Difference between revisions of "ആനന്ദ്"
(→സായാഹ്നയിൽ ലഭ്യമായ ആനന്ദിന്റെ കൃതികൾ) |
|||
(5 intermediate revisions by the same user not shown) | |||
Line 42: | Line 42: | ||
| portaldisp = | | portaldisp = | ||
}} | }} | ||
− | ==ആനന്ദിന്റെ | + | ==സായാഹ്നയിൽ ലഭ്യമായ ആനന്ദിന്റെ കൃതികൾ== |
− | |||
* [[നദികളും_മണലും|നദികളും മണലും]] | * [[നദികളും_മണലും|നദികളും മണലും]] | ||
* [[ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി]] | * [[ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി]] | ||
Line 53: | Line 52: | ||
ആനന്ദിന്റെ മുപ്പത്തിനാലാം വയസ്സിലാണ് ആദ്യനോവലായ {{color|olive|ആൾക്കൂട്ടം}} പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രസിദ്ധ മലയാളനിരൂപകനായ എം ഗോവിന്ദന്റെ സാധകമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് നമുക്ക് ആനന്ദ് എന്ന വിശ്രുതനായ എഴുത്തുകാരനെ കിട്ടുകയില്ലായിരുന്നു. | ആനന്ദിന്റെ മുപ്പത്തിനാലാം വയസ്സിലാണ് ആദ്യനോവലായ {{color|olive|ആൾക്കൂട്ടം}} പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രസിദ്ധ മലയാളനിരൂപകനായ എം ഗോവിന്ദന്റെ സാധകമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് നമുക്ക് ആനന്ദ് എന്ന വിശ്രുതനായ എഴുത്തുകാരനെ കിട്ടുകയില്ലായിരുന്നു. | ||
+ | |||
+ | {{color|gray|ചിത്രങ്ങൾക്ക് വിക്കിപ്പീഡിയയോട് കടപ്പാട്.}} | ||
==പ്രധാന കൃതികൾ== | ==പ്രധാന കൃതികൾ== | ||
Line 67: | Line 68: | ||
;മറ്റുള്ളവ: സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ); കത്തുകൾ, ശില്പങ്ങൾ, കവിതകൾ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം); കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതിയുടെ മലയാള വിവർത്തനം) | ;മറ്റുള്ളവ: സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ); കത്തുകൾ, ശില്പങ്ങൾ, കവിതകൾ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം); കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതിയുടെ മലയാള വിവർത്തനം) | ||
− | ;പുരസ്കാരങ്ങൾ: കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം — 2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനം; കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012); യശ്പാൽ അവാർഡ് — ആൾക്കൂട്ടം; കേരള സാഹിത്യ അക്കാദമി അവാർഡ് — | + | ;പുരസ്കാരങ്ങൾ: കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം — 2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനം; കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012); യശ്പാൽ അവാർഡ് — ആൾക്കൂട്ടം; കേരള സാഹിത്യ അക്കാദമി അവാർഡ് — അഭയാർത്ഥികൾ; വയലാർ അവാർഡ് — മരുഭൂമികൾ ഉണ്ടാകുന്നത്; കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് — ഗോവർദ്ധനന്റെ യാത്രകൾ (1997); |
Latest revision as of 14:05, 18 October 2014
ആനന്ദ് (പി സച്ചിദാനന്ദൻ) | |
---|---|
ജനനം |
1936 (age 87–88) ഇരിങ്ങാലക്കുട, തൃശൂർ |
തൊഴില്‍ | സാഹിത്യകാരൻ, എഞ്ചിനീയർ |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | എഞ്ചിനീയറിംഗ് ബിരുദം |
യൂണി/കോളേജ് | ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം |
കാലം | 1958 |
പ്രധാനകൃതികള്‍ | ആൾക്കൂട്ടം; മരണസർട്ടിഫിക്കറ്റ്; അഭയാർത്ഥികൾ; ഉത്തരായനം; ജൈവമനുഷ്യൻ; മരുഭൂമികൾ ഉണ്ടാകുന്നത്; വ്യാസനും വിഘ്നേശ്വരനും |
പുരസ്കാരങ്ങള്‍ | കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ; വയലാർ അവാർഡ്; ഓടക്കുഴൽ അവാർഡ്; മുട്ടത്തു വർക്കി അവാർഡ് |
ജീവിതപങ്കാളി | രമണി |
മക്കള്‍ | ചേതന, വിവേക് |
സായാഹ്നയിൽ ലഭ്യമായ ആനന്ദിന്റെ കൃതികൾ
ലഘുജീവചരിത്രം
പി. സച്ചിദാനന്ദൻ എന്ന ആനന്ദ് 1936-ൽ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ മകനായി ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് 1958-ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. നാലു കൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ നിന്ന് പ്ലാനിങ്ങ് ഡയറക്ടറായി വിരമിച്ചു.
നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യൻ, എന്നിവ കേരള സാഹിത്യ അക്കാദമി അവാർഡും, മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും, ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാദേവിയുടെ കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
ആനന്ദിന്റെ മുപ്പത്തിനാലാം വയസ്സിലാണ് ആദ്യനോവലായ ആൾക്കൂട്ടം പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രസിദ്ധ മലയാളനിരൂപകനായ എം ഗോവിന്ദന്റെ സാധകമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് നമുക്ക് ആനന്ദ് എന്ന വിശ്രുതനായ എഴുത്തുകാരനെ കിട്ടുകയില്ലായിരുന്നു.
ചിത്രങ്ങൾക്ക് വിക്കിപ്പീഡിയയോട് കടപ്പാട്.
പ്രധാന കൃതികൾ
- നോവൽ
- ആൾക്കൂട്ടം; മരണസർട്ടിഫിക്കറ്റ്; ഉത്തരായനം; മരുഭൂമികൾ ഉണ്ടാകുന്നത്; ഗോവർധന്റെ യാത്രകൾ; അഭയാർത്ഥികൾ; വ്യാസനും വിഘ്നേശ്വരനും; അപഹരിക്കപ്പെട്ട ദൈവങ്ങൾ; വിഭജനങ്ങൾ; പരിണാമത്തിന്റെ ഭൂതങ്ങൾ; ദ്വീപുകളും തീരങ്ങളും
- കഥകൾ
- ഒടിയുന്ന കുരിശ്; ഇര; വീടും തടവും; സംവാദം; അശാന്തം; നാലാമത്തെ ആണി; സംഹാരത്തിന്റെ പുസ്തകം; ചരിത്ര കാണ്ഡം; കഥകൾ; ആത്മകഥകൾ; എന്റെ പ്രിയപ്പെട്ട കഥകൾ (സമാഹാരം)
- നാടകം
- ശവഘോഷയാത്ര, മുക്തിപഥം
- ലേഖനങ്ങൾ
- ഇടവേളകളിൽ; സ്വത്വത്തിന്റെ മാനങ്ങൾ; നഷ്ടപ്രദേശങ്ങൾ; കണ്ണാടിലോകം; ഓർക്കുക കാവലിരിക്കുകയാണ്
- പഠനം
- ജൈവമനുഷ്യൻ; വേട്ടക്കാരനും വിരുന്നുകാരനും; പരിസ്ഥിതി, പ്രകൃതി, ദാരിദ്ര്യം, ജലം, ഊർജ്ജം; എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ; സ്ഥാനം തെറ്റിയ വസ്തു
- മറ്റുള്ളവ
- സംഭാഷണങ്ങൾ (പ്രശസ്തകവി സച്ചിദാനന്ദനുമായുള്ള സംഭാഷണങ്ങൾ); കത്തുകൾ, ശില്പങ്ങൾ, കവിതകൾ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം); കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതിയുടെ മലയാള വിവർത്തനം)
- പുരസ്കാരങ്ങൾ
- കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം — 2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനം; കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012); യശ്പാൽ അവാർഡ് — ആൾക്കൂട്ടം; കേരള സാഹിത്യ അക്കാദമി അവാർഡ് — അഭയാർത്ഥികൾ; വയലാർ അവാർഡ് — മരുഭൂമികൾ ഉണ്ടാകുന്നത്; കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് — ഗോവർദ്ധനന്റെ യാത്രകൾ (1997);