്ര‌ിട്ടിക്‍സ്
കേരളസംസ്ഥാന ഫിലിം
ജീവിതപങ്കാളി റോസമ്മ
മക്കള്‍ അപു

കെ വേലപ്പന്‍

ഋതുചക്രത്തിന്റെ തിരിയലിനിടയില്‍ക്കൂടി നമ്മുടെ മുറ്റത്തേക്ക് മറ്റൊരു ഓണംകൂടി ഇതാ വരുന്നു. അണിഞ്ഞൊരുങ്ങുന്ന ഓണവഴികള്‍ എന്റെ മുമ്പിലിണ്ട്. ഇത് കച്ചവടക്കാരുടെ തന്ത്രവഴികളാണ്. ഈ തന്ത്രവഴികളില്‍ നിന്നുകൊണ്ടുതന്നെ ഞാന്‍ ആ മഹാകവിയുടെ വരികള്‍ ഓര്‍ക്കട്ടെ:

പോവല്ലേ പോവല്ലേ ഓണപ്പൂവേ!
ജീവനില്‍ ജീവനാമോണപ്പൂവേ!
തൈക്കുളിര്‍ കാറ്റും മുകിലുകളും
പൂക്കളും പാട്ടും പറവകളും
പിഞ്ചുകിടാങ്ങളുമോണവില്ലും
നെഞ്ചലിഞ്ഞൊത്തു കളിച്ചതെങ്ങോ,
സുന്ദരമാനന്ദ സമ്പൂര്‍ണ്ണമാമാ-
മന്ദിരത്തിന്‍ പടിവാതില്‍ ചൂണ്ടി,
മാനുഷരെല്ലാരുമൊന്നുപോലാം
മാവേലിനാടിന്‍ വഴികള്‍ ചൂണ്ടി,
തുള്ളിവരും പുലരോണക്കാറ്റില്‍-
ത്തുള്ളിക്കളിക്ക നീയോണപ്പൂവേ!
തുള്ളിവരുന്ന നിലാവൊളിയില്‍-
ത്തുള്ളിവിരിയൂ നീ കണ്മണിയേ
കാറ്റിലിണങ്ങിക്കളിക്ക, ജീവന്‍
പോറ്റിപ്പുലര്‍ത്തുമെന്‍ പൊന്‍
കിനാവേ!

മഹാകവി കുഞ്ഞിരാമന്‍ നായര്‍ക്ക് ഈ ഓണപ്പൂക്കള്‍ ഭൂമി കാണാനിറങ്ങിയ നക്ഷത്രക്കുഞ്ഞുങ്ങളായിരുന്നു. ഭൂമി നഷ്ടപ്പെട്ട ആ നക്ഷത്രക്കുഞ്ഞുങ്ങളെപ്പറ്റി പാടാന്‍ ഇന്ന് ആ കവി ഇല്ല. അദ്ദേഹം നമ്മുട മാനത്തു വിരിയുന്ന മഴവില്ലിന്റെയും ഭൂമിയില്‍ വിരിയുന്ന പൂക്കളുടെയും കവിയായിരുന്നു. നമ്മുടെ നദികളുടെയും മരങ്ങളുടെയും പാട്ടുകാരനായിരുന്നു. നമ്മുടെ കാര്‍മേഘങ്ങളുടെയും തിരമാലകളുടെയും പാട്ടുകാരനായിരുന്നു. ഓ, എന്തിനീ ഈ ചിങ്ങത്തിലും ആ കവിയുടെ പാട്ട് പാടുന്നേ? കുഞ്ഞിരാമന്‍നായര്‍ കവിതയുടെ ഭ്രാന്താലയത്തില്‍ ജീവിക്കുകയും മരിക്കുകയും ചെയ്ത വെറുമൊരു സ്വപ്നജീവിയായിരുന്നു. എന്തിനോ, ആ സ്വപ്നജീവിയുടെ പാട്ട് ഈ കാണവഴികളിലൂടെ നടക്കുമ്പോഴും ഞാന്‍ പാടുന്നു. ഇങ്ങനെ പാടിക്കൊണ്ടിരിക്കേ, പരലോകത്തുള്ള ആ മഹാകവിയോട് ഇങ്ങനെ പറയാനും തോന്നുന്നു. ഓണത്തിന്റെ നിറം ഇവിടെ വല്ലാതെ മങ്ങിപ്പോയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ തുറകള്‍ക്കും ഉന്മേഷം പകര്‍ന്ന ആ പഴയകാലത്തെ ഓണം ഇന്നില്ല. ഞങ്ങള്‍ വെറും സാമ്പത്തിക മനുഷ്യരായി മാറിയിരിക്കുന്നു. ജീവിതത്തിന്റെ മല്‍സരങ്ങള്‍ക്കും പാടുകള്‍ക്കുമിടയില്‍ ഞങ്ങള്‍ക്ക് സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. മാവേലി ഞങ്ങള്‍ക്ക് വെറുമൊരു മാവേലിസ്റ്റോറായി മാറിയിരിക്കുന്നു. ഓണനിലാവിപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ വൈദ്യുതിയിലൂടെയാണൊഴുകുന്നത്. ഓണത്തെക്കുറിച്ച് പാട്ടു പാടുന്ന സ്വപ്നജീവികളായ കവികള്‍ പോലും ഞങ്ങളുടെ ഇടയിലിന്നില്ല.

