Difference between revisions of "നഗരവാസിയായ ഒരു കുട്ടി"
Line 43: | Line 43: | ||
− | [[File:EHarikumar3.jpg|thumb|left|150px|[http://e | + | [[File:EHarikumar3.jpg|thumb|left|150px|[http://e-harikumar.com ഇ ഹരികുമാര്‍] ]] |
==കഥയുടെ പൈതൃകം — ആമുഖം== | ==കഥയുടെ പൈതൃകം — ആമുഖം== |
Latest revision as of 10:30, 26 May 2014
നഗരവാസിയായ ഒരു കുട്ടി | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | നഗരവാസിയായ ഒരു കുട്ടി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 58 |
കഥകള്‍
(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.)
കഥയുടെ പൈതൃകം — ആമുഖം
‘സൗന്ദര്യാരാധന’ എന്ന കവിതയിൽ, തലങ്ങും വിലങ്ങും നോക്കാതെ സൃഷ്ടി നടത്തിയ ദൈവത്തെപ്പറ്റി അച്ഛൻ പറയുന്നുണ്ട്. അപൂർണമായൊരു പ്രപഞ്ചം സൃഷ്ടിക്കുക എന്ന തന്റെ ദുഷ്കർമ്മത്തിന്റെ പേരിൽ സൃഷ്ടികളിൽ ദണ്ഡനമേൽപ്പിക്കുകയും തൽഫലമായി വൈരൂപ്യം വരുത്തിക്കൂട്ടുകയും ചെയ്യുക. എങ്കിൽ അങ്ങിനെയുള്ള ഒരീശ്വരൻ… എന്ന് അർദ്ധോക്തിയിൽ നിർത്തിയ ഇടശ്ശേരി, അപകടം പിടിച്ച ആ ചിന്ത നിർത്തി തന്റെ വഴിക്കു തിരിഞ്ഞു നടക്കുന്നു. ‘ഞാനോ ക്ഷതത്തിൽ തേനിടുമൻപിനെ തിരകയാം മന്നിന്നെഴും മാൻപിനെ’. ക്ഷതത്തിൽ തേനിടുന്ന അൻപിനെയാണ് ഇടശ്ശേരി തിരയുന്നത്, സൗന്ദര്യമായി കാണുന്നതും സൃഷ്ടിക്കുവാൻ ഉദ്ദേശിക്കുന്നതും. അനുകരിക്കപ്പെടാൻ മാത്രമൊന്നും ദൈവം ചെയ്തിട്ടില്ലാ ത്തതുകൊണ്ട് സാഹിത്യകാരൻ, അല്ലെങ്കിൽ കലാകാരൻ സ്വന്തമായി ഒരു ലോകം സൃഷ്ടിക്കുന്നു, കഴിയുന്നത്ര പൂർണമായി. എന്റെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെയാണ്. ക്ഷതത്തിൽ തേനിടുന്ന അൻപിനെത്തന്നെയാണ് ഞാനും അന്വേഷിക്കു ന്നത്. സാഹിത്യരചന എന്നെ സംബന്ധിച്ചേടത്തോളം ഈ അന്വേഷണമാണ്. ദീർഘകാലമായുള്ള, എവിടെയും എത്തിയിട്ടി ല്ലാത്ത അന്വേഷണം.
ജന്മാന്തരങ്ങളിൽ ഞാൻ കണ്ടുമുട്ടുകയോ പരിചയപ്പെടുകയോ ചെയ്യുകയും പിന്നീട് മറവിയുടെ ആഴങ്ങളിലെവിടേയോ നഷ്ടപ്പെടുകയും ചെയ്ത സംഭവങ്ങളോ വ്യക്തികളോ ആയിരിക്കണം പിന്നീട് ഒരു കഥാബീജമായും അതിലെ കഥാപാത്ര ങ്ങളായും എന്റെ മനസ്സിൽ പ്രത്യക്ഷപ്പെടുന്നത്. ക്ഷണിക്കാതെ കടന്നു വന്ന ഈ അതിഥികൾ എന്റെ അബോധമനസ്സിൽ സ്വന്തമായ ഒരു ജീവിതം നയിക്കാൻ തുടങ്ങുകയും മനസ്സിന് അതു താങ്ങാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ ഞാൻ കടലാസും പെന്നുമെടുക്കുന്നു. അപ്പോൾ മാത്രമാണ് അവർക്കിപ്പോൾ സ്വന്തമായ, വ്യക്തമായ രൂപമുണ്ട്, ഭാവമുണ്ട്, സർവ്വോപരി സ്വന്തമായ പ്രശ്നങ്ങളുണ്ട് എന്നു ഞാനറിയുന്നത്. ഈ തിരിച്ചറിവിലൂടെ അവരുടെ ജീവിതം എന്റെ മുമ്പിൽ അനാവരണം ചെയ്യപ്പെടുകയാണ്. നഗ്നമായ ജീവിതം. ആ ജീവിതം കടലാസിലേയ്ക്ക് പകർത്തുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഒരുതരം തപസ്യയാണത്. എന്റെ മനസ്സിലേയ്ക്കു കടന്നുവന്ന കഥാപാത്രങ്ങൾ അവിടെയിരുന്നുകൊണ്ട് ഒരു ജീവിതം നയിക്കുകയാണ്. ആ നിമിഷംതൊട്ട് ഞാൻ ഒരു വെറും കാണി മാത്രമായിത്തിരുന്നു. തുടക്കത്തിൽ ഈ കഥാപാത്രങ്ങളുടെ സ്വഭാവത്തെപ്പറ്റി, കഥയുടെ വികാസപരിണാമങ്ങളെപ്പറ്റി എനിക്ക് സ്രഷ്ടാവെന്ന നിലയിൽ അഹന്തയു ണ്ടാവും. അവയുടെ ഭാവിയെപ്പറ്റി, അവയ്ക്ക് കഥയിൽ നൽകാവുന്ന സ്ഥാനത്തെപ്പറ്റിയെല്ലാം ഞാൻ സ്വപ്നം കാണും. ക്രമേണ മനസ്സിലാവും കഥാപാത്രങ്ങൾ എന്റെ വരുതിയിൽ നിൽക്കുന്നില്ല എന്നും, അവരുടെ വിധിയനുസരിച്ചേ നീങ്ങുന്നുള്ളൂ എന്നും. എനിക്ക് അവരുടെ ജീവിതം നിയന്ത്രിക്കാൻ കഴിയില്ല. ചെയ്യാൻ പറ്റുന്ന ഒരു കാര്യം അവരുടെ വിധിക്കനുസരിച്ച് പോവുക മാത്രം. ദൈവത്തിനും ഈ പ്രശ്നമുണ്ടായിരിക്കണം എന്നാണ് എന്റെ അനുമാനം. ഇതൊന്നുമായിരിക്കില്ല അദ്ദേഹം സൃഷ്ടിക്കാനുദ്ദേശിച്ചത്!
