close
Sayahna Sayahna
Search

Difference between revisions of "ആനന്ദ്"

Line 1: Line 1:
 +
{{Under contruction}}
 
നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്‌. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. പി. സച്ചിദാനന്ദൻ എന്ന ആനന്ദ് 1936-ൽ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ മകനായി ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ നിന്ന് 1958-ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. നാലു കൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ നിന്ന് പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു.
 
Revision as of 08:15, 28 July 2014

Template:Under contruction നവീന മലയാള നോവലിസ്റ്റുകളിൽ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്‌. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകൾ ആവിഷ്കരിക്കാൻ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. പി. സച്ചിദാനന്ദൻ എന്ന ആനന്ദ് 1936-ൽ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ മകനായി ഇരിങ്ങാലക്കുടയിലാണ് ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ നിന്ന് 1958-ൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. നാലു കൊല്ലത്തോളം പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ സെൻട്രൽ വാട്ടർ കമ്മീഷനിൽ നിന്ന് പ്ലാനിങ്ങ്‌ ഡയറക്ടറായി വിരമിച്ചു.

നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആൾക്കൂട്ടത്തിനു ലഭിച്ച യശ്പാൽ അവാർഡും, അഭയാർത്ഥികൾക്കു ലഭിച്ച കേരള സാഹിത്യ അക്കാദമി അവാർഡും സ്വീകരിച്ചില്ല. വീടും തടവും, ജൈവമനുഷ്യൻ, എന്നിവ കേരള സാഹിത്യ അക്കാദമി അവാർഡും, മരുഭൂമികൾ ഉണ്ടാകുന്നത്‌ വയലാർ അവാർഡും, ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടി. മഹാശ്വേതാദേവിയുടെ കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.

ആനന്ദിന്റെ മുപ്പത്തിനാലാം വയസ്സിലാണ് ആദ്യനോവലായ ആൾക്കൂട്ടം പ്രസിദ്ധീകരിക്കപ്പെടുന്നത്. പ്രസിദ്ധ മലയാളനിരൂപകനായ എം ഗോവിന്ദന്റെ സാധകമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് നമുക്ക് ആനന്ദ് എന്ന വിശ്രുതനായ എഴുത്തുകാരനെ കിട്ടുകയില്ലായിരുന്നു.