Difference between revisions of "മലയാളഭാഷയുടെ ഉല്പത്തി"
(→ചെന്തമിഴു്) |
(→കൊടുന്തമിഴു്) |

Line 54: | Line 54: | ||
ഇങ്ങനെ വ്യാകരണനിയമങ്ങള്‍ക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോള്‍ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയില്‍തന്നെ കവനം ചെയ്തുതുടങ്ങി. ക്രീ.മു. രണ്ടാം ശതകം മുതല്‍ ക്രി.പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തില്‍ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാല്‍ പാണ്ഡ്യദേശത്തിലെ തമിഴിനു കൊടുന്തമിഴെന്നും പേര് വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയില്‍നിന്നു ഭേദിക്കുക എന്നുള്ള ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയില്‍ ഇയര്ചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയില്‍ ഇയര്ചൊല് എല്ലാവര്ക്കും അര്‍ത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയില്‍മാത്രം പ്രയോഗാര്‍ഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളില്‍ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊല് സംസ്കൃതത്തില്‍നിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കില്‍ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തില്‍ സേനാവരൈയര്‍ (13-ആം ശതകം) പ്രസ്താവിയ്ക്കുന്നു. | ഇങ്ങനെ വ്യാകരണനിയമങ്ങള്‍ക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോള്‍ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയില്‍തന്നെ കവനം ചെയ്തുതുടങ്ങി. ക്രീ.മു. രണ്ടാം ശതകം മുതല്‍ ക്രി.പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തില്‍ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാല്‍ പാണ്ഡ്യദേശത്തിലെ തമിഴിനു കൊടുന്തമിഴെന്നും പേര് വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയില്‍നിന്നു ഭേദിക്കുക എന്നുള്ള ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയില്‍ ഇയര്ചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയില്‍ ഇയര്ചൊല് എല്ലാവര്ക്കും അര്‍ത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയില്‍മാത്രം പ്രയോഗാര്‍ഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളില്‍ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊല് സംസ്കൃതത്തില്‍നിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കില്‍ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തില്‍ സേനാവരൈയര്‍ (13-ആം ശതകം) പ്രസ്താവിയ്ക്കുന്നു. | ||

ʻʻഅവറ്റുള്‍

+ | ʻʻഅവറ്റുള്‍

ഇയര്‍ ചൊറ്റമേ
| ഇയര്‍ ചൊറ്റമേ

ചെന്തമിഴ് നിലത്തു വഴക്കൊടു ചിവണി–
| ചെന്തമിഴ് നിലത്തു വഴക്കൊടു ചിവണി–

Line 60: | Line 61: | ||

എന്ന ചൊല്ലധികാരം 398-ആം സൂത്രം വ്യാഖ്യാനിക്കുമ്പോള്‍, ചെന്തമിഴ്നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കുമരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്ന് അദ്ദേഹം പറയുന്നു. മരുതയാറ് പുതുക്കോട്ട സംസ്ഥാനത്തില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ്; മധുരയില്‍ക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂര്‍ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂര്‍ തൃശ്ശനാപള്ളി ജില്ലയില്‍പെട്ടതും ആധുനികപണ്ഡിതന്മാരില്‍ ചിലര്‍ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണ്. | എന്ന ചൊല്ലധികാരം 398-ആം സൂത്രം വ്യാഖ്യാനിക്കുമ്പോള്‍, ചെന്തമിഴ്നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കുമരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്ന് അദ്ദേഹം പറയുന്നു. മരുതയാറ് പുതുക്കോട്ട സംസ്ഥാനത്തില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ്; മധുരയില്‍ക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂര്‍ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂര്‍ തൃശ്ശനാപള്ളി ജില്ലയില്‍പെട്ടതും ആധുനികപണ്ഡിതന്മാരില്‍ ചിലര്‍ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണ്. | ||

ʻʻചെന്തമിഴ് ചേര്‍ന്ത പന്നിരു നിലത്തു–

+ | ʻʻചെന്തമിഴ് ചേര്‍ന്ത പന്നിരു നിലത്തു–

ന്തങ്കുറിപ്പിനവേ തിചൈച്ചൊര്‍ കിളവി." | ന്തങ്കുറിപ്പിനവേ തിചൈച്ചൊര്‍ കിളവി." | ||

എനന ചൊല്ലതികാരം 400-ആം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളില്‍ അതാതു നാട്ടുകാര്‍ വിവക്ഷിക്കുന്ന അര്‍ത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയര്‍ചൊല്പോലെ എല്ലാ നാടുകളിലുമുളള ജനങ്ങള്‍ക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണ് തിചൈച്ചൊല് (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ട് നാടുകള്‍ പൊങ്കര്‍, ഒളി, തെന്‍പാണ്ടി, കുട്ടം, കുടം, പന്റി (പന്നി), കര്‍ക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതല്‍ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നും ധരിക്കണമെന്നും ആ വ്യാഖ്യാതാവു് തുടര്‍ന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേര് പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ആം ശതകം) നന്നൂലിലെ 273-ആം സൂത്രവും ആരംഭിക്കുന്നു. | എനന ചൊല്ലതികാരം 400-ആം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളില്‍ അതാതു നാട്ടുകാര്‍ വിവക്ഷിക്കുന്ന അര്‍ത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയര്‍ചൊല്പോലെ എല്ലാ നാടുകളിലുമുളള ജനങ്ങള്‍ക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണ് തിചൈച്ചൊല് (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ട് നാടുകള്‍ പൊങ്കര്‍, ഒളി, തെന്‍പാണ്ടി, കുട്ടം, കുടം, പന്റി (പന്നി), കര്‍ക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതല്‍ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നും ധരിക്കണമെന്നും ആ വ്യാഖ്യാതാവു് തുടര്‍ന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേര് പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ആം ശതകം) നന്നൂലിലെ 273-ആം സൂത്രവും ആരംഭിക്കുന്നു. | ||

"തെന് പാണ്ടി കുട്ടങ്കടങ്കര്‍ക്കാ വെണ്‍പൂഴി–

+ | "തെന് പാണ്ടി കുട്ടങ്കടങ്കര്‍ക്കാ വെണ്‍പൂഴി–

യന്റിയരുവാവതന്‍ വടക്കു—നന്റായ
| യന്റിയരുവാവതന്‍ വടക്കു—നന്റായ

ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–
| ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–

Line 70: | Line 73: | ||

എന്നൊരു പഴയ തമിഴ്വെണ്‍പാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണ് പണ്ഡിതന്മാര് സേനാവരൈയത്തിലേതിനേക്കാള്‍ പ്രാധാന്യം കല്പിച്ചുകാണുന്നത്. മേല്‍പ്രസ്താവിച്ച പന്ത്രണ്ടു നാടുകളില്‍ തെന്‍പാണ്ടി തിരനല്‍വേലിജില്ലയും നാഞ്ചനാടുമാണ്. കൊല്ലം മുതല്‍ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേര്. ചേക്കിഴാര്‍ പെരിയ പുരാണത്തില്‍ ചെങ്ങന്നൂര്‍ക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയന്‍ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. കര്‍ക്കാനാടു കോയമ്പത്തൂര്‍ജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണ്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കില്‍ മലയമാന്‍നാടു് തെക്കേ ആര്‍ക്കാട്ടില്‍ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആര്‍ക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കല്‍പ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോള്‍ വേണാട്, കുട്ടനാടു്, കുടനാട്, പൂഴിനാടു് എന്നീ നാലു നാടുകള്‍ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തില്‍ അന്തര്‍ഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതല്‍’ ഇത്യാദി നിര്‍ദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാന്‍ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണ് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാര്‍ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലില്‍ ‘ഒന്‍പതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയില്‍ പതിനേഴണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ള ഒരു പാട്ടിന്‍പ്രകാരം | എന്നൊരു പഴയ തമിഴ്വെണ്‍പാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണ് പണ്ഡിതന്മാര് സേനാവരൈയത്തിലേതിനേക്കാള്‍ പ്രാധാന്യം കല്പിച്ചുകാണുന്നത്. മേല്‍പ്രസ്താവിച്ച പന്ത്രണ്ടു നാടുകളില്‍ തെന്‍പാണ്ടി തിരനല്‍വേലിജില്ലയും നാഞ്ചനാടുമാണ്. കൊല്ലം മുതല്‍ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേര്. ചേക്കിഴാര്‍ പെരിയ പുരാണത്തില്‍ ചെങ്ങന്നൂര്‍ക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയന്‍ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. കര്‍ക്കാനാടു കോയമ്പത്തൂര്‍ജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണ്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കില്‍ മലയമാന്‍നാടു് തെക്കേ ആര്‍ക്കാട്ടില്‍ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആര്‍ക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കല്‍പ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോള്‍ വേണാട്, കുട്ടനാടു്, കുടനാട്, പൂഴിനാടു് എന്നീ നാലു നാടുകള്‍ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തില്‍ അന്തര്‍ഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതല്‍’ ഇത്യാദി നിര്‍ദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാന്‍ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണ് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാര്‍ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലില്‍ ‘ഒന്‍പതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയില്‍ പതിനേഴണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ള ഒരു പാട്ടിന്‍പ്രകാരം | ||

ʻʻചിങ്കളഞ്ചോനാകഞ്ചാവകഞ്ചീനന്തുളുക്കടകം

+ | ʻʻചിങ്കളഞ്ചോനാകഞ്ചാവകഞ്ചീനന്തുളുക്കടകം

കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം
| കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം

