Difference between revisions of "രാമരാജബഹദൂർ-0c"
Line 4: | Line 4: | ||
<center><big>'''രണ്ടാം ഭാഗത്തിന്റെ മുഖവുര'''</big></center> | <center><big>'''രണ്ടാം ഭാഗത്തിന്റെ മുഖവുര'''</big></center> | ||
− | 1093 ഇടവത്തിൽ പതിനെട്ടു് അദ്ധ്യായം പരിശോധിച്ചു് അച്ചടിച്ചുതീർത്തതായ ഈ പുസ്തകത്തിന്റെ മുഴുവൻ പണി തീർക്കുന്നതിനു് 1095 ചിങ്ങം വരെ താമസിച്ചതിൽ അത്യന്തം വ്യസനിക്കുന്നു. ടിപ്പുവിന്റെ ആക്രമം എന്നതുപോലെ (ദേഹ) സ്ഥിതികൾ ചിന്തിക്കാതുള്ള ഒരു പ്രസ്ഥാനത്തിൽ പ്രവേശിച്ചുപോയോ എന്നു പോലും പലപ്പോഴും സംശയിച്ചു ഖേദിച്ചു. 1093 ഇടവം 31-ആം തീയതി അറുപത്തിയൊന്നിൽ പ്രവേശിച്ച ദിവസം സുഹൃല്ലോകം ഗ്രന്ഥകാരനെ അനുമോദിച്ചു എങ്കിൽ, അടുത്ത സംവരത്സത്തിലെ ആ തീയതിയിൽ, ഗ്രന്ഥകാരനെ പല കാലമായി | + | 1093 ഇടവത്തിൽ പതിനെട്ടു് അദ്ധ്യായം പരിശോധിച്ചു് അച്ചടിച്ചുതീർത്തതായ ഈ പുസ്തകത്തിന്റെ മുഴുവൻ പണി തീർക്കുന്നതിനു് 1095 ചിങ്ങം വരെ താമസിച്ചതിൽ അത്യന്തം വ്യസനിക്കുന്നു. ടിപ്പുവിന്റെ ആക്രമം എന്നതുപോലെ (ദേഹ) സ്ഥിതികൾ ചിന്തിക്കാതുള്ള ഒരു പ്രസ്ഥാനത്തിൽ പ്രവേശിച്ചുപോയോ എന്നു പോലും പലപ്പോഴും സംശയിച്ചു ഖേദിച്ചു. 1093 ഇടവം 31-ആം തീയതി അറുപത്തിയൊന്നിൽ പ്രവേശിച്ച ദിവസം സുഹൃല്ലോകം ഗ്രന്ഥകാരനെ അനുമോദിച്ചു എങ്കിൽ, അടുത്ത സംവരത്സത്തിലെ ആ തീയതിയിൽ, ഗ്രന്ഥകാരനെ പല കാലമായി പീഡിപ്പിച്ചുവന്ന ഉദരരോഗം മുമ്പിൽ ഉണ്ടായിട്ടില്ലാത്തവിധത്തിൽ അതിന്റെ കാഠിന്യത്തെ പ്രകാശിപ്പിച്ചു. ഇരുപതു ദിവസത്തിൽപ്പരമുള്ള ശയ്യാബന്ധത്തിനുശേഷം ഏഴുന്നേറ്റിരിപ്പാൻ ശക്തനായി. ആരംഭിച്ചുപോയ പണി ‘കുറ’യിൽ ഇടുന്നതു് ഒരു അപശകുനം ആണെന്നു തോന്നി, ചികിത്സകന്മാരുടെ ഉപദേശങ്ങളെ അനാദരിച്ചു് പത്തൊൻപതാം അദ്ധ്യായം മുതൽക്കുള്ള ഈ ഉത്തരഭാഗത്തെ ജനസമക്ഷം പ്രവേശിപ്പിക്കണമെന്നു് ദൃഢമായി ഉറച്ചു. ഈ വസ്തുതകളുടെ പ്രസിദ്ധീകരണംകൊണ്ടു് പരിശോധകന്മാരുടെ അനുകമ്പയെ വശീകരിക്കുകയോ, നിഷ്പീഡിതനായിരുന്നു എങ്കിൽ സർവ്വചേതോഹരമായ ഒരു പ്രബന്ധം പുറപ്പെടുമായിരുന്നു എന്നു സൂചിപ്പിക്കുകയോ ചെയ്യുന്നില്ല. |
