Difference between revisions of "ജി.എൻ.എം.പിള്ള"
(Created page with "<includeonly> {{infobox ml book | name = രാജനും ഭൂതവും | title_orig = രാജനും ഭൂതവു...") |
(No difference)
|
Revision as of 18:03, 12 January 2015
| ജി.എൻ.എം.പിള്ള | |
|---|---|
![]() | |
| ജനനം |
ഓഗസ്റ്റ് 12, 1916 ചങ്ങനാശ്ശേരി |
| തൊഴില്‍ | അദ്ധ്യാപകൻ, ചലച്ചിത്രപ്രവർത്തകൻ. |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന് |
| പ്രധാനകൃതികള്‍ | മലയാള സിനിമാ ഡയറക്ടറി |
| ഇണ | (ഭാര്യ ) |
| മക്കള്‍ | (മക്കള്‍) |
ഗോപുരത്തിങ്കല്‍ നീലകണ്ഠപ്പിള്ള മാധവന്‍പിള്ള . ചങ്ങനാശ്ശേരിയില്‍ ഗോപുരത്തിങ്കല്‍ വീട്ടില്‍ 1916 ആഗസ്റ്റ് 12നു് ജനിച്ചു. ചങ്ങനാശ്ശേരിയില്ത്തന്നെ ബാലപാഠവും സെന്റ് ബര്‍ക്ക്മാന്‍സ് ഹൈസ്ക്കുളില്നിന്നു് സ്ക്കൂള്ഫൈനലും പാസ്സായശേഷം തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജില്നിന്നു് ഭൌതികശാസ്ത്രത്തില്‍ ബിരുദംനേടി. തുടര്‍ന്നു് സ്ക്കൂള് അദ്ധ്യാപകനായും ക്ഷേത്രത്തില്‍ ശ്രീകാര്യക്കാരായും മറ്റും പ്രവൃത്തിയെടുത്തശേഷം കുറേക്കാലം പട്ടാളത്തിലും വയനാട്ടില്‍ എസ്റ്റേറ്റ് മാനേജരും ആയിരുന്നു. പിന്നീടു് ജേഷ്ഠനുമായിച്ചേര്ന്നു് "അവരുണരുന്നു" എന്ന ചലച്ചിത്രം നിര്മ്മിച്ചതോടെയാണു് സിനിമാലോകവുമായി അടുത്തതു്. എസ്റ്റേറ്റ് ഉടമയുടെ നിര്യാണത്തേത്തുടര്ന്നു് സ്വന്തമായി കമേഴ്സ്യല്‍ കല ബിസിനസ്സായി തുടങ്ങി. അദ്ധ്യാപകനായിരുന്ന കാലത്തുതന്നെ ഹാസ്യസാഹിത്യം എഴുതിത്തുടങ്ങിയിരുന്നു. എന്നാല്‍ 1978ല്‍ അര്‍ബുദം ബാധിച്ചു് മരണത്തോടടുത്ത സമയത്താണു് കാര്യമായി നോവല്‍ രചന തുടങ്ങിയതു്. ആ നോവലുകള്‍ ഒന്നുംതന്നെ ഇന്നു് ലഭ്യമല്ല. എന്നാല്‍ അക്കൂട്ടത്തില്‍ പ്രസിദ്ധീകരിച്ച, പക്ഷെ നേരത്തേതന്നെ രചിച്ചിരുന്ന ബാലസാഹിത്യകൃതിയാണു് "രാജനും ഭൂതവും". ശാന്ത എന്ന തൂലികാ നാമത്തിലാണ് സാഹിത്യ സൃഷ്ടികൾ അറിയപ്പെട്ടിരുന്നത്. മലയാളസിനിമയുടെ ഒരു സമ്പൂര്ണ്ണഡയറക്ടറി തയാറാക്കുക എന്ന വളരെക്കാലത്തെ ആഗ്രഹം മരണത്തിനു് ഏതാനും വര്‍ഷം മുമ്പാണു് അദ്ദേഹത്തിനു് സാധിച്ചതു്.
കൃതികൾ
രാജനും ഭൂതവും
മലയാള സിനിമാ ഡയറക്ടറി
സമ്പര്‍ക്കവിവരങ്ങൾ
- ഇ മെയിൽ
- sasi.fsf@gmail.com