കങ്കമകതങ്കടാരങ്കടുങ്കുചല–
| കങ്കമകതങ്കടാരങ്കടുങ്കുചല–

Revision as of 13:28, 1 May 2014
ഉള്ളൂര്‍: കേരളസാഹിത്യചരിത്രം
Contents
മലയാളഭാഷയുടെ ഉല്പത്തി
കര്‍ണ്ണാടകവും തെലുങ്കും
പഴന്തമിഴ് എന്നു നാം രണ്ടാമധ്യായത്തില്‍ നാമകരണം ചെയ്ത മൂലദ്രാവിഡഭാഷ കാലാന്തരത്തില്‍ ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി പിരിഞ്ഞു. ഉത്തരദ്രാവിഡശാഖയില്‍പെട്ട ഭാഷകളാകുന്നു കര്‍ണ്ണാടകവും തെലുങ്കും. ഇവയില്‍ ആദ്യമായി വേര്‍പിരിഞ്ഞ ഉപശാഖ ഏതെന്നുള്ളതിനെപ്പറ്റിയുള്ള വാദം ഇന്നും അവസാനിച്ചിട്ടില്ല. എന്നാല്‍ കര്‍ണ്ണാടകത്തിനുള്ളതിനേക്കാള്‍ പഴക്കം കല്പിക്കാവുന്ന ചില പ്രയോഗങ്ങള്‍ തെലുങ്കില്‍ കാണാമെങ്കിലും കര്‍ണ്ണാടകത്തില്‍നിന്നാണു് തെലുങ്കു വേര്‍തിരിഞ്ഞതെന്നു് ഊഹിക്കുവാന്‍ ഒന്നിലധികം ന്യായങ്ങള്‍ ഉണ്ടു്. ദക്ഷിണഭാരതത്തിന്റെ പൂര്‍വോത്തരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന കര്‍ണ്ണാടകം കാലക്രമത്തില്‍ തെലുങ്കായിത്തീര്‍ന്നു. കരുനാട് (കറുത്ത മണ്ണുള്ള നാട്) എന്ന പദം കരുനാടം അഥവാ കരുനാടകമായി വിപരിണമിച്ചു്, കര്‍ണ്ണാടം അഥവാ കര്‍ണ്ണാടകം എന്നു സംസ്കൃതത്തിലും കന്നടം എന്നു ദ്രാവിഡത്തിലും രൂപം നേടി. കരുനാടകം എന്നു ക്രി.പി. എട്ടാംശതകത്തിലെ വേള്‍വിക്കുടിശാസനത്തിലും കന്നടം എന്നു ചിലപ്പതികാരത്തിലും പ്രയോഗം കാണുന്നു. ഈ കര്‍ണ്ണാടകം ‘ഹളകന്നടം’ അല്ലെങ്കില്‍ പഴങ്കന്നടമെന്നും ‘പൊസകന്നടം’ അഥവാ പുതിയ കന്നടം എന്നും രണ്ടുമാതിരി ഉള്ളതില്‍ ആദ്യത്തേതു് തമിഴില്‍നിന്നു പിരിഞ്ഞതാണെന്നു തദ്ദേശവൈയാകരണന്മാര്‍ പരക്കെ സമ്മതിക്കുന്നു. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഛന്ദോംബുധികര്‍ത്താവായ നാഗവര്‍മ്മന്‍ പ്രാചീനകര്‍ണ്ണാടകാക്ഷരമാലയില്‍ മഹാപ്രാണങ്ങളും ഊഷ്മാക്കളും ഇല്ലായിരുന്നു എന്നു പ്രസ്താവിക്കുന്നു. പഴങ്കന്നടത്തിനും തമിഴിനും മലയാളത്തിനും തമ്മില്‍ അനേകം അംശങ്ങളില്‍ സാജാത്യമുണ്ടു്. ഈജിപ്തില്‍ ഓക്സിറിങ്കസ് (Oxyroehynchus) എന്ന സ്ഥലത്തുനിന്നു കിട്ടിയ ക്രി.പി. രണ്ടാംശതകത്തിലെ ഒരു പാപ്പിറസ് ഗ്രന്ഥത്തില്‍ ചാരിറ്റിയോണ്‍ എന്ന ഒരു ഗ്രീക്ക് യുവതി യാത്രചെയ്തിരുന്ന കപ്പല്‍ ഛിന്നഭിന്നമായി ഇന്ത്യന്‍ സമുദ്രതീരത്തു് അടിഞ്ഞതായും അവിടത്തെ രാജാവു് (‘ബേറേകൊഞ്ച മധുപാത്രക്കേകാകി’) വേറെ കുറെ മദ്യം ഒരു പാത്രത്തിലൊഴിച്ചു് (‘പാനം ബേര്‍ എത്തിക്കട്ടി മധുപം ബേര്‍’) ‘ഈ പാത്രം എടുത്തു് അടച്ചു കെട്ടീട്ടു ഞാന്‍ പ്രത്യേകമായി ഇതിലെ മദ്യം പാനം ചെയ്യാം,’ എന്നു പറഞ്ഞതായും മറ്റും രേഖപ്പെടുത്തീട്ടുണ്ടു്. ഉദ്ധൃതങ്ങളായ വാക്യങ്ങള്‍ പഴങ്കന്നടമാണു്. വളരെക്കാലത്തേക്കു തെലുങ്കുരേയും കന്നടരേയും കര്‍ണ്ണാടകന്മാരെന്നും അവരുടെ സാഹിത്യങ്ങളെ കര്‍ണ്ണാടകസാഹിത്യമെന്നും പൊതുവായി പറഞ്ഞുവന്നു. ക്രി. പി. ഒന്‍പതാംശതകത്തില്‍ ജീവിച്ചിരുന്ന കവിരാജമാര്‍ഗ്ഗപ്രണേതാവായ നൃപതുങ്ഗനാണു് കര്‍ണ്ണാടക ഭാഷയിലെ ആദ്യത്തെ ഗ്രന്ഥകാരന്.[1] എന്നാല്‍ ആറാംശതകത്തിനുമുമ്പുതന്നെ ആ ഭാഷയില്‍ ശിലാരേഖകള്‍ കാണുന്നുണ്ടു്. തെലുങ്കുഭാഷയിലെ ശിലാരേഖകള്‍ എട്ടാംശതകത്തില്‍ ആരംഭിക്കുന്നു. തെലുങ്കു് എന്ന പദം ‘ത്രിലിങ്ഗം’ എന്നതിന്റെ തത്ഭവമാണെന്നും അതു കാലേശ്വരം, ശ്രീശൈലം, ദ്രാക്ഷാരാമം എന്നീ മൂന്നു ശിവലിങ്ഗങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യംകൊണ്ടു് ആദ്യമായി തെലുങ്കുദേശത്തിനു ലഭിച്ച പേരാണെന്നും ആ പേര് ഭാഷയ്ക്കു പകര്‍ന്നതു പിന്നീടാണെന്നും ചില പണ്ഡിതന്മാര് പ്രസ്താവിക്കുന്നു. ‘തെലുങ്കു്’ എന്ന പദം തത്ഭവമേ അല്ലെന്നും തെളിവുള്ള ഒരു ഭാഷയായതിനാല്‍ അതിനു ആ പേര് വന്നതാണെന്നും മറ്റുചിലര്‍ വാദിക്കുന്നു. ‘തെനുകു’ എന്നതാണു് ശരിയായ രൂപമെന്നും അതിന്റെ അര്‍ത്ഥം തേനാകുന്നതു് അഥവാ മധുതുല്യം എന്നാണെന്നും അഭ്യൂഹിക്കുന്നവരും ഇല്ലെന്നില്ല. സംസ്കൃതത്തില്‍ തെലുങ്കിനെ ആന്ധ്രദേശത്തെ തമിഴ്പ്പെയര്‍ദേശം അതായതു് തമിഴുമായുള്ള ബന്ധം വിട്ട ദേശം എന്നു പറഞ്ഞുവന്നതായി കാണുന്നു. ‘വടുകു്’ അതായതു് ഉത്തരദേശഭാഷ എന്ന നാമമാണു് അന്നത്തെ ഗ്രന്ഥകാരന്മാര് തെലുങ്കിനു നല്കിവന്നതു്. തെലുങ്കുഭാഷയിലെ ഒന്നാമത്തെ ഗ്രന്ഥകാരന് മഹാഭാരത്തിന്റെ ആദ്യഭാഗം തര്‍ജ്ജമചെയ്ത നന്നയ്യഭട്ടനാകുന്നു. അതുവരെ തെലുങ്കര്‍ കര്‍ണ്ണാടകഭാഷയിലാണു് പ്രബന്ധങ്ങള്‍ രചിച്ചുവന്നതു്. പതിനഞ്ചാംശതകത്തില്‍ ജീവിച്ചിരുന്ന ശ്രീനാഥന്‍പോലും താന്‍ തെലുങ്കിലാണു് കവനം ചെയ്യുന്നതെങ്കിലും മാമൂലനുസരിച്ചു അതു കര്‍ണ്ണാടകമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ഴ, ള, റ എന്നീ മൂന്നക്ഷരങ്ങള്‍ മൂലദ്രാവിഡത്തിന്റെ പ്രത്യേക സ്വത്താണല്ലോ. കന്നടത്തില്‍ ഴ പന്ത്രണ്ടാംശതകത്തിലും റ പതിനേഴാംശതകത്തിലും നശിച്ചുപോയി; എന്നാല്‍ അതിന്റെ ഒരു അപരിഷ്കൃതോപഭാഷയായ നീലഗിരിയിലെ `ബഡഗ’ഭാഷയില്‍ ആ അക്ഷരം ഇന്നുമുണ്ട്. തെലുങ്ക് ഒരു സാഹിത്യഭാഷയായി വികസിക്കുന്നതിനു മുമ്പുതന്നെ അതിലെ ഴകാരം അസ്തമിച്ചു. ഇങ്ങനെ പല മാറ്റങ്ങളും കര്‍ണ്ണാടകത്തിലും തെലുങ്കിലും വരുന്നതിനുള്ള കാരണം സംസ്കൃതഭവഭാഷകളുടെ മര്‍ദ്ദമാകുന്നു. തെലുങ്കിനു്, കര്‍ണ്ണാടകത്തെക്കാള്‍, വിദര്‍ഭത്തിനും കലിംഗത്തിനും ഇടയ്ക്കു പ്രചരിയ്ക്കകൊണ്ട് ആ ഭാഷകളോടു കൂടുതലായി ബന്ധമുണ്ടാകുകയും, തെലുങ്കുദേശം ക്രി.പി. രണ്ടാംശതകം മുതല്‍ കുറേക്കാലത്തേയ്ക്കു ബുദ്ധമതാനുയായികളും പാലിഭാഷ സംസാരിക്കുന്നവരുമായ ആന്ധ്രരാജാക്കന്മാരുടെ ശാസനത്തിനു അധീനമായിത്തീരുകയാല്‍ ആ ബന്ധം ദൃഢിഭവിക്കുകയും ചെയ്തു. തെലുങ്കുമായുള്ള സമ്പര്‍ക്കംകൊണ്ടു കര്‍ണ്ണാടകത്തിനു പ്രത്യയവിഷയത്തിലും മറ്റും അനന്തരകാലങ്ങളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബഡഗ ഭാഷ കൂടാതെ കുറുംവാരി (കറുമ്പരുടേതു്) എന്നൊരു ഉപഭാഷയും കര്‍ണാടകത്തിനുണ്ട്. അതു്, നീലഗിരി, കുടകു മുതലായ ദേശങ്ങളില്‍ പ്രചരിക്കുന്നു. കാമാട്ടി, വസരീ എന്നിങ്ങനെ ചില ഉപഭാഷകള്‍ തെലുങ്കിനും കാണുന്നു; അവയുടെ പ്രചാരം അധികവും ബോംബേ പ്രവിശ്യയിലാണ്.
തമിഴകം
ഈവിധം ദക്ഷിണഭാരതത്തില്‍ കര്‍ണ്ണാടകവും തെലുങ്കും പ്രചരിച്ചുവന്ന ഉത്തരഭാഗം ഒഴിച്ച് അതിനുതെക്കുള്ള ഭാഗം മാത്രമാണ് തമിഴകം എന്നു പുറനാനൂറു തുടങ്ങിയ സംഘസാഹിത്യഗ്രന്ഥങ്ങളില്‍ പേര് പറയുന്ന ദേശം. അകം എന്നാല്‍ നാടെന്നര്‍ത്ഥം. ʻʻവടവെങ്കടം തെന്‍കുമരിയായി ടൈത്തമിഴ് കുറുനല്ലുലകം" എന്നു ക്രി.മു. ഒന്നാം ശതകത്തില്‍ വിരചിതമായ തൊല്‍കാപ്പിയമെന്ന ദ്രാവിഡവ്യാകരണഗ്രന്ഥത്തിനു പനമ്പാരനാര്‍ പാടിയ പായിര (പ്രശസ്തി)ത്തില്‍ നിന്നു് ഈ തമിഴ്കത്തിന്റെ വടക്കേ എലുക വെങ്കടമെന്നു പറയുന്ന തിരുപ്പതിമലയും തെക്കേ എലുക കന്യാകുമാരിയുമാണെന്നു വെളിവാകുന്നു. ʻʻനാര്‍പ്പെയരെല്ലൈയെന്‍പതു തെന്‍കുമരി വടവെങ്കടം കുണകടല്‍ കുടകടല്‍" ഇവയാണെന്നു് ഒന്‍പതാംശതകത്തില്‍ ജിവിച്ചിരുന്നു ‘പേരാചാരിയര്‍’ എന്ന തൊല്ക്കാപ്പിയ വ്യാഖ്യാതവും
ʻʻവടാ അതു പനി പടുനെടുവരൈ വടക്കും
തെനാ അതുരുകെഴുകുമരിയിന്റെര്‍ക്കും
കണാ അതുകരൈ പൊരുതൊടു കടര്‍ക്കുണക്കും
കടാ അതുതൊന്റു മുതിര് പൌവത്തിന് കടര്‍ക്കും."
