close
Sayahna Sayahna
Search

Difference between revisions of "ഔന്നത്യത്തിലേക്കു പോകുക"

Line 26: Line 26:
  
[[File:VictorHuge.jpg|thumb|left|alt=caption|വിക്തോര്‍ യൂഗോ]]
+
[[File:VictorHugo.jpg|thumb|left|alt=caption|വിക്തോര്‍ യൂഗോ]]
 
നിങ്ങള്‍ ഫ്രഞ്ചെഴുത്തുകാരന്‍ [http://en.wikipedia.org/wiki/Victor_Hugo വിക്തോര്‍ യൂഗോ]യെക്കുറിച്ചു കേട്ടിരിക്കും. അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ നോവല്‍ ʻപാവങ്ങള്‍ʼ എന്ന പേരില്‍ നാലപ്പാട്ടു നാരായണമേനോന്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തത് വായിച്ചിരിക്കാനുമിടയുണ്ട്. ഒരു കഷണം റൊട്ടി സഹോദരിയുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി മോഷ്ടിച്ചതിനു പത്തൊന്‍പതു കൊല്ലം കാരാഗൃഹത്തില്‍ കിടന്നു ഷാങ്ങ് വല്‍ ഷാങ്ങ്. മോചനം നേടിയപ്പോള്‍ മഞ്ഞ പാസ്പോര്‍ട്ട് മാത്രമുള്ള അയാള്‍ക്ക് ആരും ദാഹിച്ച വെള്ളം പോലും കൊടുത്തില്ല. മഹാമനസ്കനായ ഒരു ബിഷപ്പ് അയാളെ അതിഥിയായി സ്വീകരിച്ചു. രാത്രി സ്വന്തം വീട്ടില്‍ ഉറങ്ങാന്‍ സൗകര്യം നല്കി. പക്ഷേ ഷാങ് വല്‍ ഷാങ് ബിഷപ്പിന്റെ വെള്ളിപ്പാത്രങ്ങള്‍ മോഷ്ടിച്ചുകൊണ്ട് മതിലുചാടി കടന്നുകളഞ്ഞു. പിറ്റേ ദിവസം പോലീസ് അയാളെ പിടികൂടി ബിഷപ്പിന്റെ മുന്‍പില്‍ കൊണ്ടുചെന്നു. അയാളെ കണ്ടയുടനെ, അദ്ദേഹം ചോദിച്ചു: ʻഷാങ് വല്‍ ഷാങ്, ഞാന്‍ ഈ വെള്ളിപ്പാത്രങ്ങള്‍ക്കു പുറമേ രണ്ടു വെള്ളി മെഴുകുതിരിക്കാലുകള്‍ കൂടി നിങ്ങള്‍ക്കു തന്നല്ലോ. എന്തേ അവ കൂടി കൊണ്ടുപോകാത്തത്?ʼ എന്നിട്ട് അദ്ദേഹം പ്രായമനുവദിക്കുന്ന വേഗത്തോടുകൂടി ആ വെള്ളി മെഴുകുതിരിക്കാലുകള്‍ അയാള്‍ക്കു കൊണ്ടുകൊടത്തു. പോലീസുകാരോടു ʻGentlemen you can retire –-ʼ മാന്യരേ നിങ്ങള്‍ക്കു പോകാം. എന്നു ബിഷപ്പു പറഞ്ഞു. പോലീസുകാര്‍ പോയപ്പോള്‍ ബിഷപ്പ് ഷാങ് വല്‍ ഷാങിനോടു പറഞ്ഞു: ʻʻഷാങ് വല്‍ ഷാങ് നിങ്ങളുടെ ആത്മാവിനെ ഞാന്‍ വിലയ്ക്ക് വാങ്ങുന്നു. നല്ല ആളായി ജീവിക്കൂ.ˮ ഷാങ് വല്‍ ഷാങ്, ഉജ്ജ്വലപ്രകാശത്തില്‍ ചെന്നുപെട്ടവനെപ്പോലെ നിന്നു. വായനക്കാരായ നമ്മളും അതേ ഉജ്ജ്വലപ്രകാശത്തില്‍ നില്ക്കുന്നു. നമ്മുടെ മനുഷ്യത്വം ഉദ്ദീപ്തമാകുന്നു. ഉത്കൃഷ്ടങ്ങളായ സാഹിത്യകൃതികള്‍ ഇങ്ങനെയാണ് നമ്മളെ ഉന്നതതലങ്ങളിലേക്കു നയിക്കുന്നത്.
 