ഇത്തവണ ഓണത്തെക്കുറിച്ചുള്ള ചിന്തകളുമായി ഞാന്‍ കുറേ സാധാരണ മനുഷ്യരെ സമീപിച്ചു. ഓണമെന്നാല്‍ നിങ്ങള്‍ക്കെന്താണ് എന്ന ഒരു ചോദ്യം മനസ്സിലുണ്ടായിരുന്നു. ആദ്യം കണ്ടത് തിരുമലക്കാരനായ ഒരു നാരായണന്‍ നായരെയാണ്. അമ്പത്തിയേഴു വയസ്സുള്ള നാരായണന്‍നായര്‍ പെയിന്റടിക്കുന്ന ഒരു തൊഴിലാളിയാണ്. നാരായണന്‍നായരുടെ നേര്‍ക്ക് ഞാന്‍ എന്റെ ചോദ്യം എടുത്തിട്ടു. നാരായണന്‍നായര്‍ പറഞ്ഞു: ʻʻഎല്ലാവരെയുംപോലെ ഓണം എനിക്കും ഒരാഘോഷം തന്നെ. പണ്ടാണെങ്കില്‍ വലിയൊരാഘോഷം. ഇപ്പോഴാകട്ടെ പാടുപ്പെട്ടു ജീവിക്കാനുള്ള ബദ്ധപ്പാടാണ്. മുമ്പൊക്കെ അഞ്ചാറുദിവസം ആഘോഷമായിരിക്കും. ഇപ്പോള്‍ ഒരു ദിവസം മാത്രം. ഇപ്പോള്‍ എന്തോന്ന് ഓണക്കളി? ടൂറിസ്റ്റ് വാരാഘോഷം കാണന്‍ തന്നെയാണ് ഇപ്പോഴത്തെ ആഘോഷം. പിള്ളേരെല്ലാം അതു കാണാന്‍ ഉത്സാഹത്തോടെ പോകും. ഞങ്ങളൊക്കെ കുട്ടികളായിരുന്നപ്പോള്‍ ഓണക്കാലത്ത് ഊഞ്ഞാല്‍ കെട്ടും. അര്‍ദ്ധരാത്രിയില്‍പ്പോലും നിലാവിലൂഞ്ഞാലാടും. ഇന്നെങ്ങനെയാ ഊഞ്ഞാലു കെട്ടുന്നു? മൂന്നു സെന്റ് തറയില്‍ ഒരു മരമില്ല. ഉള്ളത് ഒരു തൈമാവ് മാത്രം. പിന്നെ, എവിടെ ഊഞ്ഞാലുകെട്ടികൊടുക്കാന്‍? പിള്ളേര്‍ വാശിപിടിച്ചു കരഞ്ഞാല്‍ വീട്ടിനുള്ളില്‍ പേരിനൊരൂഞ്ഞാലിട്ടു കൊടുക്കും. മക്കളും കൊച്ചുമക്കളുമായി പതിനൊന്ന് അംഗങ്ങളൂണ്ട് വീട്ടില്‍. പണ്ടാണെങ്കില്‍ പത്തുരൂപാ ചക്രമുണ്ടങ്കില്‍ കാര്യമെല്ലാം ഭംഗിയായി നടക്കും. ഇന്നാണെങ്കില്‍ നൂറുരൂപ ഉണ്ടെങ്കിലും ഒന്നും നടക്കില്ല. ഇപ്പോള്‍, വാസ്തവത്തില്‍ ഓണമൊന്നും ആഘോഷിക്കുന്നില്ല. ഒരു പായസം –- അതുതന്നെ ഓണം. പണ്ട് രണ്ടു രൂപയ്ക്ക് മലക്കറി വാങ്ങിയാല്‍ അതുതന്നെ സുഭിക്ഷം. ഇപ്പോഴാണെങ്കില്‍ പതിനഞ്ചുരൂപയ്ക്ക് വാങ്ങിയാലും ഒരു നേരത്തേക്കു വരില്ല. വന്നുവന്ന് കടശ്ശിയില്‍ ഓണം തന്നെ ഇല്ലാതാകുമെന്നാണു തോന്നുന്നത്. ജീവിക്കാന്‍ വഴിയില്ലാതാവുമ്പോള്‍, ഓരോ ദിനവും തള്ളിവിടാന്‍ പാടുപെടുമ്പോള്‍ എന്ത് ഓണം.ˮ