എന്നു കാരികിഴാരും ʻʻതെന്‍കുമരി വടപെരുങ്കര്‍ കണകുടകടലാവെല്ലൈ" എന്നു കറുങ്കോഴിയൂര്‍കിഴാരും അതിനു മുന്‍പു തന്നെ പുറനാനൂറിലും പാടിയിരിക്കുന്നതില്‍നിന്നു തമിഴകത്തിന്റെ കിഴക്കും മേക്കുമുള്ള അതിരു സമുദ്രമായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണ്. ഒരുകാലത്തു കന്യാകുമാരി ഒരു നദിയായിരുന്നു എന്നും അതിനു് ഇരുന്നൂറു നാഴിക തെക്കോളം പാണ്ഡ്യരാജ്യം വ്യാപിച്ചിരുന്നു (കുമരിയാര്‍ കെടുവതര്‍ക്കുമുന്നൈയതു) എന്നും പനമ്പാരനാരുടെ പായിരത്തിനു് ഉരൈ (വ്യാഖ്യാനം) എഴുതിയ ഇളമ്പൂരണരും മറ്റും പ്രസ്താവിച്ചിരിക്കുന്നു. ʻʻനെടിയോന്‍ കുന്റമും തൊടിയോള്‍പൗവവും തമിഴ് വരമ്പറുത്ത തണ്‍പുനനാടു" എന്നു ചിലപ്പതികാരത്തില് വേനിര്‍ക്കാതയിലും വിവരിച്ചിട്ടുണ്ട്. നെടിയോന്‍ കന്റമെന്നാല്‍ ത്രിവിക്രമരൂപനായ മഹാവിഷ്ണുവിന്റെ കുന്ന്, അതായതു തിരുപ്പതി, എന്നും തൊടിയോള്‍ പൗവം എന്നാല്‍ കൈവളയണിഞ്ഞ ദേവിയുടെ അതായതു കുമാരീഭഗവതിയുടെ സമുദ്രമെന്നുമാണര്‍ത്ഥം.
മൂവരശര്‍
തമിഴകം ചേരര്‍, ചോളര്‍, പാണ്ഡ്യര്‍ എന്നീ (മൂവരശര്‍) മൂന്നു രാജവംശങ്ങളുടെ ശാസനത്തില്‍ വളരെക്കാലം ഇരുന്നിരുന്നു. ഇവര്‍ (പടൈപ്പൂകാലം തൊട്ടേ) ആദികാലം മുതല്ക്കേയുള്ള രാജാക്കന്മാരാണെന്നു തിരക്കൂറളിന്റെ വ്യാഖ്യാനത്തില്‍ പരിമേലഴകര്‍ പറയുന്നു. ആകെക്കൂടി നൂറ്റെണ്പതു കാതം വിസ്താരമുണ്ടായിരുന്ന തമിഴകത്തില്‍ എണ്പതു കാതം ചേരരും അന്പത്താറു കാതം പാണ്ഡ്യരും നാല്പത്തിനാലു കാതം ചോളരും ഭരിച്ചിരുന്നു. വളരെക്കാലം കഴിഞ്ഞു തെക്കന്‍ പൊന്നാറ്റിനു വടക്കു കാഞ്ചീപുരമുള്‍പ്പെട്ട ഇരുപതു കാതം പ്രദേശം തൊണ്ടൈമണ്ഡലം (തുണ്ഡീരം) ആയും, കോയമ്പത്തൂര്‍, സേലം നീലഗിരി മുതലായവ ഉള്‍പ്പെട്ട പ്രദേശം കൊങ്കമണ്ഡലമായും വേര്‍പിരിഞ്ഞു. ഇവയും മൈസൂറിന്റെ തെക്കേ അറ്റത്തു്, ഏതാനും ഭാഗവും, ഇന്നത്തെ കേരളത്തിന്നു പുറമേ, പഴയ ചേരരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. തമിഴകം ഇങ്ങനെ മൂന്നില്‍നിന്ന് അഞ്ചു രാജ്യങ്ങളായപ്പോള്‍ ചേരമണ്ഡലത്തിനു മലൈമണ്ഡലം അഥവാ മലൈനാടു് എന്നൊരു പേരും സിദ്ധിച്ചു.[2] തമിഴകത്തിന്റെ പഞ്ചമഭാഗം ചേരര്‍ക്കും പൂര്‍വോത്തരഭാഗം ചോളര്‍ക്കും പൂര്‍വ്വദക്ഷിണഭാഗം പാണ്ഡ്യര്‍ക്കു അധീനമായിരുന്നതിനാല്‍ അവയ്ക്കു യഥാക്രമം കുടപുലം (പശ്ചിമദേശം) കുണപുലം (പൂര്‍വദേശം), തെന്‍പുലം (ദക്ഷിണദേശം) എന്നീ നാമധേയങ്ങള്‍ ലഭിച്ചു. പുലമെന്നാല്‍ ദേശമെന്നര്‍ത്ഥം. ചേരല്‍ (ചേര്‍ച്ച) എന്ന പദത്തോടു സ്ഥലവാചിയായി `അകം ചേര്‍ന്നപ്പോള്‍ ഉണ്ടായ സമസ്തപദമാണ് ചേരലം; ചേരലത്തിന്റെ സങ്കചിതരൂപമാകുന്നുന ചേരം. ഒരുകാലത്തു കടല്‍ പിന്‍വാങ്ങുകയാല്‍ കരയോടു ചേര്‍ന്ന പ്രദേശമാണല്ലോ ചേരം. ചേരലം സംസ്കൃതീഭവിച്ചതാണ് കേര[3]ളം. ചേരലന്‍ എന്നത് ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. മൂവരശരില്‍ എല്ലാം കൊണ്ടും ശ്രേഷ്ഠത ചേരന്മാര്‍ക്കായിരുന്നു. അവരെപ്പറ്റി ദ്രാവിഡസാഹിത്യത്തില്‍ പ്രസ്താവിക്കുന്നതുതന്നെ ചേര ചോള പാണ്ഡ്യരെന്ന ക്രമമനുസരിച്ചാണ്. ‘ചിറു പാണാററുപ്പടൈ’ എന്ന സംഘഗ്രന്ഥത്തില്‍ കുട്ടവന് (ചേരന്) ചേഴിയന് (പാണ്ഡ്യന്) ചെമ്പിയന്‍ (ചോളന്) എന്ന് ഇവരുടെ പൗര്‍വ്വാപര്യം നിര്‍ദ്ദേശിച്ചിരിക്കുന്നു. തൊല്കാപ്പിയത്തില് ʻʻപോന്തൈ വേമ്പൈ യാരെന വരൂഉ" അതായതു ചേരര്‍ പനമ്പൂവും പാണ്ഡ്യര്‍ വേപ്പിന്‍പൂവും ചോളര്‍ കൊന്നപ്പൂവുമാണ് വെറ്റി (ജയ) മാലയ്ക്കുപയോഗിക്കുന്നതെന്നു വിവരിച്ചു കാണുന്നു. ചേരര്‍ക്കു (പൊരുള്‍) അര്‍ത്ഥവും പാണ്ഡ്യര്‍ക്കു (ഇമ്പം) കാമവും ചോളര്‍ക്കു (അറം) ധര്‍മ്മവുമായിരുന്നു മുഖ്യ പുരുഷാര്‍ത്ഥങ്ങള്‍. വില്ലു ചേരരുടേയും മീന്‍ പാണ്ഡ്യരുടേയും പുലി ചോളരുടേയും കൊടിയടയാളമായിരുന്നു. പ്രജാപാലനത്തില്‍ വീരമുരജം ചേരര്‍ക്കും ന്യായമുരജം പാണ്ഡ്യര്‍ക്കും ത്യാഗമുരജം ചോളര്‍ക്കും വാദ്യമായിരുന്നു എന്നും മുത്തമിഴില്‍ ചേരര്‍ക്കു നാടകത്തമിഴും പാണ്ഡ്യര്‍ക്കു് ഇചൈത്തമിഴും ചോളര്‍ക്ക് ഇയറ്റമിഴുമായിരുന്നു പ്രധാനമെന്നും പ്രാചീന ദ്രാവിഡ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ‘വേഴമുടൈത്തു മലൈനാട്’, അതായത് ആനകള്‍ക്കു മലനാടും മുത്തിനു പാണ്ടിനാടും ചോറിനു ചോളനാടും കേള്‍വിപ്പെട്ടതാണെന്ന് ഔവയാരും പാടിയിരിക്കുന്നു. ഇതില്‍നിന്നെല്ലാം ചേരരുടെ സ്ഥാനൗന്നത്യവും ഐശ്വര്യമഹിമയും യുദ്ധവീരതയും ഏറെക്കുറെ വിശദമാകുന്നതാണ്.
ചെന്തമിഴു്
ഉദ്ദേശം ക്രി.മു. മൂന്നാം ശതകത്തോടു കൂടി തമിഴ് ഒരു സാഹിത്യഭാഷയായി വികസിച്ചപ്പോള്‍ അതിനെ വ്യാകരണ നിയമങ്ങള്‍ക്കു വിധേയമാക്കിയും മറ്റും പരിഷ്കരിക്കേണ്ട ആവശ്യം നേരിട്ടു. ʻʻപാണ്ടിയനിന്‍ നാടുടൈത്തു നല്ല തമിഴ്" എന്ന് ഔവയാര്‍ ഗാനം ചെയ്യുന്നു. അങ്ങനെ (ചെവ്വിയ) ചൊവ്വാക്കിയ ഭാഷയ്ക്കു ചെന്തമിഴ് എന്നു പേര് വന്നു. വ്യവഹാര ഭാഷ അതില്‍ നിന്നും ഭിന്നമായിരുന്നു എന്നു മാത്രമല്ല അതിനു ദേശം തോറും വ്യത്യാസവുമുണ്ടായിരുന്നു. അതിനെ പണ്ഡിതന്മാര് കൊടുന്തമിഴു് (മസൃണമല്ലാത്ത തമിഴ്) എന്നു പറഞ്ഞുവന്നു. ലക്ഷ്യഗ്രന്ഥങ്ങള്‍ ഉണ്ടായതിനു മേലാണല്ലോ ലക്ഷണഗ്രന്ഥങ്ങളുടെ ആവിര്‍ഭാവം. ʻʻഎള്ളില്‍ നിന്റെണ്ണൈയെടുപ്പതുപോലെവിലക്കിയത്തിനിന്റടുപെടുമിലക്കണം" എന്ന് അഗസ്ത്യമുനിരചിതമായ പേരകത്തിയം (വലിയ അഗസ്ത്യം) എന്ന തമിഴ് വ്യാകരണ ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു. അതില്‍ നിന്നു ചില സൂത്രങ്ങള്‍ തൊല്കാപ്പിയത്തിന്റെ വ്യാഖ്യാതാക്കള്‍ ഉദ്ധരിക്കുന്നു എന്നല്ലാതെ ആ ഗ്രന്ഥം ഇന്നു വരെയും കണ്ടു കിട്ടിയിട്ടില്ല. ‘പഴിത്തനര്‍ പുലവര്‍’ എന്ന് ഒരു അഗസ്ത്യസൂത്രത്തില്‍ കാണുന്നതില്‍ നിന്ന് അദ്ദേഹത്തിനു മുമ്പും ചില തമിഴ് വൈയാകരണന്മാരുണ്ടായിരുന്നതായി ഊഹിയ്ക്കേണ്ടിയിരിക്കുന്നു. ഏതായാലും അഗസ്ത്യനെത്തന്നെയാണ് തമിഴ് വ്യാകരണത്തിന്റെ പിതാവായി ഐതിഹ്യം പരിഗണിച്ചിരിക്കുന്നതു്. ‘തമിഴെനുമളപ്പരുഞ്ചലതി തന്തവന്‍’ അതായത് ‘തമിഴെന്ന അളവില്ലാത്ത ജലധി തന്നവന്’ എന്നു കമ്പര്‍ അദ്ദേഹത്തെ സമുചിതമായി പുകഴ്ത്തുന്നു.
ʻʻഏവമേവ വിജാനീഹി
ദ്രാവിഡഞ്ചാപി ഭാഷിതം
വ്യാകര്‍ത്താ സ ഹി സര്‍വ്വജ്ഞോ
യസ്യാഗസ്ത്യോ മഹാമുനിഃ"