Revision as of 16:36, 13 March 2014

ഔന്നത്യത്തിലേക്കു പോകുക
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വർഷം
1977
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങൾ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

ഔന്നത്യത്തിലേക്കു പോകുക

ഞാന്‍ തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലം. ഫോര്‍ത്ത് ഫോം വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. ഇന്നത്തെ എട്ടാം ക്ലാസ്സാണ് അന്നത്തെ ഫോര്‍ത്ത് ഫോം. അക്കാലത്ത് എന്നെയും മറ്റു വിദ്യാര്‍ത്ഥികളെയും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്‍ സ്ഥലം മാറിപ്പോയി. പുതിയ അദ്ധ്യാപകന്‍ വെങ്കേടശ്വരന്‍ ബസ്സില്‍ നിന്നിറങ്ങി ഹെഡ്‌മാസ്റ്ററെ കണ്ടിട്ട് നേരെ ഞങ്ങളുടെ ക്ലാസ്സിലേക്കാണു വന്നത്. സാറ് പഠിപ്പിക്കാന്‍ വേണ്ടി ഒരു തയ്യാറെടുപ്പും കൂടാതെയാണ് വന്നതെന്നു സ്പഷ്ടമായിരുന്നു. ക്ലാസ്സില്‍ കയറിയയുടന്‍ ʻപോയ സാറ് ഏതു വരെ പഠിപ്പിച്ചു?ʼഎന്ന് അദ്ദേഹം ഞങ്ങളോടു ചോദിച്ചു. കുട്ടികള്‍ക്കു വിശേഷപ്പെട്ട സ്വഭാവമുണ്ടല്ലോ. അതനുസരിച്ച്, ʻഒന്നും പഠിപ്പിച്ചില്ല, ഒന്നും പഠിപ്പിച്ചില്ലʼ, എന്നു വിളിച്ചു പറഞ്ഞു. ʻʻഅതിരിക്കട്ടെ, ടെക്സ്റ്റ് തരൂˮ എന്നായി വെങ്കടേശ്വരന്‍ സാറ്. പാഠപുസ്തകം ഞാന്‍ കൊടുത്തു. ʻʻപോയ സാറ് എവിടം വരെ പഠിപ്പിച്ചു? തൊട്ടു കാണിക്കൂ.ˮ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കവിതയുടെ ഒരു വരി ഞാന്‍ തൊട്ടു കാണിച്ചു. സാറ് വായിച്ചു: ʻʻThe Sun slept upon the bosom of Gangaˮ (സൂര്യന്‍ ഗംഗയുടെ വക്ഷസ്സില്‍ ഉറങ്ങി) സ്ഥലം മാറിപ്പോയ അദ്ധ്യാപകന്‍ ഇതിലൊന്നുമില്ല. ʻʻsleep present tense: slept – past tenseˮ എന്നു മാത്രം പറഞ്ഞു തന്നതേയുള്ളൂ. പുതിയ അദ്ധ്യാപകന്‍‍ ആ വരി വായിച്ചിട്ടു മൂന്നു മിനിറ്റ് മിണ്ടാതെ നിന്നു, ക്ലാസ്സ് അതോടെ നിശ്ശബ്ദം. വീണ്ടും അദ്ദേഹം വായിച്ചു: ʻʻThe Sun slept upon the bosom of Ganga.ˮ രണ്ടു മിനിറ്റ് നേരത്തെ മൗനം. ക്ലാസ്സിലെ നിശ്ശബ്ദതയ്ക്കു സാന്ദ്രതയേറി. മൂന്നാമതും വായിച്ചു. The Sun slept upon the bosom of Ganga. ഒരു മിനിറ്റ് അദ്ദേഹം മൗനം അവലംബിച്ചു. ക്ലാസ്സിലെ നിശ്ശബ്ദത സാന്ദ്രതരമായിബ്ഭവിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞു: ʻʻYes, the Sun was travelling a weary way. He was very much tired. He slept upon the bosom of Ganga like a child falling asleep on the breast of its mother.