Difference between revisions of "സഞ്ജയോപാഖ്യാനം"
(Created page with " ==സഞ്ജയോപാഖ്യാനം<ref>ഈ ഉപന്യാസം 1935 ജനുവരി 9-ആമത്തെ ‘കേരളപത്രിക’യി...") |
(No difference)
|
Revision as of 06:00, 9 April 2014
സഞ്ജയോപാഖ്യാനം?UNIQ481fa767e5a60614-ref-00000013-QINU?
നമ്പൂതിരിയുടെ മകനോ ഗന്ധർവ്വന്റെ അവതാരമോ അല്ലാത്ത ഒരു ശൂദ്രന്ന് സാഹിത്യപരിശ്രമം ചെയ്യുവാൻ അർഹതയില്ലെന്നായിരുന്നു പണ്ടത്തെ നമ്പൂതിരിമാരുടെ വിശ്വാസമെന്ന് രസികശിരോമണിയായ ശ്രീ മൂർക്കോത്ത് കുമാരൻ അവർകൾ തെളിയിച്ചിട്ടുണ്ട്: വാസ്തവത്തിൽ ഈ വിവരം അറിഞ്ഞതുമുതൽ സഞ്ജയന്ന് മനസ്സമാധാനം ഇല്ലാതായിരിക്കുന്നു; കാരണം സഞ്ജയൻ അടുത്തൊരു ദിവസം നല്ല മുഹൂർത്തം നോക്കി സാഹിത്യപരിശ്രമം ചെയ്യണമെന്ന് നിശ്ചയിച്ചിട്ടുള്ള കൂട്ടത്തിലാണ്; നമ്പൂതിരിയുടെ മകനല്ലതാനും. അർഹതയില്ലാത്ത സ്വാതന്ത്ര്യങ്ങൾ എടുക്കുന്നവരിൽ സഞ്ജയൻ വമ്പനല്ലെങ്കിൽ മുമ്പനെങ്കിലുമാണെന്നു ചില പ്രസിദ്ധ വക്കീലന്മാർ കൂടി ഒരു സമയം നിങ്ങളെ അറിയിച്ചേക്കാൻ മതി; പക്ഷേ സാഹിത്യസംബന്ധമായി അങ്ങനെയൊരപവാദം കേൾക്കുവാൻ പി. എസ്സ്. ഏതായാലും ഒരുങ്ങീട്ടില്ല. ഒരു ദിക്കിലെങ്കിലും ഒരാളുടെ പേര് അകളങ്കിതമായിരിക്കണ്ടേ? ഇതു തന്നെ മുൻപറഞ്ഞ മനസ്സമാധാനക്കുറവിന്ന് ഹേതുവായിരിപ്പൂ എന്നറിഞ്ഞുകൊള്ളുകയും വേണം.
അതുകൊണ്ട് സഞ്ജയൻ നമ്പൂതിരിയുടെ മകനല്ലാത്ത സ്ഥിതിയ്ക്ക് ഗന്ധർവ്വന്റെ അവതാരമാണെന്നു തെളിയിക്കുവാനെങ്കിലും വല്ല വഴിയുമുണ്ടോ എന്ന പ്രശ്നത്തെസ്സംബന്ധിച്ച് പി. എസ്. ഒരു ഗംഭീരഗവേഷണം തന്നെ നടത്തി. സത്യത്തെ ആരായുവാനുള്ള വിശിഷ്ടോദ്ദേശത്തെ മുൻനിർത്തി നടത്തപ്പെട്ട ഏതു ഗവേഷണമാണ് ഇതുവരെ പാഴായിപ്പോയിട്ടുള്ളത്? പി. എസ്സിന്റെ ഗവേഷണത്തിന്നും അചിരേണ ഫലം സിദ്ധിച്ചു.
“ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിർഭവതി കർമ്മജാ” പാറപ്പുറത്തെ പടിഞ്ഞാറ്റയിൽ പകൽവെളിച്ചം കാണാതെ എത്രയോ കാലമായി പൂത്തുകിടന്നിരുന്ന ‘തോന്ന്യാസപുരാണം’ താളിയോലഗ്രന്ഥത്തിന്റെ അവശിഷ്ടഭാഗങ്ങളിലൊരേടത്ത് ‘സഞ്ജയോപാഖ്യാന’മെന്ന തലക്കുറിപ്പോടുകൂടി പി. എസ്സിന്റെ പൗർവ്വദൈഹികചരിത്രം അത്ഭുതപരവശനായ ഗവേഷകന്റെ ദൃഷ്ടികൾക്ക് വിഷയീഭവിച്ചു. കാർക്കോടകൻ ബദ്ധപ്പെട്ട് എങ്ങോട്ടോ പോകുന്ന നാരദമുനിയെ വഴിയിൽ കണ്ടുമുട്ടി, മുഷിച്ചലുണ്ടാകാതിരിപ്പാൻ നമസ്കരിക്കുകയാണെന്ന വ്യാജേന, നിലത്തു വീണു കാലുരണ്ടും കെട്ടിപ്പിടിച്ചു, താടിക്കാരന്റെ പ്രാരംഭപ്രതിഷേധ വചസ്സുകളെ കേട്ട ഭാവം പോലും നടിക്കാതെ, ക്രമേണ അദ്ദേഹത്തെ അനുരഞ്ജിപ്പിച്ചു കൊണ്ട് ചൊല്ലിത്തീർത്തുകളഞ്ഞതാണ് ‘തോന്ന്യാസപുരാണ’ മെന്ന വസ്തുത യഥാർത്ഥപണ്ഡിതന്മാരൊക്കെ ഗ്രഹിച്ചിരിക്കാവുന്നതാണല്ലോ. സഞ്ജയന്റെ കഴിഞ്ഞ ജന്മത്തെപ്പറ്റി ‘തോന്ന്യാസ’ത്തിലെ ഏകാദശം എന്തു പറയുന്നു എന്നു കേൾക്കുവിൻ! (തർജ്ജമ എന്റേതാണ്; നന്നായിട്ടില്ലെങ്കിൽ മുഷിയരുത്.)