− | |||
− | |||
+ | ഈ ഉത്തരഭാഗത്തിന്റെ പ്രസിദ്ധീകരണത്തിനും ജീവിതാനുഷ്ഠാനങ്ങൾക്കും വേണ്ട സുഖശരീരതയെ തന്ന സഹോദരന്മാർ, ഡാക്ടർ കെ. മാധവൻപിള്ള എൽ. എം. എസ്. അവർകളോടും, ഡാക്ടർ കെ. രാമൻതമ്പി ബി. എ. , എം. ഡി. അവർകളോടും, വൈദ്യൻ മ. രാ. രാ. ആറന്മുള നാരായണപിള്ള അവർകളോടും ഗ്രന്ഥകാരനു തോന്നുന്ന ഹാർദ്ദമായ കൃതജ്ഞതയെ സസന്തോഷം പ്രത്യക്ഷപ്പെടുത്തിക്കൊള്ളുന്നു. ഈ ഭാഗം ഗ്രന്ഥത്തിന്റെ നിർമ്മാണകാര്യത്തിലും പൗരോഹിത്യം പരിപാലിച്ച മ. രാ. രാ. കെ. ആർ. കൃഷ്ണപിള്ള ബി. എ., ബി. എൽ. അവർകളും, ഇതിന്റെ ആദ്യന്തമുള്ള രചനയിലും പരിശോധനയിലും ലേഖനവിഷമങ്ങൾ വഹിച്ചു്, സങ്കല്പാദിവിഷയങ്ങളിൽ നവ്യാശയങ്ങൾ തന്നു് ഉത്തമസാചിവ്യം അനുവർത്തിച്ചിട്ടുള്ള പ്രിയ ജാമാതാവു് മ. രാ. രാ. ഈ. വി. കൃഷ്ണപിള്ള ബി. എ. അവർകളും കൂടി ഈ ഗ്രന്ഥത്തിൽ ആസ്വാദ്യാശം വല്ലതും ഉണ്ടെങ്കിൽ അതിന്റെ അവകാശം പങ്കിട്ടുകൊള്ളട്ടെ. | ||
::::::::::::::::::::എന്നു്, | ::::::::::::::::::::എന്നു്, | ||
{{right|ലോകകൃപയാൽ പരമാശ്വസ്തചിത്തനായിരിക്കുന്ന<br/> | {{right|ലോകകൃപയാൽ പരമാശ്വസ്തചിത്തനായിരിക്കുന്ന<br/> |
Revision as of 10:09, 25 October 2017
രാമരാജബഹദൂർ | |
---|---|
ഗ്രന്ഥകർത്താവ് | സി.വി. രാമൻ പിള്ള |
മൂലകൃതി | രാമരാജബഹദൂർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചരിത്രാഖ്യായിക |
വര്ഷം |
1918 |
മാദ്ധ്യമം | അച്ചടിപ്പതിപ്പു് |
പിന്നോട്ട് | ധർമ്മരാജാ |
1093 ഇടവത്തിൽ പതിനെട്ടു് അദ്ധ്യായം പരിശോധിച്ചു് അച്ചടിച്ചുതീർത്തതായ ഈ പുസ്തകത്തിന്റെ മുഴുവൻ പണി തീർക്കുന്നതിനു് 1095 ചിങ്ങം വരെ താമസിച്ചതിൽ അത്യന്തം വ്യസനിക്കുന്നു. ടിപ്പുവിന്റെ ആക്രമം എന്നതുപോലെ (ദേഹ) സ്ഥിതികൾ ചിന്തിക്കാതുള്ള ഒരു പ്രസ്ഥാനത്തിൽ പ്രവേശിച്ചുപോയോ എന്നു പോലും പലപ്പോഴും സംശയിച്ചു ഖേദിച്ചു. 