എന്നു ശംഭുരഹസ്യത്തിലും പ്രതിപാദിച്ചിരിയ്ക്കുന്നു. അഗസ്ത്യന് ഉദ്ദേശം ക്രി.മു. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്നതായി സങ്കല്പ്പിക്കാം; അതു രാമായണകാലത്തിലെ അഗസ്ത്യനല്ല; അദ്ദേഹത്തിന്റെ വംശത്തില്‍ ജനിച്ച ഒരു പണ്ഡിതനായിരിക്കണം എന്നു തോന്നുന്നു. അഗസ്ത്യന്റെ പന്ത്രണ്ടു ശിഷ്യന്മാരില് ഒരാളാണ് സുപ്രസിദ്ധനായ തൊല്കാപ്പിയര്. അദ്ദേഹം 1612 സൂക്തങ്ങളില്‍ തൊല്കാപ്പിയം (തൊല്: പഴയ; കാപ്പിയം: കാവ്യം) എന്ന വ്യാകരണഗ്രന്ഥം നിര്‍മ്മിച്ചു. തൊല്കാപ്പിയര് ജമദഗ്നിമഹര്‍ഷിയുടെ പുത്രനും ശ്രീ പരശുരാമന്റെ കനിഷ്ഠസഹോദരനും ആയിരുന്നു എന്നും തൃണധൂമാഗ്നി എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയമെന്നുമുള്ള ഐതിഹ്യത്തില്‍ വാസ്തവാംശം അധികമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ അദ്ദേഹവും ഭാര്‍ഗവഗോത്രജനായിരുന്നിരിക്കാം. എഴുത്ത്, ചൊല് (പദം), പൊരുള്‍ (അര്‍ത്ഥം) ഈ മൂന്ന് അധികാരങ്ങ(അധ്യായങ്ങ)ളായി വേര്‍തിരിച്ചിരിയ്ക്കുന്ന തൊല്കാപ്പിയംതന്നെയാണ് ചെന്തമിഴിന് പ്രമാണഭൂതമായ ലക്ഷണഗ്രന്ഥം. ‘എനപ്പടുപ’ (എന്നു ചൊല്ലപ്പെടുന്നു), ‘എന്‍പ’ (എന്നു പറയുന്നു), ‘എന്റി ചിനോര്‍ പുലവര്‍’ (എന്നു പറഞ്ഞു വിദ്വാന്മാര്), ‘മൊഴിപ’ (പറയുന്നു), ‘എന്മാനാര്‍ പുലമൈയോരേ’ (പണ്ഡിതന്മാര് പറയുന്നു) എന്നും മറ്റും അതില്‍ പല അവസരങ്ങളിലും ‘ആദാചാര്യാണാം’ എന്നു മറ്റും പാണിനിമഹര്‍ഷിയുടെ അഷ്ടാധ്യായിയിലെന്നപോലെ പൂര്‍വസൂരികളെ സ്മരിച്ചുകാണുന്നു. അഗസ്ത്യനും തൊല്കാപ്പിയരും സംസ്കൃതവ്യാകരണത്തില്‍നിന്നു പല സംജ്ഞകളും പല നിയമങ്ങളും തമിഴില്‍ സംക്രമിപ്പിച്ചിട്ടുണ്ട്. ʻʻഐന്തിര (ഐന്ദ്രവ്യാകരണം) നിറൈന്ത തൊല്കാപ്പിയര്" എന്ന തൊല്കാപ്പിയരുടെ സഹപാഠിയായ പനമ്പാരനാര്‍തന്നെ അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു. ഇന്ദ്രന് എന്നതു ക്രി. മു. നാലാംശതകത്തില്‍ ജിവിച്ചിരുന്ന ഇന്ദ്രദത്തന്റെ നാമാന്തരമാകുന്നു.[4] സംസ്കൃതത്തിലെപ്പോലെ ഏഴു വിഭക്തികള്‍ തമിഴിലും വേണമെന്ന് അഗസ്ത്യന് നിശ്ചയിച്ച് അവയ്ക്കു് ഒന്നാം വേറ്റുമൈ (പ്രഥമ), രണ്ടാം വേറ്റമൈ (ദ്വിതീയ) എന്നിങ്ങനെ പേരുകളും നല്കി. തൊല്കാപ്പിയര് സംസ്കൃതത്തെ അനുകരിച്ചു തമിഴില്‍ കര്‍മ്മണിപ്രയോഗം വിധിച്ചു; ആറു സമാസങ്ങള്‍ സ്വീകരിച്ചു; യാസ്കന്‍ പദങ്ങളെ നാമം, ആഖ്യാതം, ഉപസര്‍ഗ്ഗം, നിപാതം എന്നു നാലായി പിരിച്ചതുപോലെ പെയര്‍, വിനൈ, ഇടൈച്ചൊല് ഉരിചൊല് എന്ന് അവയ്ക്ക് നാലു വിഭാഗങ്ങള്‍ തമിഴിലും കല്പിച്ചു; പാണിനീയശിക്ഷയിലെ
ʻʻഅഷ്ടൗ സ്ഥാനാനി വര്‍ണ്ണാനാ–
മുരഃ കണ്ഠശ്ശിരസ്തഥാ
ജിഹ്വാമൂലഞ്ച ദന്തശ്ച
നാസികോഷ്ഠൗ ച താലു ച."
എന്ന കാരികയില്‍ കാണുന്ന വിധത്തില്‍ തമിഴിലെ വര്‍ണ്ണ സ്ഥാനനിയാമകമായ 83-ആം സൂത്രം രചിച്ചു. ഇങ്ങനെ തമിഴ് വ്യാകരണത്തിന്റെ നിര്‍മ്മിതിയില്‍ പല നിര്‍ദ്ദേശങ്ങളും സംസ്കൃതവ്യാകരണങ്ങളില്‍നിന്നു കൈക്കൊണ്ടു എങ്കിലും താന്‍ തമിഴിനാണ് വ്യാകരണം രചിയ്ക്കുന്നതെന്നുള്ള പൂര്‍ണ്ണ ബോധം അദ്ദേഹത്തിന് ആദ്യന്തം ഉണ്ടായിരുന്നു.
കൊടുന്തമിഴു്
ഇങ്ങനെ വ്യാകരണനിയമങ്ങള്‍ക്കും മറ്റും വിധേയമായി ഒരു പരിഷ്കൃതഭാഷയുണ്ടായപ്പോള്‍ ചേരം, പാണ്ഡ്യം, ചോളം ഈ മുന്നു ദേശങ്ങളിലെ പണ്ഡിതന്മാരും ആ ഭാഷയില്‍തന്നെ കവനം ചെയ്തുതുടങ്ങി. ക്രീ.മു. രണ്ടാം ശതകം മുതല്‍ ക്രി.പി. നാലാംശതകത്തിന്റെ അവസാനം വരെ അത്തരത്തില്‍ നിബദ്ധങ്ങളായ കൃതികളെ സംഘ (ചങ്ക) കൃതികളെന്നു പറയുന്നു. അവയെപ്പറ്റി ഉപരി പ്രസ്താവിക്കാം. സംഘം സ്ഥാപിച്ചതു പാണ്ഡ്യദേശത്തിന്റെ തലസ്ഥാനമായ മധുരയിലാകയാല്‍ പാണ്ഡ്യദേശത്തിലെ തമിഴിനു കൊടുന്തമിഴെന്നും പേര് വന്നു. പല അംശങ്ങളിലും ഇവയ്ക്കു തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. സ്വതന്ത്രവും സംവ്യവഹാരത്തിന്നുമാത്രം ഉപയുക്തവുമായ ഒരു ശാഖ, നിയമബദ്ധവും വിദ്വജ്ജനങ്ങള്‍ക്കുമാത്രം കൈകാര്യം ചെയ്യത്തക്കതുമായ ഇതരശാഖയില്‍നിന്നു ഭേദിക്കുക എന്നുള്ള ഭാഷാശാസ്ത്രത്തിലെ ഒരു സാധാരണ നിയമമാണല്ലോ. തമിഴ്ഭാഷയില്‍ ഇയര്ചൊല്, തിരിചൊല്, തിചൈച്ചൊല്, വടചൊല് എന്നിങ്ങനെ നാലുവിധത്തിലുള്ള പദങ്ങളുണ്ടെന്നും, അവയില്‍ ഇയര്ചൊല് എല്ലാവര്ക്കും അര്‍ത്ഥം മനസ്സിലാകുന്ന സാധാരണ തമിഴ്പ്പദങ്ങളും, തിരിചൊല് കവിതയില്‍മാത്രം പ്രയോഗാര്‍ഹങ്ങളായ തമിഴ്പ്പദങ്ങളും, തിചൈച്ചൊല് ഓരോ ദേശങ്ങളില്‍ പ്രത്യേകമായി പ്രചരിക്കുന്ന ദ്രാവിഡപദങ്ങളും, വടചൊല് സംസ്കൃതത്തില്‍നിന്നു പ്രാകൃതം വഴിയായി സംക്രമിച്ചതും നേരിട്ടു സംക്രമിച്ചതാണെങ്കില്‍ തമിഴിനെപ്പോലെ ഉച്ചരിക്കത്തക്കതുമായ സംസ്കൃതപദങ്ങുമാണെന്നും തൊല്കാപ്പിയത്തിന്റെ വ്യാഖ്യാനത്തില്‍ സേനാവരൈയര്‍ (13-ആം ശതകം) പ്രസ്താവിയ്ക്കുന്നു.
ʻʻഅവറ്റുള്‍
ഇയര്‍ ചൊറ്റമേ
ചെന്തമിഴ് നിലത്തു വഴക്കൊടു ചിവണി–
ത്തമ്പൊരുള്‍ വഴാമൈയിചൈക്കും ചൊല്ലേ."[5]
എന്ന ചൊല്ലധികാരം 398-ആം സൂത്രം വ്യാഖ്യാനിക്കുമ്പോള്‍, ചെന്തമിഴ്നാട്ടിന്റെ എലുക തെക്കു വൈകയാറും വടക്കുമരുതയാറും കിഴക്കു മരുവൂരും മേക്കു കരുവൂരുമാണെന്ന് അദ്ദേഹം പറയുന്നു. മരുതയാറ് പുതുക്കോട്ട സംസ്ഥാനത്തില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ്; മധുരയില്‍ക്കൂടി പ്രവഹിക്കുന്ന വൈകയെപ്പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. മരുവൂര്‍ (കാവിരിപ്പൂമ്പട്ടിനം) സമുദ്രതീരത്തിലുള്ള കാവേരിപ്പട്ടണവും കരുവൂര്‍ തൃശ്ശനാപള്ളി ജില്ലയില്‍പെട്ടതും ആധുനികപണ്ഡിതന്മാരില്‍ ചിലര്‍ പ്രാചീനചേരരുടെ രാജധാനി എന്നു വാദിക്കുന്നതുമായ ഒരു സ്ഥലവുമാണ്.
ʻʻചെന്തമിഴ് ചേര്‍ന്ത പന്നിരു നിലത്തു–
ന്തങ്കുറിപ്പിനവേ തിചൈച്ചൊര്‍ കിളവി."
എനന ചൊല്ലതികാരം 400-ആം സൂത്രത്തിനു ചെന്തമിഴ്നാട്ടിനെ തൊട്ടുള്ള പന്ത്രണ്ടു നാടുകളില്‍ അതാതു നാട്ടുകാര്‍ വിവക്ഷിക്കുന്ന അര്‍ത്ഥത്തെമാത്രം ഗ്രഹിപ്പിക്കുന്നതിനു് ശക്തിയുള്ളതും ഇയര്‍ചൊല്പോലെ എല്ലാ നാടുകളിലുമുളള ജനങ്ങള്‍ക്കും മനസ്സിലാകാത്തതുമായ പദസമൂഹമാണ് തിചൈച്ചൊല് (ദേശ്യപദം) എന്നു വിവരണമെഴുതി, ആ പന്ത്രണ്ട് നാടുകള്‍ പൊങ്കര്‍, ഒളി, തെന്‍പാണ്ടി, കുട്ടം, കുടം, പന്റി (പന്നി), കര്‍ക്കാ, ചീതം (ശീതം), പൂഴി, മലൈ, അരുവാ, അരുവാവടതലൈ ഇവയാണെന്നും അവയെ യഥാക്രമം തെക്കുകിഴക്കുമുതല്‍ വടക്കുകിഴക്കുവരെ കിടക്കുന്ന ദേശങ്ങളാണെന്നും ധരിക്കണമെന്നും ആ വ്യാഖ്യാതാവു് തുടര്‍ന്നു പറയുന്നു. ‘ചെന്തമിഴ് നിലഞ്ചേര് പന്നിരുനിലത്തിനും’ എന്ന വാചകം കൊണ്ടു ഭവണന്ദിയുടെ (12-ആം ശതകം) നന്നൂലിലെ 273-ആം സൂത്രവും ആരംഭിക്കുന്നു.
"തെന് പാണ്ടി കുട്ടങ്കടങ്കര്‍ക്കാ വെണ്‍പൂഴി–
യന്റിയരുവാവതന്‍ വടക്കു—നന്റായ
ചീതമലാടു പുന്നാടു ചെന്തമിഴ് ചേ–
രേതമില് പന്നിരുനാട്ടെണ്‍"
എന്നൊരു പഴയ തമിഴ്വെണ്‍പാവിലും ഈ പന്ത്രണ്ടു നാടുകളെപ്പറ്റി പ്രസ്താവിച്ചുകാണുന്നു. ഈ പാട്ടിലെ ഗണനത്തിനാണ് പണ്ഡിതന്മാര് സേനാവരൈയത്തിലേതിനേക്കാള്‍ പ്രാധാന്യം കല്പിച്ചുകാണുന്നത്. മേല്‍പ്രസ്താവിച്ച പന്ത്രണ്ടു നാടുകളില്‍ തെന്‍പാണ്ടി തിരനല്‍വേലിജില്ലയും നാഞ്ചനാടുമാണ്. കൊല്ലം മുതല്‍ പൊന്നാനിവരെയുള്ള നാടിനു കുട്ടനാടെന്നു പേര്. ചേക്കിഴാര്‍ പെരിയ പുരാണത്തില്‍ ചെങ്ങന്നൂര്‍ക്കാരനായ വിറന്മിണ്ടനായനാരുടെ ദേശം കുട്ടനാടാണെന്നു പറയുന്നു. അതിനു വടക്കു കോഴിക്കോടുവരെ കുടനാടും അതിനും വടക്കു (അകര) കോരപ്പുഴവരെ പൂഴിനാടും വ്യാപിയ്ക്കുന്നു. പൂഴിയന്‍ എന്നതു ചേരരാജാക്കന്മാരുടെ പൊതുപ്പേരാണ്. കര്‍ക്കാനാടു കോയമ്പത്തൂര്‍ജില്ലയുടെ പടിഞ്ഞാറു ഭാഗവും, ശീതനാടു് അതിന്റെ ശേഷഭാഗവും നീലഗിരി ജില്ലയും, പന്നിനാടു ശീതനാട്ടിനു കിഴക്കു പഴനിയടക്കമുള്ള പ്രദേശവുമാകുന്നു. വേണാടു കൊല്ലത്തിനും നാഞ്ചനാട്ടിനും ഇടയ്ക്കു കിടക്കുന്ന തിരുവിതാങ്കൂറിന്റെ ഒരംശമാണ്; പുന്നാടു് ചോളദേശത്തിന്റെ ദക്ഷിണഭാഗവും തന്നെ. മലാടു് അല്ലെങ്കില്‍ മലയമാന്‍നാടു് തെക്കേ ആര്‍ക്കാട്ടില്‍ തിരക്കോയിലൂരിന്റെ ചുറ്റുമുള്ള ഭൂമിയാകുന്നു. അരുവാനാടു് തെക്കേ ആര്‍ക്കാട്ടിന്റെ ഉത്തരഭാഗവും അരുവാവടതല ചെങ്കല്‍പ്പേട്ട തുടങ്ങി തിരുപ്പതിവരെ അതിനു വടക്കും വടക്കുപടിഞ്ഞാറുമുള്ള പ്രദേശവുമാകുന്നു. ഈ വിവരണമനുസരിച്ചുനോക്കുമ്പോള്‍ വേണാട്, കുട്ടനാടു്, കുടനാട്, പൂഴിനാടു് എന്നീ നാലു നാടുകള്‍ ഇക്കാലത്തു മലയാളഭാഷ പ്രചരിയ്ക്കുന്ന കേരളത്തില്‍ അന്തര്‍ഭവിക്കുന്നു. സേനാവരൈയരുടെ ‘തെക്കുകിഴക്കുമുതല്‍’ ഇത്യാദി നിര്‍ദ്ദേശം കുറെയൊക്കെ ശരിയാണെന്നു മാത്രമേ പറവാന്‍ നിവൃത്തി കാണുന്നുള്ളു. അങ്ങനെതന്നെയാണ് ഇന്നത്തെ ദ്രാവിഡപണ്ഡിതന്മാര്‍ അതിനെ പരിഗണിക്കുന്നതും. ഇതു കൂടാതെ നന്നൂലില്‍ ‘ഒന്‍പതിറ്റിരണ്ടിനിറ്റമിഴൊഴി നിലത്തിനും’ അതായതു തമിഴ്ഭാഷയ്ക്കു പ്രവേശമില്ലാത്ത പതിനെട്ടു ദേശങ്ങളുണ്ടെന്നു പറയുന്നു. അവയില്‍ പതിനേഴണ്ണം ‘കട്ടളൈക്കലിത്തുറൈ’ എന്ന വൃത്തത്തില്‍ രചിച്ചിട്ടുള്ള ഒരു പാട്ടിന്‍പ്രകാരം