ʻʻനമ്മക്കെന്തൊരു ഓണം സാറേˮ എന്നു പറഞ്ഞുകൊണ്ടാണ് മലക്കറിക്കച്ചവടക്കാരി സുഭദ്ര തുടങ്ങിയത്. അമ്പത്തിമൂന്നു വയസ്സുള്ള സുഭദ്ര കൊഞ്ചിറവിളക്കാരിയാണ്. സുഭദ്ര പറയുകയായിരുന്നു: ʻʻനമ്മക്കെന്നും ഒരുപോലെ തന്നെ. ഓണച്ചന്തയും മാവേലിസ്റ്റോറുമൊക്കെ വന്ന് ഞങ്ങള്‍ ഗതികേടിലായി. ഇവിടെ ഞങ്ങള്‍ വില കുറച്ചുകൊടുത്താലും ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ച്ചെന്ന് കൂടുതല്‍ വിലകൊടുത്തു വാങ്ങുകയേ ഉളളൂ. ഇന്നു പറിച്ചെടുക്കുന്ന മലക്കറി കൊടുക്കാമെന്നു പറഞ്ഞാലും വേണ്ട. സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്ന പല ദിവസം കഴിഞ്ഞതും വാടിയതുമായ മലക്കറിമതി അവര്‍ക്ക്. അതാണിപ്പോഴത്തെ ഫാഷന്‍. സൂപ്പര്‍മാര്‍ക്കറ്റ് വരുന്നതിനുമുമ്പ് നല്ല കച്ചവടം കിട്ടുമായിരുന്നു. അന്നൊക്കെ ദിവസം നൂറൂരൂപയ്ക്ക് വില്ക്കുമായിരുന്നു. ഇപ്പോള്‍ കച്ചവടം വളരെ മോശമാണ്. ഉള്ളതുപോലെയൊക്കെ കഴിഞ്ഞുകൂടുന്നു. 364 ദിവസവും കഷ്ടപ്പെടുന്ന ഞങ്ങളൊക്കെ ഓണത്തെപ്പറ്റി എന്തു പറയാനാ. ഒരു ദിവസമെങ്കിലും എന്റെ കുട്ടികള്‍ നാലുപേരെപ്പോലെ വൃത്തിയായിരിക്കണം.ˮ