ചുരുക്കിപ്പറഞ്ഞാൽ ഞാൻ എന്തെഴുതാനാണ് ആദ്യം ശ്രമിച്ചത് എന്താണ് എഴുതപ്പെട്ടത്, ഇവ തമ്മിൽ വളരെ വ്യത്യാസ മുണ്ടാവും. തുടക്കത്തിൽ മനസ്സിലുണ്ടായിരുന്ന കഥയേ ആവണമെന്നില്ല എഴുതിക്കഴിയുമ്പോൾ. കാരണം കഥാപാത്രങ്ങൾ ജീവനുള്ളവയാണ്, അവർക്ക് അവരുടെതായ ഒരു ജീവിതമുണ്ട്. ഒരിക്കൽ എഴുതപ്പെട്ടാൽ അതിനു മാറ്റവുമില്ല (ശൃൃല്ലൃശെയഹല). ഞാൻ പറഞ്ഞുവരുന്നതെന്തെന്നാൽ സാഹിത്യകാരന്റെയോ, കലാകാരന്റെയോ സൃഷ്ടി ദൈവത്തോടുള്ള വെല്ലുവിളിയാണ്. അതിൽ ദൈവത്തേക്കാൾ പൂർണത നേടാൻ നമ്മൾ ശ്രമിക്കുന്നു എന്നു മാത്രം. അതിൽ വിജയിക്കണമെന്നില്ല. ശ്രമിക്കുന്നതിൽ എന്താണ് തെറ്റ്?
സർഗ്ഗസൃഷ്ടി നടത്തുന്ന ഏതൊരു എഴുത്തുകാരനും ഈ അനുഭവം ഉണ്ടാവണം. അങ്ങിനെയല്ലാത്ത സൃഷ്ടികൾ വ്യാജ നിർമ്മിതങ്ങളാണ്. അവയെ ലേഖനങ്ങളെന്നോ, പത്രറിപ്പോർട്ടുകളെന്നോ പറയുകയാവും ഭേദം. തന്റെ ഒരു ഛായാചിത്രം ഒരു വീട്ടിൽ തൂങ്ങുന്നത് കാണിച്ചു കൊടുത്ത സ്നേഹിതനോട് പിക്കാസ്സോ പറഞ്ഞത് ഓർക്കുന്നു. ‘അതെ ഞാൻ വരച്ചതു തന്നെയാണത്, പക്ഷേ അതൊരു വ്യാജനാണ്.’ പിക്കാസ്സോവിന്റെ ആർജ്ജവം നമ്മുടെ എത്ര എഴുത്തുകാർക്കുണ്ട്?
സൃഷ്ടിയുടെ പിന്നിലെ ഇരുണ്ട അറകൾ ഇരുണ്ടുതന്നെ കിടക്കുന്നു. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചേടത്തോളം രചന ഒരു ബൗദ്ധികാഭ്യാസമല്ല, മറിച്ച് ഹൃദയത്തോടടുത്തു നില്ക്കുന്ന ഒരു പ്രക്രിയയാണ്. കഥയെഴുതാൻ ഞാൻ ബുദ്ധി ഉപയോഗിക്കുന്നില്ല. ബുദ്ധി വേണ്ടെന്നല്ല പറയുന്നത്. ധിഷണ സർഗ്ഗസൃഷ്ടിക്കാവശ്യമാണ്. ഒരു മൂഢന്ന് സൃഷ്ടി നടത്താൻ കഴിയില്ല. ഞാൻ പരോക്ഷമായി ബുദ്ധി ഉപയോഗിക്കുന്നില്ലെന്നേ അർത്ഥമുള്ളൂ. മനസ്സിന്റെ ആലയിൽ പാത്രസൃഷ്ടിക്കായി അസംസ്കൃത വസ്തുക്കളെ ഉരുക്കുന്നത് ബുദ്ധിയുടെ തീക്ഷ്ണതയിൽത്തന്നെയാണ്. നിത്യ ജീവിതത്തിൽ ബുദ്ധി കൂടുതൽ യാന്ത്രികമായ കാര്യങ്ങൾക്കായി ഞാൻ ഉപയോഗിക്കുന്നു. ശാസ്ത്രം പഠിക്കാനോ, ജീവസന്ധാരണത്തിന്നാവശ്യമായ അഭ്യാസങ്ങൾ കാണിക്കാനോ ഒക്കെ. ഈ കാരണം കൊണ്ട് ഞാൻ എനിക്കു മുമ്പു വന്ന തലമുറയോട് കൂടുതൽ അടുത്തു നിൽക്കുന്നു.