ʻʻചിങ്കളഞ്ചോനാകഞ്ചാവകഞ്ചീനന്തുളുക്കടകം
കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം
കങ്കമകതങ്കടാരങ്കടുങ്കുചല–
ന്തങ്കും പുകഴ്തമിഴ് ചൂഴ്പതിനേഴ് പുവിതാമിവൈയേ"
അതായതു് (ചിങ്കളം) സിംഹളം, (ചോനകം) യവനദേശം, (ചാവകം) ജാവാ, ചീനം, തുളു, കുടക്, കൊങ്കണം, കര്‍ണ്ണാടകം, കൊല്ലം, ആന്ധ്രം, കലിങ്ഗം, ഗങ്ഗം (ഗാങ്ഗന്മാര്‍ ഭരിച്ച മൈസൂറിന്റെ ദക്ഷിണഭാഗം) മഗധം, വങ്ഗം (ബെങ്ഗാള്‍), കടാരം (ബര്‍മ്മാ), കുടുങ്കുചലം (കോസലം?) ഇവയാണെന്നു കാണുന്നു. പതിനെട്ടാമത്തെ നാടു് ഏതാണെന്ന് വെളിവാകുന്നില്ല. നച്ചിനാര്‍ക്കിനിയര്‍ പതിനെട്ടിനു പകരം പന്ത്രണ്ടെന്നു ഗണിച്ചു് ആ നാടുകള്‍ ചിങ്കുളം (സിലോണ്‍), പഴന്തീവു് (പഴയ ദ്വീപു്), കൊല്ലം, കൂപം, കൊങ്കണം, തുളുവം, കുടകം. കരുനടം (കര്‍ണ്ണാടകം), കൂടം, വടുകം, തെലുങ്ക്, കലിങ്ഗം എന്നീ ദേശങ്ങളാണെന്നു ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പഴന്തീവത്തിന്റേയും കൂടത്തിന്റേയും കിടപ്പ് എവിടെയെന്നറിഞ്ഞുകൂടാ. എന്നുമാത്രമല്ല, കൊല്ലത്തേയും കൂപത്തേയും, അതുപോലെ വടുകത്തേയും തെലുങ്കിനേയും വേര്‍തിരിക്കുന്നതിനുള്ള കാരണവും അജ്ഞാതമായിരിക്കുന്നു. ചേന്തനാരുടെ ദിവാകരത്തില്‍ പതിനെട്ടു ഭാഷകളുടെ പേരുകള്‍ പറഞ്ഞു കാണുന്നുണ്ടെങ്കിലും അവയുടെ കൂട്ടത്തില്‍ ദാക്ഷിണാത്യഭാഷകളായി ദ്രാവിഡം, തുളുവം ഇവ രണ്ടിനും മാത്രമേ പ്രവേശം നല്കിക്കാണുന്നുള്ളു. അനതിപ്രാചീനരായ ഇവര്‍ക്കാര്‍ക്കുംതന്നെ കൊടുന്തമിഴ്നാടുകള്‍ക്കു വെളിയിലുള്ള പ്രദേശങ്ങളെപറ്റി വിശദമായ ജ്ഞാനമുണ്ടായിരുന്നതായി തോന്നുന്നില്ല.
മലയാളത്തിന്റെ പഴമ; ചില പ്രാചീനപ്രയോഗങ്ങള്‍
തൊല്കാപ്പിയത്തിലെ ചൊല്ലതികാരത്തില്‍ പദങ്ങളെപ്പറ്റി മാത്രമാണല്ലോ പ്രസ്താവിക്കുന്നത്. അതിന്റെ നിര്‍മ്മാണകാലത്തു കേരളത്തിലെ സംവ്യവഹാരഭാഷ ഏതു നിലയിലിരുന്നു എന്നറിവാന്‍ വേണ്ട തെളിവില്ലെങ്കിലും ചില ലക്ഷ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘ആതിനിന്റ അകരം ഐകാരമായ് തിരിന്തതു’ എന്നു തൊല്കാപ്പിയം എഴുത്തതികാരം 399-ആം സൂത്രത്തില്‍ കാണുന്നു. ആദ്യകാലത്തു ശബ്ദങ്ങളുടെ ഒടുവില്‍ നിന്നിരുന്ന അകാരം പിന്നീടു് തമിഴില്‍ ഐകാരമായി മാറി എന്നാണ് ആ സൂത്രത്തിന്റെ അര്‍ത്ഥം. മലയാളത്തില്‍ തല, മല, എന്നൊക്കെയല്ലാതെ തമിഴിലേപ്പോലെ, തലൈ, മലൈ, എന്നൊന്നുമുച്ചാരണമില്ലാത്തതുകൊണ്ട് ഈ വിഷയത്തില്‍ മലയാളം പൂര്‍വ്വരൂപങ്ങള്‍ നിലനിറുത്തിപ്പോരുന്നു എന്നു തീര്‍ച്ചപ്പെടുത്തുന്നതില്‍ പക്ഷാന്തരത്തിനു് അവകാശമുണ്ടെന്നു തോന്നുന്നില്ല. തെലുങ്കില്‍ മലയാളത്തെപ്പോലെ അകാരമേയുള്ളു. കര്‍ണ്ണാടകത്തില്‍ അതു് എകാരമായി മാറുന്നു. രണ്ടാതു് ആ, ഈ, ഈചുട്ടെഴുത്തുകള്‍ തമിഴില്‍ (ചെയ്യുളില്‍) കവിതയില്‍ മാത്രമേ വരൂ എന്നാണ് തൊല്കാപ്പിയരുടെ മതം; മലയാളത്തില്‍ അവയ്ക്കു വ്യവഹാരഭാഷയിലും പ്രവേശമുണ്ടല്ലോ. ഇതും മലയാളത്തിന്റെ പ്രാക്തനതയ്ക്കു് ഒരു തെളിവാണ്. മൂന്നാമതു് പൂര്‍വ്വകാലത്തു തമിഴില്‍ ക്രിയാപദങ്ങളോടു ലിങ്ഗവചനപ്രത്യയങ്ങള്‍ ചേര്‍ക്കുക പതിവില്ലായിരുന്നു എന്നും ചെന്തമിഴില്‍ അങ്ങനെയൊരു പരിഷ്കാരം ഇദംപ്രഥമമായി ഏര്‍പ്പെടുത്തുകയാണുണ്ടായതെന്നും അത്രേ ചില പണ്ഡിതന്മരുടെ മതം. മലയാളത്തില്‍ ‘അവന് വന്നു’ ‘അവര്‍ പോയി’ എന്നും മറ്റുമല്ലാതെ ‘അവന് വന്നാന്‍’ ‘അവര്‍ പോയാര്‍’ എന്നും മറ്റും വ്യവഹാര ഭാഷയില്‍ പ്രയോഗിക്കാറില്ലല്ലോ. ലീലാതിലകത്തില്‍ ‘ക്രിയായാം കാലത്രയേ പ്രായോ ഗദിതം’ എന്ന സൂത്രത്തില്‍ ഈ പ്രയോഗം വൈകല്പികമായി വിധിക്കുന്നുണ്ടെങ്കിലും ആ ഗ്രന്ഥകാരന്റെ വ്യവസായം മണിപ്രവാളകൃതികള്‍ക്കു ലക്ഷണശാസ്ത്രം നിര്‍മ്മിക്കുക എന്നുള്ളതായിരുന്നു എന്നും ആ കൃതികള്‍ ചെന്തമിഴ് വ്യാകരണനിയമങ്ങള്‍ക്ക് ഏറെക്കുറെ വിധേയങ്ങളായിരുന്നു എന്നും നാം വിസ്മരിക്കരുതു്. ഇതു നോക്കുമ്പോള്‍ പുരുഷഭേദനിരാസം എന്നൊരു വിപരിണാമം മലയാളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. നാലാമതു് സംഘകാലത്തു് ‘ഉന്തു’ എന്നൊരു വര്‍ത്താമാനകാല പ്രത്യയം ഉണ്ടായിരുന്നു എന്നും, ആ പ്രത്യയം പരണര്‍, കോവൂര്‍കിഴാര്‍, നക്കീരര്‍ മുതലായ പഴയ കവികള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും അതു മലയാളത്തില്‍ ‘ഉന്നു’ എന്ന രൂപത്തില്‍ ഇന്നും നിലനിന്നുപോരുന്നുണ്ടെന്നും ‘പുറനാനൂറ്റിന്‍ പഴമൈ’ എന്ന ഗ്രന്ഥത്തില്‍ ഒരു അഭ്യൂഹം ഉന്നയിച്ചു കാണുന്നു. അതിന്റെ പ്രണോതാവു ചില വ്യാഖ്യാതാക്കന്മാര് പറയുന്നതു പോലെ ആ പ്രത്യയം പേരെച്ചത്തിന്റേതല്ലെന്നും പൂര്‍ണ്ണക്രിയയുടേതാണെന്നും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. അതു സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ‘ഉന്തു’ കന്നടത്തില്‍ ‘ഉത്തു’ വായും തെലുങ്കില്‍ ‘ഉതു’ ‘ഉത്ചു’ എന്നീ രൂപങ്ങള്‍ സ്വീകരിച്ചും മാറുന്നു. ‘ഇന്റു’ എന്നും ഒരു രൂപമുണ്ടായിരുന്നു; ‘ഇറു’ അതില്‍നിന്നു പിന്നീടു വന്നതാണ്. ഈ ‘ഇന്റു’ മലയാളത്തില്‍ ‘ഇന്നു’ എന്ന രൂപത്തില്‍ നിലനിന്നിരുന്നു എന്നും അതാണ് പിന്നീട് ‘ഉന്നു’ ആയിത്തീര്‍ന്നതു് എന്നുമാണ് ഞാന്‍ പൂര്‍വ്വകാലത്തെ താളിയോലഗ്രന്ഥങ്ങളുടെ നിഷ്കൃഷ്ടമായ പരിശോധനത്തില്‍നിന്നു ഗ്രഹിക്കുന്നതു്. ഈ വിഷയം ഉപരിഗവേഷണത്തെ അര്‍ഹിക്കുന്നു. അഞ്ചാമത് ആയ്ത എഴുത്തു ചെന്തമിഴില്‍ പ്രത്യേകമായി സംസ്കൃതത്തിലെ വിസര്‍ഗ്ഗത്തെ അനുകരിച്ചു കൂട്ടിച്ചേര്‍ത്തതും പഴന്തമഴില്‍ ഇല്ലാതിരുന്നതും ആണു്. മലയാളത്തില്‍ ആയ്ത എഴുത്തു് പദ്യത്തില്‍പോലും പണ്ടും ഇന്നും ഇല്ല. ആറാമതു് മറ്റു ചില പ്രയോഗങ്ങളെപ്പറ്റി പറയാം. ‘ഇ’ എന്ന ഭൂതകാലപ്രത്യയത്തിനു യകാരഗമം വന്ന് ‘ഇയ’ എന്ന ഒരു പേരെച്ചമല്ലാതെ നകാരാഗമം വന്ന് ‘ഇന’ എന്ന് മറ്റൊരു രൂപം പണ്ടു തമിഴില്‍ ഇല്ലായിരുന്നു. പഴകിയ, അടക്കിയ, എന്നല്ലാതെ മലയാളത്തില്‍ പറയാറില്ലെങ്കിലും പഴകിന, അടക്കിന എന്നിങ്ങനെയാണ് ഇന്നത്തെ തമിഴില്‍ പ്രായേണ പ്രയോഗിച്ചു കാണുന്നത്. വരുവാന്‍, പോകുവാന്‍ മുതലായ പദങ്ങളിലുള്ള ആന്‍ എന്ന പഴന്തമിഴിലെ പിന്‍വിനയെച്ചപ്രത്യയം ഇന്നത്തെത്തമിഴില്‍ ഗ്രന്ഥഭാഷയില്‍മാത്രം അപൂര്‍വ്വമായും മലയാളത്തില്‍ സര്‍വ്വസാധാരണമായും പ്രയോഗിക്കുന്നു. `പോരും’എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന മതി എന്ന