കരകൗശല വില്പനക്കാരന്‍ അപ്പിച്ചെട്ടിയാരെയാണ് ഞാന്‍ പിന്നീട് കണ്ടത്. അമ്പത്തിയേഴുകാരനായ അപ്പിച്ചെട്ടിയാര്‍ പറഞ്ഞു: ʻʻപഴയ ആചാരങ്ങളൊന്നും ഇന്നില്ല. ഓണം ആഘോഷിക്കാനുള്ള ഉത്സാഹം മനുഷ്യന്റെ സാമ്പത്തികശേഷിയെ ആശ്രയിച്ചാണിരിക്കുന്നത്. ഓണവില്പനയ്ക്കായി ഒന്നുമില്ല. പിന്നെ എന്തോന്ന് ഓണം? ഓണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ ഇത്തവണ രാജീവ് ഗാന്ധി വരുമെന്നു കേള്‍ക്കുന്നു. അപ്പോള്‍പിന്നെ എല്ലാടവും പൊലീസ് ബന്തവസ്സുതന്നെയാവും. എല്ലാവരും സമത്വത്തോടെ കഴിഞ്ഞുവന്ന കാലത്തിന്റെ ഓര്‍മ്മയാണല്ലോ മാവേലിയുടെ ഐതിഹ്യം. ആ കാലം ഇനി വരാന്‍ പോകുന്നില്ല. നമ്മള്‍ തമ്മിലടിച്ച് മരിക്കും. നാട് അങ്ങനെയാണ് പോകുന്നത്? ആര്‍ക്കും എന്തും ചെയ്യാമെന്നായിരിക്കുന്നു. ഈ നശിച്ച കാലത്ത് എന്ത് ഓണം?ˮ

ʻʻആവണിഅവിട്ടവും ദീപാവലിയുമൊക്കെ കഴിഞ്ഞിട്ടേ ഞങ്ങള്‍ക്ക് ഓണം പ്രധാനപ്പെട്ടതാകുന്നുള്ളൂ. ഞാന്‍ തമിഴ് ബ്രാഹ്മണനാണ്. വലുതായിട്ടൊന്നും ഓണാഘോഷം ഞങ്ങള്‍ തമിഴ് ബ്രാഹ്മണര്‍ക്കില്ല. പോറ്റിമാര്‍ക്കാണ് ഓണം കൂടുതലാഘോഷം. എന്നിരിക്കിലും ഓണദിവസം പായസം വയ്ക്കലും വിശേഷാല്‍ ഊണുമൊക്കെ ഉണ്ടാവുംˮ പഴവങ്ങാടി ചെറിയ ഗണപതിക്കോവിലിലെ പൂജാരി കൃഷ്ണന് ഓണത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല.

എന്തെല്ലാം സംഭവിച്ചാലും മലയാളികള്‍ ഉള്ളിടത്തോളംകാലം ഓണവുമുണ്ടാകുമെണാണ് വെങ്ങാനൂര്‍ മുട്ടക്കാട്ടെ റിട്ടയേഡ് പൊലീസ് കോണ്‍സ്റ്റബിള്‍ നാണുക്കുട്ടന്‍നായര്‍ക്ക് പറയാനുള്ളത്. ഓണമെന്നു കേള്‍ക്കുമ്പോള്‍, തന്നെ സംബന്ധിച്ചടുത്തോളം കുറേ പണച്ചെലവു മാത്രമാണെന്നായിരുന്നു പത്മനാഭസ്വാമിക്ഷേത്രം മതിലകം ഗാര്‍ഡ് അനന്തകൃഷ്ണപിള്ളയ്ക്ക് പറയാനുണ്ടായിരുന്നത്. കടം വാങ്ങിയെങ്കിലും കുട്ടികള്‍ക്കും മറ്റും പുതുവസ്ത്രങ്ങള്‍ വാങ്ങണം. ഓണത്തിന് നാല് ദിവസം ലീവെടുക്കണം.

വളക്കച്ചവടക്കാരന്‍ വിജയരങ്കനാണ് അടുത്ത കഥാപാത്രം. നാല് തലമുറ മുമ്പ് തിരുനെല്‍വേലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറിത്താമസിച്ചതാണ് വിജയരംഗന്റെ കുടുംബം. പത്മനാഭസ്വാമിക്ഷേത്രത്തിലെ ജോലിക്കായി മഹാരാജാവ് വിളിച്ചു വരുത്തിയതാണ്. തമിഴരാണെങ്കിലും വിജയരങ്കന്റെ കുടുംബത്തിന് വലിയ ആഘോഷമാണ്. ഇത്രയേ സംഭവിക്കാറുള്ളൂ. ഓണനാളില്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കും; മക്കളെയും പുതിയ വസ്ത്രങ്ങള്‍ ധരിപ്പിക്കും. പായസം വച്ച് ചോറുണ്ണും. വിജയരങ്കന്‍ പറഞ്ഞു: ʻʻഎന്തുവന്നാലും അന്ന് പായസവും പ്രഥമനുമൊക്കെ വയ്ക്കും.ˮ വിജയരങ്കന് പണ്ട് ഓണക്കാലത്ത് നല്ല വളക്കച്ചവടമായിരുന്നു. ഇന്ന് വളക്കച്ചവടം വളരെ കുറവാണ്.