നാരദൻ പറഞ്ഞു: ?UNIQ481fa767e5a60614-poem-00000014-QINU? കാർക്കോടകൻ പറഞ്ഞു: ?UNIQ481fa767e5a60614-poem-00000015-QINU? പദ്യം ചമച്ചു മടുത്തതിനാല്‍ കഥാശേഷം സംക്ഷേപിച്ച് ഗദ്യത്തില്‍ പറയുന്നു:
തദനന്തരം, ആപാദചൂഡം ചളി പുരണ്ട് കോപകഷായിതനേത്രനായ ഭഗവാന്‍ ദുര്‍വാസസ്സാകട്ടെ, മുന്‍ചൊന്ന കോപാഗ്നിയില്‍, കനലിലിട്ട നേന്ത്രപ്പഴമെന്നോണം വെന്തുനീറുന്ന സഞ്ജയനെ നോക്കി ഇത്ഥംബഭാണ:
“മൂഢാത്മാവേ, തപോധനനായ എന്റെ മാഹാത്മ്യമറിയാതെ എനിക്കു പറ്റിയ അപകടത്തെക്കുറിച്ച് ചിരിക്കുവാന്‍ മുതിര്‍ന്ന നിന്നെ ഞാനിതാ ശപിക്കുന്നു; ഇരുപതാം നൂറ്റാണ്ടിന്റെ ആദിഘട്ടത്തില്‍ നീ മനുഷ്യരുടെ കൂട്ടത്തില്‍ ചെന്നു ജനിക്കും. കേരളത്തിലെ നരകമെന്നു കുപ്രസിദ്ധമായ ഒരു മുനിസ്സിപ്പാലിറ്റിയില്‍ നീ കുറെക്കാലം താമസിച്ച് അവിടത്തെ കൊതുകടിയേറ്റും പൊടിഭക്ഷിച്ചും കഷ്ടപ്പെട്ട് അവശനായി ബുദ്ധിമുട്ടും. നിന്റെ വിനയമില്ലായ്മയും പരിഹാസബുദ്ധിയും കരിക്കട്ടയുടെ കറുപ്പുപോലെ കാഞ്ഞിരക്കായയുടെ കയ്പുപോലെ, എന്റെ ദേഹത്തില്‍പുരണ്ട ഈ ചളിയുടെ ദുര്‍ഗ്ഗന്ധംപോലെ, നിന്നെ വിട്ടുപിരിയാതെ പറ്റിക്കിടക്കും. ഈ ദുര്‍ഗ്ഗുണങ്ങള്‍ ഹേതുവായി ഗവര്‍മ്മെണ്ടും നാട്ടുകാരും, കോണ്‍ഗ്രസ്സ് കക്ഷിയും, ജസ്റ്റിസുകക്ഷിയും, സോഷ്യലിസ്റ്റ് കക്ഷിയും, തിരഞ്ഞെടുപ്പുകാലങ്ങളില്‍ പൊട്ടിമുളയ്ക്കുന്ന എണ്ണമില്ലാത്ത മറ്റു കക്ഷിക്കാരും, കക്ഷികളില്‍ പെടാത്തവരും, പണ്ഡിതന്മാരും, പാമരന്മാരും, സാഹിത്യവിപ്ലവക്കാരും, വനിതാസംഘങ്ങളും, അധികൃതന്മാരും, അനധികൃതന്മാരും, സനാതനികളും, അധഃകൃതരും, മഹാകവികളും, ചില്ലറക്കവികളും, യുക്തിവാദികളും, ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് മുതലായ അധൃഷ്യമാന്യന്മാരും, എനിക്കു കുറച്ച് തിരക്കുള്ളതിനാല്‍ പറഞ്ഞു തീര്‍പ്പാന്‍ സമയമില്ലാത്ത ഭൂലോകത്തിലെ മറ്റെല്ലാ വര്‍ഗ്ഗക്കാരും, സംഘക്കാരും, അഭിപ്രായക്കാരും, നേതാക്കന്മാരും നീതന്മാരും, നിന്നെ വെറുത്തു, ദുഷിച്ചു, ശപിച്ചു, മുടിച്ചു, ലൂട്ടിമസ്സാക്കും!”
മനുഷ്യനായി ജനിച്ച് ഒരു ചിരിയെങ്കിലും ചിരിച്ചു മരിക്കണമെന്നു ചിരകാലമായി ആശിച്ചുകൊണ്ടിരുന്ന സഞ്ജയനാകട്ടെ, ശാപമോക്ഷത്തിനൊന്നും ഹരജി അയയ്ക്കുവാന്‍ മിനക്കെട്ടില്ല. പക്ഷേ, അച്ഛന്‍ ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്നുതന്നെയാണെന്നുള്ള കഥ സഞ്ജയന്‍ ആ മഹാകോപിയോടു മിണ്ടിയതുമില്ല; വ്യസനം അഭിനയിച്ച് അവിടെനിന്നു പോവുകയാണുണ്ടായത്. അങ്ങനെ നിങ്ങളുടെ പി. എസ്സ്. ?UNIQ481fa767e5a60614-poem-00000016-QINU?
?UNIQ481fa767e5a60614-references-00000017-QINU?