പദം പരണരുടേയും മറ്റും സംഘകൃതികളില്‍ കാണുന്നുണ്ടെങ്കിലും പില്ക്കാലത്ത് ആ ഭാഷയില്‍ ലുപ്തമായിപ്പോയി. എന്നാല്‍ അതു മലയാളത്തില്‍ ഇന്നും നിലവിലിരിക്കുന്നു. തെല്ല് (തമിഴില്‍ ‘തില്‍’) മുതലായ പദങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്. ‘മതി,’ ‘തെല്ല്’ ഇവയുടെ അര്‍ത്ഥംതന്നെ തമിഴര്‍ക്ക് ഇക്കാലത്ത് അറിവില്ല. അങ്ങനെ എന്ന പദം തമിഴില്‍ കവികളും പണ്ഡിതന്മാരും മാത്രം ഉപയോഗിക്കുന്നു; പ്രത്യുത മലയാളത്തില്‍ അത് ഇന്നും എല്ലാവരുടേയും കൈകാര്യത്തിലിരിക്കുന്നു. ‘നിന്റെ’ എന്ന അര്‍ത്ഥത്തില്‍ ‘നിന്’ എന്നുമാത്രമേ മുന്‍കാലത്തു തമിഴില്‍ പ്രയോഗമുണ്ടായിരുന്നുള്ളൂ; ‘ഉന്‍’ എന്ന രൂപം പിന്നീട് വന്നതാണ്. മലയാളത്തില്‍ ‘നിന്’ എന്ന പദം മാത്രമാണല്ലോ ഇന്നും പ്രയോഗിക്കുന്നത്. അതുപോലെ മലയാളത്തിലെ ‘ആയി’ ‘ആവും’ ഇവയാണ് തമിഴിലെ ‘ആകി’ ‘ആകും’ ഇവയുടെ പ്രാഗ്രൂപങ്ങള്‍. ഏഴാമത് കേരളപാണിനീയത്തില്‍ മലയാളത്തെ തമിഴില്‍നിന്നു വേര്‍തിരിക്കുന്ന രണ്ടുപാധികളായി നിര്‍ദ്ദേശിച്ചിട്ടുള്ള അനുനാസികാതിപ്രസരവും തവര്‍ഗ്ഗോപമര്‍ദ്ദവും ആ നിലയില്‍ അങ്ഗീകരിക്കാവുന്നതാണോ എന്നുള്ളതിനെപ്പറ്റി പ്രബലമായ അഭിപ്രായവ്യത്യാസമുണ്ട്. ചെന്തമിഴിന്റെ ആവിര്‍ഭാവത്തിനു മുന്‍പുതന്നെ ഔദാസീന്യന്യായമനുസരിച്ച് ഈ ഭേദങ്ങള്‍ ദക്ഷിണദ്രാവിഡഭാഷയില്‍ വന്നു ചേര്‍ന്നിരുന്നു എന്നും അനുനാസികപ്രധാനമായിരുന്ന ആ ഭാഷയിലെ പൂര്‍വ്വരൂപങ്ങളെയാണ് മലയാളം പ്രദര്‍ശിപ്പിക്കുന്നതെന്നുമാകുന്നു മീ. കനകസഭൈപ്പിള്ളയുടെ അഭിപ്രായം. ഞണ്ടു, ഞാണ്, ഞായിറു മുതലായ പദങ്ങള്‍ ഇന്നും തമിഴില്‍ നടപ്പുണ്ട്. അതുകൊണ്ട് ഐന്തു, അഞ്ചു; കുന്റു, കുന്നു; നരമ്പു, ഞരമ്പു; ഈ പദദ്വയങ്ങളില്‍ ഐന്തു, കുന്റു, നരമ്പു ഇവയാണ് പ്രാചീനങ്ങളെന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. എട്ടാമത് ‘ററ’ എന്ന വര്‍ണ്ണത്തിന്റെ പഴയ ഉച്ചാരണം ഇന്നും ശരിയായി നിലനിറുത്തിപ്പോരുന്നതു മലയാളമാകുന്നു. തമിഴില്‍ അതു ‘ററ് റ’ എന്നു മാറിപ്പോയിരിക്കുന്നു. നിലാ, മഴൈ, വെയില്, ഇരുള്, എന്നീ പദങ്ങളോട് ‘അത്തു’ എന്ന ‘ചാരിയൈ’ (ഇടനില) ചേരുമെന്നു തൊല്കാപ്പിയത്തില് വിധിയുണ്ടെങ്കിലും ആ വിധി അനുസരിച്ചുള്ള പ്രയോഗങ്ങള്‍ ഇന്നും പ്രത്യക്ഷീഭവിക്കുന്നതു മലയാളത്തില്‍മാത്രമാണ്. ‘നിലാവത്തു്’ ‘മഴയത്തു്’ എന്നും മറ്റും തമിഴര്‍ പറയാറില്ലല്ലോ. പരപ്പുള്ള ഈ പ്രമേയത്തെപ്പറ്റി ഇങ്ങനെ ഇനിയും പലതും പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ വിരമിക്കുന്നു.
ചില പ്രാചീനപദങ്ങള്‍
തമിഴര്‍ക്ക് ഇന്നും കേട്ടാല്‍ പലപ്പോഴും നിഘണ്ടുവിന്റെ സഹായം കൂടാതെ മനസ്സിലാകാത്തവയും എന്നാല്‍ കേരളീയര്‍ക്കു നിത്യോപയോഗത്തിലിരിക്കുന്നവയും തന്നിമിത്തം അനായാസേന ഗ്രഹിക്കാവുന്നവയുമായ അനേകം പ്രാചീനപദങ്ങള്‍ പഴയ ചെന്തമിഴ്ക്കൃതികളില്‍ കാണ്മാനുണ്ടു്. ഉദാഹരണത്തിനു് പടുകാലൈ (പടുകാലം), തുന്നക്കാരന്‍ (തുന്നല്ക്കാരന്), പീടികൈ (പീടിക), അങ്കാടി (അങ്ങാടി) പിഴൈ (തെറ്റ്), മാണി (ബ്രഹ്മചാരി), പൊതി (ഭാണ്ഡം), എക്കല്‍, കൂവനീറു, അടയ്ക്ക, വാലമൈ (വാലായ്മ), പട്ടാങ്കു (പട്ടാങ്ങ്), അളിയന്, ആചാ(ശാ)ന്, ചാ(ശാ)ന്തി (അമ്പലങ്ങളിലെ പൂജ), പറ്റായം (പത്തായം), ഈടു (പണയം), പിണക്കം, കരയാമല്‍ (കരയാതെ), പടുഞായിറു (പടിഞ്ഞാറു്), ഇവ ചിലപ്പതികാരത്തില്‍നിന്നും, ആള് (ശക്തന്), ഊഴം, കണി (ജ്യോത്സ്യന്), കളരി, കൂറു (പങ്കു്), തോണി, പാണി (ഒരുവക താളം), കളരി, ഇവ പുറപ്പൊരുള്‍വെണ്‍പാമാലയില്‍നിന്നും, കാ (കാവു), തൊഴുതു, ഊണ്, ഇവ മണിമേഖലയില്‍ നിന്നും, കടവു, കുപ്പായം, ചിതല്, ചോരൈ, തീറ്റി, പണിക്കന്, പായല്‍, പൂചൈ (പൂച്ച), മിടുക്ക്, വഴിപാടു്, ഇവ വേറെ ചില സംഘകൃതികളില്‍നിന്നും, അത്താണി, അറ്റകുറ്റം, ആലി (മഴത്തുള്ളി—‘ആലിപ്പഴം’ നോക്കുക), ഒരുപാടു് (വളരെ അധികം) കിളിപ്പൈതല്‍, ഉഴല്വാന്‍, കുട്ടന്, അടിയുറൈ (അടിയറ), മൂരി, മടി (ആലസ്യം), പാവ, കവളം, കുരവൈ, ചിക്കെന (ചിക്കെന്നു്) ചിറുക്കന്‍ (ചെറുക്കന്), നിച്ചലും (നിത്യം), പണ്ടി (വയറു), പയലുതല്‍ (പയറ്റ്), പള്ളി (നിദ്ര — ‘പള്ളിക്കൊള്ളുക’ നോക്കുക), പറൈതല്‍ (പറയുക), പുലരി, പൈയ (പയ്യെ), വാരം ഓതുതല്‍ (വാരം ഇരിക്ക), ഇവ നാലായിരപ്രബന്ധത്തില്‍നിന്നും ഉദ്ധരിക്കാം. ‘കൊള്ളാമൊ എനില്‍ (എന്നാല്‍) കൊള്ളാം’ എന്ന് ഇറൈയ നാരകപ്പൊരുള്‍ എന്ന വ്യാഖ്യാനഗ്രന്ഥത്തില്‍ കാണുന്നു. ഇവയില്‍ പലതും ചെന്തമിഴില്‍ തിരിചൊല്ലുകളായിരുന്നോക്കാനിടയുണ്ടെങ്കിലും മലയാളത്തെ സംബന്ധിച്ചിടത്തോളം ഇയല്‍ച്ചൊല്ലുകളാണ്. തലേനാള്‍ എന്നര്‍ത്ഥത്തില്‍ ചെന്തമിഴില്‍ ‘നെരുതലൈ’ എന്നൊരു പദം പണ്ടു പ്രയോഗത്തിലിരുന്നിരുന്നു; മലയാളത്തിലെ ‘ഇന്നലെ’ അതിന്റെ ഒരു സങ്കുചിതരൂപമാണ്. തമിഴില്‍ ഇന്ന് ‘നെരുതലൈ’ സംഭാഷണപദകോടിയില്‍ ഉള്‍പ്പെടുന്നില്ല. ചെന്തമിഴില്‍ കേരളീയര്‍ സാഹിത്യം നിര്‍മ്മിച്ചപ്പോള്‍ അവരുടെ കൃതികളില്‍ ഒരു മലയാളച്ചുവ പദങ്ങളുടേയും ശൈലികളുടേയും വിഷയത്തില്‍ സ്വാഭാവികമായി സംക്രമിക്കുകയുണ്ടായി.[6] അത്തരത്തിലുള്ള പദങ്ങളേയും ശൈലികളേയും ആ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിച്ച ചെന്തമിഴ്പ്പണ്ഡിതന്മാര്‍ ‘മലൈനാട്ടു വഴക്കു’ (മലനാട്ടു ശൈലി), എന്നു വ്യവഹരിച്ചു വന്നു. കേരളീയനായ ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിന് അടിയാര്‍ക്കുനല്ലാര്‍ വ്യാഖ്യാനം രചിക്കുമ്പോള്‍ പുതൈത്തന്‍ (പുതുയ്ക്കല്‍) എന്നതിനു പോര്‍ത്തല്‍ എന്നര്‍ത്ഥമെഴുതി അതു മലനാട്ടു വഴക്കാണെന്നു പറയുന്നു. ‘പനി’ എന്ന പദത്തിനു തമിഴില്‍ മഞ്ഞെന്നേ അര്‍ത്ഥമുള്ളു. അത് ഇളങ്കോവടികള്‍ ജ്വരം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചപ്പോള്‍ വ്യാഖ്യാതാവ് ʻʻപനിയെന്‍പതോര്‍ നോയുമുണ്ടു. അതു മലൈനാട്ടു വഴക്കു" എന്നു പ്രസ്താവിക്കുന്നു. ഇതുപോലെ ചിറുമിയര്‍കള്‍ (പെണ്‍കുട്ടികള്‍) എന്ന പദത്തിനും ഒരു കുറിപ്പു കാണുന്നുണ്ട്.
ചില അഭ്യൂഹങ്ങള്‍
ഇതില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ടത് (1) പഴന്തമിഴ് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെമുമ്പു—പക്ഷെ ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പര്‍ക്കത്തിനു മുമ്പുതന്നെ—വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു എന്നും (2) ദക്ഷിണ ദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേക തകളോടുകൂടി ക്രമേണ വികസിച്ചുവന്നുവെന്നും (3) ക്രി. മു. മൂന്നാംശതകത്തോടടുപ്പിച്ച് ആ ശാഖയില്‍ സാഹിത്യം ആവിര്‍ഭവിച്ചു എന്നും (4) അപ്പോള്‍ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന ഒരു കൃതിമഗ്രന്ഥഭാഷ പണ്ഡിതന്മാര്‍ക്കു് വ്യവസ്ഥാപനം ചെയ്യേണ്ടിവന്നു എന്നും (5) അതിനു മുന്‍പ് പശ്ചിമപര്‍വ്വതപങ്ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളില്‍ ഒരേ ഭാഷ—ദക്ഷിണദ്രാവിഡം—തന്നെയായിരുന്നു സംഭാഷണത്തിന് ഉപയോഗിച്ചു വന്നതെങ്കിലും അതിന് രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും (6) കേരളത്തിലെ കൊടുന്തമിഴ് ചോളാദി