1093 ഇടവം 31-ആം തീയതി അറുപത്തിയൊന്നിൽ പ്രവേശിച്ച ദിവസം സുഹൃല്ലോകം ഗ്രന്ഥകാരനെ അനുമോദിച്ചു എങ്കിൽ, അടുത്ത സംവരത്സത്തിലെ ആ തീയതിയിൽ, ഗ്രന്ഥകാരനെ പല കാലമായി പീഡിപ്പിച്ചുവന്ന ഉദരരോഗം മുമ്പിൽ ഉണ്ടായിട്ടില്ലാത്തവിധത്തിൽ അതിന്റെ കാഠിന്യത്തെ പ്രകാശിപ്പിച്ചു. ഇരുപതു ദിവസത്തിൽപ്പരമുള്ള ശയ്യാബന്ധത്തിനുശേഷം ഏഴുന്നേറ്റിരിപ്പാൻ ശക്തനായി. ആരംഭിച്ചുപോയ പണി ‘കുറ’യിൽ ഇടുന്നതു് ഒരു അപശകുനം ആണെന്നു തോന്നി, ചികിത്സകന്മാരുടെ ഉപദേശങ്ങളെ അനാദരിച്ചു് പത്തൊൻപതാം അദ്ധ്യായം മുതൽക്കുള്ള ഈ ഉത്തരഭാഗത്തെ ജനസമക്ഷം പ്രവേശിപ്പിക്കണമെന്നു് ദൃഢമായി ഉറച്ചു. ഈ വസ്തുതകളുടെ പ്രസിദ്ധീകരണംകൊണ്ടു് പരിശോധകന്മാരുടെ അനുകമ്പയെ വശീകരിക്കുകയോ, നിഷ്പീഡിതനായിരുന്നു എങ്കിൽ സർവ്വചേതോഹരമായ ഒരു പ്രബന്ധം പുറപ്പെടുമായിരുന്നു എന്നു സൂചിപ്പിക്കുകയോ ചെയ്യുന്നില്ല.
ഈ ഉത്തരഭാഗത്തിന്റെ പ്രസിദ്ധീകരണത്തിനും ജീവിതാനുഷ്ഠാനങ്ങൾക്കും വേണ്ട സുഖശരീരതയെ തന്ന സഹോദരന്മാർ, ഡാക്ടർ കെ. മാധവൻപിള്ള എൽ. എം. എസ്. അവർകളോടും, ഡാക്ടർ കെ. രാമൻതമ്പി ബി. എ. , എം. ഡി. അവർകളോടും, വൈദ്യൻ മ. രാ. രാ. ആറന്മുള നാരായണപിള്ള അവർകളോടും ഗ്രന്ഥകാരനു തോന്നുന്ന ഹാർദ്ദമായ കൃതജ്ഞതയെ സസന്തോഷം പ്രത്യക്ഷപ്പെടുത്തിക്കൊള്ളുന്നു. ഈ ഭാഗം ഗ്രന്ഥത്തിന്റെ നിർമ്മാണകാര്യത്തിലും പൗരോഹിത്യം പരിപാലിച്ച മ. രാ. രാ. കെ. ആർ. കൃഷ്ണപിള്ള ബി. എ., ബി. എൽ. അവർകളും, ഇതിന്റെ ആദ്യന്തമുള്ള രചനയിലും പരിശോധനയിലും ലേഖനവിഷമങ്ങൾ വഹിച്ചു്, സങ്കല്പാദിവിഷയങ്ങളിൽ നവ്യാശയങ്ങൾ തന്നു് ഉത്തമസാചിവ്യം അനുവർത്തിച്ചിട്ടുള്ള പ്രിയ ജാമാതാവു് മ. രാ. രാ. ഈ. വി. കൃഷ്ണപിള്ള ബി. എ. അവർകളും കൂടി ഈ ഗ്രന്ഥത്തിൽ ആസ്വാദ്യാശം വല്ലതും ഉണ്ടെങ്കിൽ അതിന്റെ അവകാശം പങ്കിട്ടുകൊള്ളട്ടെ.
- എന്നു്,
ലോകകൃപയാൽ പരമാശ്വസ്തചിത്തനായിരിക്കുന്ന
ഗ്രന്ഥകാരൻ
തിരുവനന്തപുരം
ചിങ്ങം 1095
|