ˮ (അതേ, സൂര്യന്‍ പരിക്ഷീണനായി ദീര്‍ഘദൂരം സഞ്ചരിച്ചു. സൂര്യനു വലിയ ക്ഷീണം. അമ്മയുടെ നെഞ്ചില്‍ കുഞ്ഞു വീണുറങ്ങുന്നതുപോലെ അവന്‍ ഗംഗയുടെ മാറിടത്തില്‍ വീണുറങ്ങി.) ഇത് ഗുരുനാഥനില്‍ നിന്നു കേട്ടതോടെ എന്റെ മനസ്സിന്റെ മണ്ഡലം വികസിച്ചു. ഞാന്‍ അന്നു മുതലാണ് സാഹിത്യത്തില്‍ തല്‍പരനായത്. ഒരു കവിതയുടെ ഒരു വരി മാത്രം. അതിന്റെ അര്‍ത്ഥത്തിനപ്പുറത്തുള്ള മറ്റൊരര്‍ത്ഥത്തിലേക്കു വെങ്കടേശ്വരന്‍ സാറ് എന്നെക്കൊണ്ടു ചെല്ലുകയായിരുന്നു. ഇവിടെ ഗുരുനാഥന്‍ സഹായത്തിനുണ്ടായിരുന്നു. എന്നാല്‍ ഗ്രന്ഥങ്ങള്‍ തനിച്ചു വായിക്കുമ്പോള്‍ നമ്മള്‍ തന്നെ, അവ കാണിച്ചുതരുന്ന പ്രത്യക്ഷലോകത്തിനപ്പുറത്തുള്ള പരോക്ഷലോകത്തെ കാണാന്‍ ശ്രമിക്കണം. പ്രത്യക്ഷലോകം സത്യം; പരോക്ഷലോകം സത്യാത്മകം. ഈ സത്യാത്മകലോകത്തേയ്ക്കു നമ്മളെ നയിക്കുന്നതാണ് ഉത്തമമായ സാഹിത്യം. നിങ്ങളെ ഞാന്‍ ആദ്യമായി കൂട്ടിക്കൊണ്ടു പോകുന്നതു ʻമഹാഭാരതʼത്തിലേക്കാണ്. യുദ്ധം കഴിഞ്ഞു. എല്ലാം നശിച്ചു. അന്ധനായ ധൃതരാഷ്ട്രര്‍ വിശപ്പോടെ ഇരിക്കുമ്പോള്‍ ശത്രുവായ ഭീമന്‍ ഉരുളയെടുത്ത് അദ്ദേഹത്തിന്റെ വായ്ക്കകത്തേക്ക് ഇട്ടുകൊടുക്കുകയാണ്. തന്റെ നൂറു മക്കളെയും കൊന്ന ഭീമനാണ് തനിക്കു ഭക്ഷണം വായ്ക്കകത്ത് ഇട്ടുതരുന്നതെന്നു ധൃതരാഷ്ട്രര്‍ക്കു നല്ലപോലെ അറിയാം. എങ്കിലും അദ്ദേഹം അതു ചവച്ചരച്ച് ഉള്ളിലേക്കിറക്കി. എന്തുകൊണ്ട്? ʻമഹാഭാരതʼത്തിന്റെ കര്‍ത്താവായ വ്യാസന്‍ പറയുന്നു. ജീവിതാശാബലീയസി – ജീവിച്ചിരിക്കാനുള്ള ആഗ്രഹം ബലമാര്‍ന്നതല്ലേ? ഇതു വായിക്കുമ്പോള്‍ നമ്മുടെ മനസ്സ് വിശാലത ആര്‍ജ്ജിക്കുന്നു. ഒരു ജീവിതസത്യം കണ്ട നമ്മള്‍ മനസ്സിന് ഉന്നമനം നേടുന്നവരായി ഭവിക്കുന്നു. ഇനി ഞാന്‍ ബൈബിളിലേക്കാണു നിങ്ങളെ നയിക്കുന്നത്. തെറ്റായ പ്രവൃത്തി ചെയ്തതിന് പരീശന്മാരും സാദൂക്യന്മാരും ഒരു സ്ത്രീയെ പിടിച്ചു ʻഇവള്‍ അപരാധം ചെയ്തവളാണ്. മോസസ്സിന്റെ നിയമങ്ങളനുസരിച്ച് കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ടവളാണ് ഇവള്‍. അങ്ങെന്തു പറയുന്നു?ʼ യേശു ഭഗവാന്‍ അവളെയൊന്നു നോക്കിയിട്ട് തലകുനിച്ചു മണലില്‍ എഴുതിക്കൊണ്ടിരുന്നു. അപ്പോള്‍ അവര്‍ വീണ്ടും ശിക്ഷയ്ക്കുവേണ്ടി അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അതുകേട്ട് അവരോടു പറഞ്ഞു: ʻനിങ്ങളുടെ കൂട്ടത്തില്‍ പാപം ചെയ്യാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ ആ വ്യക്തി ആദ്യത്തെ കല്ല് ഇവളുടെ നേര്‍ക്ക് എറിയട്ടെ.ʼ അതുകേട്ട് ഓരോ ആളും സ്വന്തം മനഃസാക്ഷിയുടെ കോടതിയാല്‍ വിസ്തരിക്കപ്പെട്ടു. എല്ലാവരും പുറത്തു പോയി. യേശു ദേവനും സ്ത്രീയും തനിച്ചായി. അദ്ദേഹം അവളോടു ചോദിച്ചു: ʻʻHath no man condemned thee?ˮ ആരും നിന്നെ കുറ്റക്കാരിയെന്നു വിധിച്ചില്ലേ? ʻഇല്ലʼ എന്ന് അവള്‍ മറുപടി നല്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ʻʻNeither do I condemn thee. Go and sin no moreˮ – ഞാനും നിന്നെ കുറ്റക്കാരിയായി വിധിക്കുന്നില്ല. പോകൂ. ഇനി പാപം ചെയ്യാതിരിക്കൂ. യേശു ദേവന്റെ വാക്യം രോമാഞ്ചജനകമാണ്. ഓര്‍മ്മയില്‍ നിന്ന് ഞാന്‍ വിവരിച്ച ഈ ഭാഗം നമ്മളെ ഔന്നത്യമാര്‍ജ്ജിച്ച മറ്റാളുകളുമായി മാറ്റും എന്നതില്‍ ഒരു സംശയവുമില്ല.