ദേശങ്ങളിലെ കൊടുന്തമിഴില്‍നിന്നു ഭിന്നമായിരുന്നു എന്നും (7) ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്നാട്ടില്‍ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയില്‍ ലയിച്ചുപോയി എന്നും (8) എന്നാല്‍ കേരളം വളരെക്കാലത്തേയ്ക്കു പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടു കൂടി പുലര്‍ത്തിക്കൊണ്ടുപോന്നു എന്നും (9) ആ ഭാഷ അനന്തര കാലങ്ങളില്‍ ചെന്തമിഴ്നാട്ടിലെ വ്യവഹാരഭാഷയില്‍നിന്ന് അധികമധികം അകന്ന് ഒരു സ്വതന്ത്രഭാഷയായി പരിണമിച്ചു എന്നുമാണ്. ദക്ഷിണദ്രാവിഡത്തിന്റെ പൂര്‍വ്വരൂപത്തെയാണ് നാമിന്നു മലയാളമെന്നു പറയുന്നതെന്നും ചെന്തമിഴിന്റേയും അതിനു വിധേയമായ ചോള പാണ്ഡ്യദേശങ്ങളിലെ ഇന്നത്തെ വ്യവഹാരഭാഷയുടേയും ആവിര്‍ഭാവം അതിനു പിന്നീടാണെന്നും ഉള്ള വസ്തുത പണ്ഡിതന്മാര് പരക്കെ സമ്മതിക്കുന്നു. ചെന്തമിഴിന്റെ ഉദയത്തിനു മുമ്പുതന്നെ തമിഴും മലയാളവും തമ്മില്‍ വേര്‍പിരിഞ്ഞു എന്നാണ് ഡാക്ടര് കാള്‍ഡ്വെല്ലിന്റെ മതമെന്ന് ഏകദേശം ഊഹിക്കാം. പരേതനായ ശ്രീമാന്‍ റ്റി.ഏ.ഗോപിനാഥരായര്‍ ʻʻമലൈയാളമെന്റൊരു തനിപ്പാഷൈയില്ലൈന്റും അതു പഴന്തമിഴെന്റും മൂന്നരേ വിളക്കിയുള്ളേന്‍" എന്നു പറയുന്നു. ʻʻഇപ്പോതു വേറു പാഷൈ വഴങ്കുന്തേയമാകിയ മലൈനാടു തമിഴ്ത്തേയമാകവേ ഇരുന്തതു" എന്നു മഹാമഹോപാധ്യായന്‍ വി. സ്വാമിനാഥയ്യരും ʻʻമലൈനാട്ടു വഴക്കെന്റു അവര്‍ കാട്ടുവനവെല്ലാം പൊതുവാക പഴയ തമിഴ്വാക്കുകളേയന്റി വേറില്ലൈ" എന്നു റാവുസാഹിബ് എം. രാഘവയ്യങ്കാരും ʻʻചെന്തമിഴ്ക്കാലത്തിര്‍ക്കും മുന്നേ നടൈപെറ്റിരുന്ത ഇയര്‍ക്കൈത്തമിഴില്‍ ചിര്‍ച്ചില ഉരുവങ്കളെ മലൈയാളമൊഴിയില്‍ ഇന്റും നിലൈന്തു നിര്‍ക്കിന്റവെന്റുകുറലേ പൊരുത്തമാവതു" എന്നു ശ്രീമാന്‍ കെ.എന്‍. ശിവരാജപിള്ളയും അഭിപ്രായപ്പെടുന്നു. കഠിനമായ ചെന്തമിഴില്‍ വിരചിതങ്ങളായ സംഘകൃതികള്‍ സാമാന്യജനങ്ങള്‍ക്കു ദുര്‍ഗ്രഹമായിരുന്നതിനാല്‍ ആ രീതി പരിത്യജിച്ച് എല്ലാവര്ക്കും മനസ്സിലാകത്തക്കതും വ്യവഹാരഭാഷയോടു കഴിവുള്ളിടത്തോളം അടുക്കുന്നതുമായ ഒരു ലളിതശൈലിയില്‍ വൈഷ്ണവരായ ആഴ്വാരന്മാരും ശൈവരായ നായനാരന്മാരും തങ്ങളുടെ ഭക്തിപ്രസ്ഥാനത്തിലുള്ള ഗാനങ്ങള്‍ രചിക്കുവാന്‍ ഇടവന്നു. അവരുടെ കാലം ക്രി.പി. ആറും ഒന്‍പതും ശതവര്‍ഷങ്ങള്‍ക്കിടയിലാണ്. അവരുടെ കൃതികളിലെ ഭാഷയേയും ചെന്തമിഴെന്നാണ് പറയാറുള്ളതെങ്കിലും ആ ചെന്തമിഴിനും പുറനാനൂറു മുതലായ സംഘകൃതികളിലെ ചെന്തമിഴിനും തമ്മിലുള്ള വ്യത്യാസം അല്പമൊന്നുമല്ല. ആഴ്വാരന്മാരുടേയും നായനാരന്മാരുടേയും ഗാനങ്ങളോടും ഒന്‍പതാം ശതകത്തില്‍ ജിവിച്ചിരുന്ന പെരുന്തേവനാരുടെ ഭാരതത്തിലെ ഗാനങ്ങളോടുമാണ് പഴയ മലയാളത്തിനു പ്രകടമായ സാദൃശ്യം കാണുന്നത്. ഐ, ഒടു, ക്കു, ഇന്‍, അതു, കണ്, ഇവ തൊല്കാപ്പിയത്തില് ദ്വിതീയ മുതല്‍ സപ്തമി വരെയുള്ള വിഭക്തികള്‍ക്കു പ്രത്യയങ്ങളായി കാണിച്ചിരിക്കുന്നു. ലീലാതിലകത്തില്‍ എ, ഒടു, ക്കു, നിന്റു, ഉടൈ, ഇല്, ഇവയാണ് അവയ്ക്കു പകരമുള്ള പ്രത്യയങ്ങള്‍. ഇവയില്‍ എ, എന്ന ദ്വിതീയാപ്രത്യയം മലയാളത്തിലല്ലാതെ തമിഴിലില്ല. എന്നാല്‍ തൃതീയയ്ക്ക് ആന്‍, എന്നും ആല്, എന്നും രണ്ടു പ്രത്യയങ്ങള്‍ അനന്തരകാലികന്മാരായ തമിഴ് വൈയാകരണന്മാര് സ്വീകരിച്ചിരിയ്ക്കുന്നു. അവയില്‍ ‘ആല്’ മലയാളത്തിലുമുണ്ട്. ചതുര്‍ത്ഥീ പ്രത്യയമായ ‘കു’ ചില അവസരങ്ങളില്‍ ഉച്ചാരണസൗകര്യാര്‍ത്ഥം മലയാളത്തില്‍ ‘നു’ വായി മാറുന്നു. പഞ്ചമീപ്രത്യയമായ ‘ഇന്‍’, ‘ഇല്’ ആയി മാറാമെന്നു തമിഴില്‍ പില്ക്കാലത്തു് ഒരു വിധിയുണ്ടായി. ‘ഇല്‍നിന്നു’ എന്ന പഞ്ചമീപ്രത്യയം സ്ഫുടപ്രത്യായനന്യായമനുസരിച്ചു മലയാളത്തില്‍ വന്നുചേര്‍ന്നു. വാസ്തവത്തില്‍ ‘നിന്നു’ എന്നു മാത്രമല്ല ആ പ്രത്യയത്തിന്റെ രൂപം. ‘ഉടൈ’ എന്നൊരു ഷഷ്ഠീപ്രത്യയം ‘അതു്’ എന്നതിനുപുറമെ മുന്‍പു പറഞ്ഞ ഭക്തിമാര്‍ഗ്ഗപ്രതിപാദകങ്ങളായ കൃതികളില്‍ കാണുന്നു. ‘ഇല്’ എന്ന സപ്തമീപ്രത്യയം വീരചോഴിയമെന്ന വ്യാകരണത്തില്‍ (പതിനൊന്നാംശതകം) സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇങ്ങനെ പ്രത്യയസംബന്ധമായി പല രൂപാന്തരങ്ങളും വീര ചോഴിയത്തിന്റേയും നന്നൂലിന്റേയും പ്രണേതാക്കള്‍ സ്വീകരിച്ചത് അന്നു ചെന്തമിഴ്സാഹിത്യത്തിലല്ലെങ്കിലും വ്യവഹാരഭാഷയിലും അങ്ങിങ്ങു ഭക്തിമാര്‍ഗ്ഗഗാനങ്ങളിലും പ്രചരിച്ചിരുന്ന പ്രത്യയങ്ങളേക്കൂടി തങ്ങളുടെ ലക്ഷണഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പഴന്തമിഴില്‍ ഉണ്ടായിരുന്ന പദസമൂഹം എല്ലാ ശാഖകള്‍ക്കും പൊതുവായിരുന്നു എങ്കിലും അവയില്‍ ചിലതു കാലാന്തരത്തില്‍ ഓരോ ശാഖയില്‍ പല കാരണങ്ങളാല്‍ നശിച്ചുപോയി. അതുകൊണ്ട് ദക്ഷിണദ്രാവിഡത്തില്‍ പ്രചരിക്കുന്ന പദങ്ങള്‍ മുഴുവന്‍ ഉത്തരദ്രാവിഡത്തില്‍ ഇപ്പോള്‍ ഇല്ലെന്നു മാത്രമല്ല കര്‍ണ്ണാടകത്തിനും തെലുങ്കിനും തന്നെ ഈ വിഷയത്തില്‍ ഗണനീയമായ വൈജാത്യവുമുണ്ട്. എന്നാല്‍ മലയാളത്തിനും തമിഴിനും തമ്മില്‍ കാണുന്നു ബന്ധം ഇത്തരത്തിലുള്ളതല്ല. മലയാളത്തിലെ ദ്രാവിഡപദങ്ങള്‍ ആസകലം തമിഴിലുമുണ്ട്. ചില പദങ്ങള്‍ക്കു രൂപഭേദവും മറ്റു ചിലവയ്ക്ക് അര്‍ത്ഥവ്യത്യാസവും ഇല്ലെന്നില്ല. എന്നാല്‍ മലയാളത്തിനു പ്രത്യേകമെന്നു പറയാവുന്ന പദങ്ങള്‍ അധികമൊന്നുമില്ലെന്നാണ് തമിഴിലെ ദിവാകരം, പിങ്ഗളന്തൈ, ചൂഡാമണി ഈ പ്രാചീന നിഘണ്ടുക്കളില്‍നിന്ന് അനുമാനിക്കേണ്ടിയിരിക്കുന്നത്. ലീലാതിലകകാരന്‍ ഭാഷാപദങ്ങളില്‍ ദേശിക്കു ശുദ്ധമെന്നൊരു വിഭാഗമുള്ളതായി പ്രതിവാദിച്ചിട്ട് കൊച്ച്, മുഴം, ഞൊടി, എന്നീ പദങ്ങള്‍ ശൂദ്ധഭാഷയ്ക്ക് ഉദാഹരണങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഈ പ്രസ്താവന ശരിയാണെന്നു തോന്നുന്നില്ല. കൊച്ചു് എന്ന പദം തമിഴില്‍ കൊച്ചൈ എന്ന രൂപത്തില്‍ കാണുന്നുണ്ട്. കൊച്ചൈയര്‍ (യുവാക്കള്‍) എന്നു തിരുമൂലര്‍, തിരുമന്തിരത്തില്‍ പ്രയോഗിക്കുന്നു. ‘മുഴം’ തമിഴില്‍ മലയാളത്തിലേപ്പോലെതന്നെ പ്രചുരപ്രചാരമാണു്. ‘ഒരു മുഴമുയര്‍ന്ത’ എന്നു കമ്പരാമായണത്തില്‍ കാണാം. മലയാളത്തിലെ ‘ഞൊടി’ തമിഴിലെ നൊടി തന്നെ. ‘കണ്ണിമൈ നൊടിയെന’ എന്നു തൊല്കാപ്പിയത്തില്‍ത്തന്നെ പ്രയോഗമുണ്ടു്. ഈ ഗ്രന്ഥങ്ങളെല്ലാം ലീലാതിലകത്തിനു മുമ്പുള്ളവയാണുതാനും. ഇനി കേരളപാണിനീയത്തില്‍ പ്രസ്താവിക്കുന്ന ഒല്ലാര്‍, പോത്തു്, പട്ടി, കൈനില, ഈ പദങ്ങളെപറ്റി ചിന്തിക്കാം. തമിഴില്‍ ഒല്ലാര്‍ എന്നാല്‍ നിരക്കാത്തവര്‍, ശത്രുക്കള്‍ എന്നര്‍ത്ഥം. ‘ഒല്ലാര്‍ നാണ’ എന്നു തൊല്കാപ്പിയം. ‘പോകൊല്ലാ’ എന്ന പദത്തിനു മലയാളത്തില്‍ (പോകുകഒല്ലാ—നിരക്കുന്നതല്ല) പോകരുതു് എന്നാണല്ലോ അര്‍ത്ഥം. പോത്തു് എന്ന പദം മലയാളത്തില്‍ പലിങ്ഗവാചിയാണ്. തമിഴില്‍ അത് ആണെരുമയെ മാത്രമല്ല, ആണ്‍പുലി, ആണ്മാന് മുതലായി പലതിനേയും സൂചിപ്പിക്കും. നായെന്ന അര്‍ത്ഥത്തില്‍ പട്ടി എന്ന പദം തമിഴില്‍ പ്രയോഗിച്ചുകണ്ടിട്ടില്ലെങ്കിലും ‘ഇടമുനായുന്തൊഴുവും പട്ടി’ എന്നു പിങ്ഗളനിഘണ്ടുവില്‍ പ്രസ്തുത പദത്തിന് ആ അര്‍ത്ഥംകൂടി കല്പിച്ചിട്ടുണ്ട്. കൈനില എന്ന പദം പടകുടീരം എന്ന അര്‍ത്ഥത്തില്‍ തമിഴിലും പുറപ്പൊരുള്‍വെണ്‍പാമാലയില്‍ പ്രയോഗിച്ചു കാണുന്നു. ‘ഊവ്’ എന്ന മലയാളപദം