close
Sayahna Sayahna
Search

Difference between revisions of "2014 10 10"

(Created page with "===ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ=== വൈക്കം മുഹമ്മദ് ബഷ...")
 
(ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ)
 
Line 1: Line 1:
 
===ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ===
 
വൈക്കം മുഹമ്മദ് ബഷീറാണ് “എനിക്ക് ലേശം കിറുക്കുണ്ട്” എന്ന് പറയാൻ ധൈര്യം കാട്ടിയ എഴുത്തുകാരൻ. ഒപ്പം അദ്ദേഹം, “ഭ്രാന്ത് സുന്ദരമാണ്, സുരഭിലമാണ്, സൗരഭ്യമുള്ളതാണ്”, എന്നൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഭ്രാന്തന് സ്നേഹമുണ്ടെന്നും, അതിന് ഭംഗം വന്നാൽ നൈരാശ്യമുണ്ടെന്നും ‘ഇരുട്ടിന്റെ ആത്മാവ്’ കാട്ടിത്തന്നപ്പോൾ നമ്മുടെ സഹൃദയത്വം നമ്മളെ നൊമ്പരത്തിലാഴ്ത്തി. ഇതൊക്കെയാണെങ്കിലും കഥയിൽ കാണുന്നത്, അത് ആർദ്രതയുണർത്തുന്ന സ്ത്രീപുരുഷബന്ധമാണെങ്കിൽപ്പോലും, ജീവിതത്തിൽ കണ്ടാൽ എതിർക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അനാരോഗ്യം ബാധിച്ച മനസ്സിന്, ബഷീർ കാണുന്ന കാല്പനികസൗന്ദര്യമൊന്നും കല്പിച്ചില്ലെങ്കിലും, അതർഹിക്കുന്ന സഹാനുഭൂതിയോടെ സമീപിക്കുവാൻ മാനവികത നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഇതറിയാത്തവരല്ല നമ്മളാരും. എന്നിരിക്കിലും നമ്മൾ ഉൾപ്പെടുന്ന സമൂഹമനസ്സിന്റെ ചീഞ്ഞളിഞ്ഞ ഭാവം കാണുവാൻ, നമ്മുടെ മനോരോഗാശുപത്രികളിലൂടെ ഒരു പ്രദക്ഷിണം നടത്തിയാൽ മതി. നഗ്നരായ പല പ്രായത്തിലുള്ള വനിതാ രോഗികൾ (അവർ ആർത്തവം നേരിടുന്നതെങ്ങിനെയെന്ന് ചിന്തിക്കുവാൻ തന്നെ വയ്യ), വിസർജ്യങ്ങൾ നിറഞ്ഞ മുറിയിൽ മോചനം അസാദ്ധ്യമാണെന്നറിഞ്ഞ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർ, ഇലക്ട്രിക് ഷോക് പോലുള്ള പീഡനങ്ങൾ ചികിത്സയെന്ന വ്യാജേന അനുഭവിക്കേണ്ടി വരുന്നവർ, അഴുക്കിന്റെയും ദുർഗന്ധത്തിന്റെയും ഇടയിൽപ്പെട്ട് പൊട്ടിയൊലിക്കുന്ന വൃണങ്ങളോടുകൂടിയവർ, … ലോകത്തെ ഏറ്റവും ഭീഷണമായ തടവറകൾ നാണിച്ചുപോകുന്ന തരത്തിലാണ് നമ്മൾ മനോരോഗാശുപത്രികൾ നടത്തുന്നത്. നമ്മുടെ ചിത്തരോഗാശുപത്രികളെക്കുറിച്ച് സുന്ദർ നടത്തിയ, ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ എന്ന പഠനം, ലോകമാനസികാരോഗ്യദിനമായ ഇന്ന് സായാഹ്ന പ്രസിദ്ധീകരിക്കുന്നു. നാം ഇഷ്ടപ്പെടാത്ത നമ്മളുടെ ഒരു വശം എന്തെന്നറിയാൻ ഈ പഠനം ഒന്ന് വായിക്കുവാൻ സ്നേഹപൂർവ്വം ഏവരെയും ക്ഷണിക്കുകയാണ്: http://ml.sayahna.org/index.php/EeBhranth