caption
വിക്തോര്‍ യൂഗോ

നിങ്ങള്‍ ഫ്രഞ്ചെഴുത്തുകാരന്‍ വിക്തോര്‍ യൂഗോയെക്കുറിച്ചു കേട്ടിരിക്കും. അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ നോവല്‍ ʻപാവങ്ങള്‍ʼ എന്ന പേരില്‍ നാലപ്പാട്ടു നാരായണമേനോന്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തത് വായിച്ചിരിക്കാനുമിടയുണ്ട്. ഒരു കഷണം റൊട്ടി സഹോദരിയുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി മോഷ്ടിച്ചതിനു പത്തൊന്‍പതു കൊല്ലം കാരാഗൃഹത്തില്‍ കിടന്നു ഷാങ്ങ് വല്‍ ഷാങ്ങ്. മോചനം നേടിയപ്പോള്‍ മഞ്ഞ പാസ്പോര്‍ട്ട് മാത്രമുള്ള അയാള്‍ക്ക് ആരും ദാഹിച്ച വെള്ളം പോലും കൊടുത്തില്ല. മഹാമനസ്കനായ ഒരു ബിഷപ്പ് അയാളെ അതിഥിയായി സ്വീകരിച്ചു. രാത്രി സ്വന്തം വീട്ടില്‍ ഉറങ്ങാന്‍ സൗകര്യം നല്കി. പക്ഷേ ഷാങ് വല്‍ ഷാങ് ബിഷപ്പിന്റെ വെള്ളിപ്പാത്രങ്ങള്‍ മോഷ്ടിച്ചുകൊണ്ട് മതിലുചാടി കടന്നുകളഞ്ഞു. പിറ്റേ ദിവസം പോലീസ് അയാളെ പിടികൂടി ബിഷപ്പിന്റെ മുന്‍പില്‍ കൊണ്ടുചെന്നു. അയാളെ കണ്ടയുടനെ, അദ്ദേഹം ചോദിച്ചു: ʻഷാങ് വല്‍ ഷാങ്, ഞാന്‍ ഈ വെള്ളിപ്പാത്രങ്ങള്‍ക്കു പുറമേ രണ്ടു വെള്ളി മെഴുകുതിരിക്കാലുകള്‍ കൂടി നിങ്ങള്‍ക്കു തന്നല്ലോ. എന്തേ അവ കൂടി കൊണ്ടുപോകാത്തത്?ʼ എന്നിട്ട് അദ്ദേഹം പ്രായമനുവദിക്കുന്ന വേഗത്തോടുകൂടി ആ വെള്ളി മെഴുകുതിരിക്കാലുകള്‍ അയാള്‍ക്കു കൊണ്ടുകൊടത്തു. പോലീസുകാരോടു ʻGentlemen you can retire –-ʼ മാന്യരേ നിങ്ങള്‍ക്കു പോകാം. എന്നു ബിഷപ്പു പറഞ്ഞു. പോലീസുകാര്‍ പോയപ്പോള്‍ ബിഷപ്പ് ഷാങ് വല്‍ ഷാങിനോടു പറഞ്ഞു: ʻʻഷാങ് വല്‍ ഷാങ് നിങ്ങളുടെ ആത്മാവിനെ ഞാന്‍ വിലയ്ക്ക് വാങ്ങുന്നു. നല്ല ആളായി ജീവിക്കൂ.ˮ ഷാങ് വല്‍ ഷാങ്, ഉജ്ജ്വലപ്രകാശത്തില്‍ ചെന്നുപെട്ടവനെപ്പോലെ നിന്നു. വായനക്കാരായ നമ്മളും അതേ ഉജ്ജ്വലപ്രകാശത്തില്‍ നില്ക്കുന്നു. നമ്മുടെ മനുഷ്യത്വം ഉദ്ദീപ്തമാകുന്നു. ഉത്കൃഷ്ടങ്ങളായ സാഹിത്യകൃതികള്‍ ഇങ്ങനെയാണ് നമ്മളെ ഉന്നതതലങ്ങളിലേക്കു നയിക്കുന്നത്.