പാളയം മാര്‍ക്കറ്റിലെ മണ്‍ചട്ടിക്കച്ചവടക്കാരന്‍ കുട്ടന് അറുപത്തിനാല് വയസ്സായി. മണ്‍ചട്ടികള്‍ നമ്മുടെ കാലത്തിലൂടെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പക്ഷേ കുട്ടന്‍ ഇപ്പോഴും ആ കച്ചവടം വിട്ടിട്ടില്ല. പണ്ടൊക്കെ ഓണക്കാലത്ത് മണ്‍കലങ്ങള്‍ക്ക് നല്ല ചെലവായിരുന്നു. കുട്ടന്‍ പറഞ്ഞു: ʻʻഓണക്കച്ചവടമെല്ലാം പണ്ടായിരുന്നു. പണ്ടുണ്ടായിരുന്നതിന്റെ നാലിലൊരംശം ഇപ്പോള്‍ ഇല്ല. അലുമിനിയം കലങ്ങള്‍ വന്നതോടെ മണ്‍ചട്ടിക്ക് ഡിമാന്റില്ലാതായി; അലൂമിനിയം കലത്തില്‍ വേവിച്ചാല്‍ രോഗം പിടിപെടുമെങ്കില്‍ക്കൂടി. വിറകു ലാഭം കരുതിയാവാം ആളുകള്‍ അലൂമിനിയം കലം വാങ്ങുന്നത്.ˮ

ബീന്‍സ്, കാരറ്റ്, കാളിഫ്‌ളവര്‍ മുതലായ മലക്കറികളാണ് വേണ്ടത്. ഓണക്കാലത്തു മലക്കറി കച്ചവടമൊക്കെ വളരെ കുറഞ്ഞുപോയി.ˮ

ലോട്ടറി ടിക്കറ്റ് വില്പനക്കാരന്‍ ഗോപാലകൃഷ്ണന്‍നായര്‍ക്ക് ഓണക്കാലം നല്ല കച്ചവടത്തിന്റെ കാലമാണ്. ഓണക്കാലത്തു കേരള ലോട്ടറി ടിക്കറ്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ചെലവ്. ശരാശരി 150 ടിക്കറ്റ് ദിവസവും വില്ക്കും.

അവസാനം ഞാന്‍ എന്നോടു തന്നെ ചോദിച്ചു: ഓണമെന്നാല്‍ എനിക്കെന്താണ്?

ആറ്റുനോറ്റിരുന്ന ബോണസ്സു കാലം എന്ന ഉത്തരമാണ് എനിക്കാദ്യം കിട്ടിയത്. മറ്റു മാസങ്ങളില്‍ ഞാനുണ്ടാക്കിയ കട ബാദ്ധ്യതകളില്‍ നിന്ന് ചെറുതായൊരു മോചനം ഈ ഓണക്കാലത്താണ് എനിക്കുണ്ടാവുന്നത്.

ഞാന്‍ വെറും ജീവിതമാണ്. പ്രശ്നങ്ങളുടെ പൊള്ളലുകളിലൂടെ പുലരുന്ന ജീവിതം. സ്വപ്നങ്ങള്‍ക്ക് ഇടമില്ലാത്ത മനസ്സ്. മനസ്സില്‍ സ്വപ്നങ്ങളില്ലെങ്കില്‍ എന്ത് ആഘോഷം? ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും അവസ്ഥ ഇതാണ്. എന്നാലും ഓണം വരികയാണ്. ചിങ്ങനിലാവുണ്ട്. അവിടവിടെ പൂക്കളുമുണ്ട്. നമ്മുടെ കണ്മുന്നിലെ പൂക്കളോട് ആ മഹാകവിയെപ്പോലെ ഒരു ദിവസമെങ്കിലും നമുക്കും പാടാം; പോവല്ലേ, പോവല്ലെ ഓണപ്പൂവേ...