+
വൈക്കം മുഹമ്മദ് ബഷീറാണ് “എനിക്ക് ലേശം കിറുക്കുണ്ട്” എന്ന് പറയാൻ ധൈര്യം കാട്ടിയ എഴുത്തുകാരൻ. ഒപ്പം അദ്ദേഹം, “ഭ്രാന്ത് സുന്ദരമാണ്, സുരഭിലമാണ്, സൗരഭ്യമുള്ളതാണ്”, എന്നൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഭ്രാന്തന് സ്നേഹമുണ്ടെന്നും, അതിന് ഭംഗം വന്നാൽ നൈരാശ്യമുണ്ടെന്നും ‘ഇരുട്ടിന്റെ ആത്മാവ്’ കാട്ടിത്തന്നപ്പോൾ നമ്മുടെ സഹൃദയത്വം നമ്മളെ നൊമ്പരത്തിലാഴ്ത്തി. ഇതൊക്കെയാണെങ്കിലും കഥയിൽ കാണുന്നത്, അത് ആർദ്രതയുണർത്തുന്ന സ്ത്രീപുരുഷബന്ധമാണെങ്കിൽപ്പോലും, ജീവിതത്തിൽ കണ്ടാൽ എതിർക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അനാരോഗ്യം ബാധിച്ച മനസ്സിന്, ബഷീർ കാണുന്ന കാല്പനികസൗന്ദര്യമൊന്നും കല്പിച്ചില്ലെങ്കിലും, അതർഹിക്കുന്ന സഹാനുഭൂതിയോടെ സമീപിക്കുവാൻ മാനവികത നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഇതറിയാത്തവരല്ല നമ്മളാരും. എന്നിരിക്കിലും നമ്മൾ ഉൾപ്പെടുന്ന സമൂഹമനസ്സിന്റെ ചീഞ്ഞളിഞ്ഞ ഭാവം കാണുവാൻ, നമ്മുടെ മനോരോഗാശുപത്രികളിലൂടെ ഒരു പ്രദക്ഷിണം നടത്തിയാൽ മതി. നഗ്നരായ പല പ്രായത്തിലുള്ള വനിതാ രോഗികൾ (അവർ ആർത്തവം നേരിടുന്നതെങ്ങിനെയെന്ന് ചിന്തിക്കുവാൻ തന്നെ വയ്യ), വിസർജ്യങ്ങൾ നിറഞ്ഞ മുറിയിൽ മോചനം അസാദ്ധ്യമാണെന്നറിഞ്ഞ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർ, ഇലക്ട്രിക് ഷോക് പോലുള്ള പീഡനങ്ങൾ ചികിത്സയെന്ന വ്യാജേന അനുഭവിക്കേണ്ടി വരുന്നവർ, അഴുക്കിന്റെയും ദുർഗന്ധത്തിന്റെയും ഇടയിൽപ്പെട്ട് പൊട്ടിയൊലിക്കുന്ന വ്രണങ്ങളോടുകൂടിയവർ, … ലോകത്തെ ഏറ്റവും ഭീഷണമായ തടവറകൾ നാണിച്ചുപോകുന്ന തരത്തിലാണ് നമ്മൾ മനോരോഗാശുപത്രികൾ നടത്തുന്നത്. നമ്മുടെ ചിത്തരോഗാശുപത്രികളെക്കുറിച്ച് സുന്ദർ നടത്തിയ, ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ എന്ന പഠനം, ലോകമാനസികാരോഗ്യദിനമായ ഇന്ന് സായാഹ്ന പ്രസിദ്ധീകരിക്കുന്നു. നാം ഇഷ്ടപ്പെടാത്ത നമ്മളുടെ ഒരു വശം എന്തെന്നറിയാൻ ഈ പഠനം ഒന്ന് വായിക്കുവാൻ സ്നേഹപൂർവ്വം ഏവരെയും ക്ഷണിക്കുകയാണ്: http://ml.sayahna.org/index.php/EeBhranth
 
[[Category:News]]
 
[[Category:News]]

Latest revision as of 10:21, 13 October 2014

ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