തമിഴിലെ ഒവ്വു (ശരി എന്നര്‍ത്ഥം) തന്നെയാണ്. മലയാളത്തില്‍ പ്രചരിച്ചിരുന്ന പല ദേശ്യപദങ്ങളും തമിഴ് നിഘണ്ടുകാരന്മാര്‍ അവരുടെ കൃതികളില്‍ ചേര്‍ത്തിരിക്കാം എന്നു ഞാന്‍ സമ്മതിക്കുന്നു. ഏതായാലും മലയാളത്തിനു തമിഴില്‍നിന്നു വിഭിന്നമായ ഒരു ദ്രാവിഡപദസമൂഹമില്ലെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാന്‍ മാര്‍ഗ്ഗമില്ല. തമിഴില്‍ കാണാത്ത അയയ്ക്കു (ദൂതനെ അയയ്ക്കുക), കുടൈ (കൈ കുടയുക), തികക്കു (പാല് തികക്കുന്നു), തികൈ (എണ്ണം തികയുന്നു), തിരൈ (കളഞ്ഞതു തിരയുക), തേകു (വെള്ളം തേകുക),തെളിക്കു (കാലിയെ തെളിക്കുക), പൊലിക്കു (പന്തം പൊലിക്കുക) തുടങ്ങിയ ചില ധാതുക്കള്‍ മലയാളത്തിലുണ്ട്; എന്നാല്‍ അവ വളരെ വളരെ ചുരുക്കമായേ കാണ്മാനുള്ളു. ഇങ്ങനെയുള്ള ഒരു ഭാഷയെ വളരെക്കാലം വിദേശീയരായ ഗ്രന്ഥകാരന്മാര് ഒരു പ്രത്യക ഭാഷയായി പരിഗണിക്കാത്തത് അത്ഭുതമല്ലല്ലോ. കര്‍ണ്ണാടകനായ നാഗവര്‍മ്മന്‍ കര്‍ണ്ണാടകം, ദ്രാവിഡം, ആന്ധ്രം ഈ മൂന്നു ഭാഷകളെപ്പറ്റിയേ പറയുന്നുള്ളു. ശാരദാതനയനും മലയാളത്തെ ദ്രാവിഡത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നു. ഒരു ഭാഷ എത്രമേല്‍ സ്വതന്ത്രമായാലും അതിനു പിന്നേയും വളരെക്കാലത്തേക്കു പഴയ പേരുതന്നെ നിലനില്ക്കമെന്നുള്ളതിനു മലയാളത്തിന്റെ ചരിത്രം മകുടോദാഹരണമാകുന്നു. ലീലാതിലകം നിര്‍മ്മിച്ച ക്രി.പി. പതിനാലാം ശതകത്തിന്റെ അവസാനത്തിലും മലനാട്ടിലെ മൊഴിക്കു തമിഴെന്നു തന്നെയായിരുന്നു നാമധേയം. ഭാഷയെന്ന നാമാന്തരം അതിനു സംസ്കൃതത്തില്‍നിന്നു സിദ്ധിച്ചതും സന്ദര്‍ഭം കൊണ്ട് അതിനു കേരളഭാഷയെന്ന് അര്‍ത്ഥഗ്രഹണം ചെയ്യേണ്ടതുമായിരുന്നു.
ലീലാതിലകവും കേരളഭാഷയും
ലീലാതിലകം ആവിര്‍ഭവിച്ചകാലത്തും കേരളഭാഷ ചോളഭാഷയില്‍ അതായതു തമിഴില്‍ നിന്നു ജനിച്ചതോ അല്ലയോ എന്നൊരു വാദം നടന്നുകൊണ്ടിരുന്നതായി വെളിവാകുന്നുണ്ടു്. അല്ലെന്നുള്ള അഭിപ്രായമാണ് ആചാര്യന് ഉണ്ടായിരുന്നത്. അതു് അദ്ദേഹം പ്രതിവാദികളെ പല യുക്തികള്‍മൂലം ഗ്രഹിപ്പിക്കുവാന്‍ പ്രഥമശില്പത്തില്‍ ഉദ്യമിക്കുന്നു. സംസ്കൃതവിഭക്ത്യന്തങ്ങളായ പദങ്ങള്‍ ചേരാത്ത കൃതികള്‍ക്കു തമിഴെന്നാണ് പേര് പറഞ്ഞുവന്നതെന്നും, ʻʻതമിഴ് സംസ്കൃതമെന്റുള്ള സുമനസ്സുകള്‍കൊണ്ടൊരു" ʻʻതമിഴ് മണി സംസ്കൃതം പവിഴം..." `‘സംസ്കൃതമായിന ചെങ്ങഴിനീരും നറ്റമിഴായിന പിച്ചകമലരും..." ഇത്യാദി ശ്ലോകങ്ങളില്‍ കാണുന്ന ‘തമിഴ്’ എന്ന പദത്തിനു കേരളഭാഷ എന്നാണ് അര്‍ത്ഥമെന്നും, ചോളന്മാര്, പാണ്ഡ്യന്മാര്, കേരളന്മാര്‍ ഇവരെല്ലാം ദ്രമിഡരായതു കൊണ്ട് അവരുടെ ഭാഷയ്ക്കു തമിഴെന്ന പേര് വന്നു എന്നും, സാമാന്യവാചകമായ ‘തമിഴ്’പ്പദത്തിനു പ്രകൃതത്തില്‍ ലക്ഷണയാ കേരളഭാഷയെന്നു വിശേഷാര്‍ത്ഥം സിദ്ധിച്ചു എന്നും അദ്ദേഹം സ്ഥാപിക്കുന്നു. ഈ അനുമാനം സമീചീനം തന്നെ. ‘നമ്പ്യാരുടെ തമിഴ്’ എന്നും മറ്റും പറയുമ്പോള്‍ തമിഴിനു കേരഴഭാഷയെന്നുതന്നെയാണ് അര്‍ത്ഥം. കര്‍ണ്ണാടകന്മാരേയും ആന്ധ്രന്മാരേയും കൂടി ചിലര്‍ ദ്രമിഡരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതു സയുക്തികമല്ലെന്നും അവരുടെ ഇടയില്‍ ദ്രമിഡവേദമെന്നു പറയുന്ന നമ്മാഴ്വാരുടെ തിരവാമൊഴിയില്‍നിന്നു ഭിന്നമായി ഒരു ഭാഷയാണ് പ്രചരിക്കുന്നതെന്നും ദ്രമിഡ സംഘാതാക്ഷരപാഠം അവരുടെ ഇടയിലില്ലെന്നും അദ്ദേഹം പിന്നീട് പ്രസ്താവിക്കുന്നു. ഇതില്‍നിന്ന് അദ്ദേഹത്തിന്റെ കാലത്തു കര്‍ണ്ണാടകത്തേയും തെലുങ്കിനേയും തമിഴിന്റെ പിരിവുകളായി അഭിജ്ഞന്മാര് ഗണിച്ചിരുന്നില്ലെന്നു തീര്‍ച്ചപ്പെടുത്താവുന്നതാണ്. കേരളഭാഷയില്‍ ഉള്ള പദങ്ങള്‍ ഇതര ഭാഷകളില്‍ കാണുന്നുണ്ടെങ്കില്‍ അവ ആ ഭാഷകളിലെ പദങ്ങളാണെന്നു വിചാരിക്കരുതെന്നും തത്തുല്യങ്ങളെന്നു മാത്രമേ കരുതാവൂ എന്നും ആചാര്യന് പറയുന്നതു ക്ഷോദക്ഷമമല്ല. അങ്ങനെ അനവധി പദങ്ങള്‍ രണ്ടു ഭാഷകളില്‍ ഒന്നുപോലെ കണ്ടാല്‍ ഒന്നു മറ്റൊന്നില്‍നിന്നു കടം വാങ്ങിയിരിക്കുമെന്നോ അല്ലെങ്കില്‍ രണ്ടിന്റേയും ഉല്പത്തി ഒരിടത്തുനിന്നായിരിക്കുമെന്നോ അനുമാനിക്കുന്നതാണ് യുക്തിയുക്തമായിട്ടുള്ളത്. പ്രകൃതത്തില്‍ കേരളഭാഷ ചെന്തമിഴ്വ്യവസ്ഥാപനത്തിനു മുമ്പുള്ള ദ്രമിഡഭാഷയാകയാലാണ് അതില്‍ അത്ര വളരെ ദ്രമിഡപദങ്ങല്‍ കാണുവാന്‍ അദ്ദേഹത്തിന് ഇടവന്നത്. തുടര്‍ന്ന് ആചാര്യന് സാഹചര്യംകൊണ്ട് ‘കൂന്തല്‍’ എന്നും ‘അങ്ങിനിയെങ്ങള്‍ ചേതഃ’ എന്നും ഒരു ശ്ലോകത്തില്‍ കണ്ടാല്‍ ആ കൂന്തല്‍ കേരളഭാഷാപദമാണെന്നും, ‘അങ്കിനിയെങ്കള്‍ ചേതഃ’ എന്നാണ് കണ്ടതെങ്കില്‍ അവിടെ കൂന്തല്‍ ദ്രമിഡ ഭാഷാപദമാണെന്നും, കേരളര് ‘വന്താന്‍’ ‘ഇരുന്താന്‍’ എന്നല്ല ‘വന്നാന്‍’ ‘ഇരുന്നാന്‍’ എന്നും, ‘തേങ്കാ’ ‘മാങ്കാ’ ‘കഞ്ചി’ ‘പഞ്ചി’ എന്നല്ല ‘തേങ്ങാ’ ‘മാങ്ങാ’ ‘കഞ്ഞി’ ‘പഞ്ഞി’ എന്നും, ‘യാന്‍’ ‘യാനൈ’ എന്നല്ല ‘ഞാന്‍’ ‘ആന’ എന്നും, ‘അതനൈ’ ‘ഇതനൈ’ ‘അവറ്റൈ’ ‘ഇവറ്റൈ’ എന്നല്ല ‘അതിനെ’ ‘ഇതിനെ’ ‘അവറ്റെ’ ‘ഇവറ്റെ’ എന്നും, ‘കഴുതൈ’ ‘കുതിരൈ’ എന്നല്ല ‘കഴുത’ ‘കുതിര’ എന്നും, ‘ഉടൈവാള്‍’, ‘ഇടൈയന്‍’ എന്നല്ല ‘ഉടവാള്’, ‘ഇടയന്’ എന്നും, ‘നിന്നൈ’ ‘എന്നൈ’ എന്നല്ല ‘നിന്നെ’, ‘എന്നെ’ എന്നും, പെയര്‍, ഇതഴ്’ എന്നല്ല ‘പേര്, ഇതള്‍’ എന്നും, ‘ഉണ്ടനര്‍, തിന്റനര്‍, ഉണ്ണാനിന്റനര്‍, ഉണ്‍പര്‍’ എന്നല്ല, ‘ഉണ്ടാര്, തിന്നാര്, ഉണ്ണിന്നാര്‍, ഉണ്‍മര്‍’ എന്നും, ‘വരുവാര്, കൊണ്‍മര്‍’ എന്നല്ല ‘വരുവര്, കൊള്‍വര്‍’ എന്നും ‘കൂവിറ്റു, താവിറ്റു’ എന്നല്ല ‘കൂവി, താവി’ എന്നും, ‘അ് തു’ ‘ഇ് തു’ എന്ന് ആയ്താക്ഷരസഹിതമല്ല, അതു്, ഇതു് എന്നും ‘കനം കുഴായ്’ എന്നല്ല ‘കനം കുഴയ’ എന്നും ‘അനങ്കന്‍ കുതുമം, മുകം, ചന്തിരന്‍’ എന്നിങ്ങനെ ആര്യച്ചുതവുതട്ടിച്ചല്ല, ‘അനങ്ഗന്‍’ കുസുമം, മുഖം, ചന്ദ്രന്’ എന്നം, `മാടത്തിന് കണ്, കൂടത്തിന്
കണ്, ആലിനതു, മാവിനതു’ എന്നല്ല, ‘മാടത്തിന്മേല്‍, കൂടത്തിന്മേല്‍, ആലിന്റെ, മാവിന്റെ’ എന്നുമാണ് ഉച്ചരിക്കുന്നതെന്നും രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള ചില വ്യത്യാസങ്ങളെ മുന്‍നിറുത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ക്രി. പി. പതിനൊന്നാംശതകത്തില്‍ തോലന് രചിച്ചതായി വിശ്വാസിക്കാവുന്ന മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യഗദ്യങ്ങള്‍ കാണാവുന്നതാണ്. അതിനു മുന്‍പുതന്നെ രണ്ടു ഭാഷകള്‍ക്കും തമ്മിലുള്ള വ്യത്യാസം പ്രകടമായി കഴിഞ്ഞിരുന്നു.
മലയാളം
തമിഴെന്നപേരില്‍ മലയാളത്തെ വ്യപദേശിക്കുന്നത് അയുക്തമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ മലയാണ്മ, അല്ലെങ്കില്‍ മലയാഴ്മ (മലയായ്മ എന്ന രൂപ ഭേദം) എന്ന പേര് അതിനു നല്കി. ‘മ’ എന്നതു ഭാവനാമങ്ങളെ നിഷ്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രത്യയമാണ്. മലയാണ്മ എന്നാല്‍ മലയാളികളുടെ (മലനാട്ടിലെ ജനങ്ങളുടെ) രീതിയെന്നര്‍ത്ഥം. ആ സംജ്ഞകൊണ്ടു ഭാഷയേയും വട്ടെഴുത്തില്‍നിന്നു വികസിച്ച കേരളത്തിലെ ഒരുതരം ലിപിയേയും വിദ്വാന്മാരായ കേരളീയര്‍ വ്യവഹരിച്ചുതുടങ്ങി. കേരളത്തിനു മല എന്ന പേര് ക്രി.പി 545 മുതല്‍ വിദേശീയര്‍ പ്രയോഗിച്ചുകാണുന്നു. ക്രി.പി. 1150-ല്‍ ഇഢ്റിസി മണിബാര്‍ എന്നും 1270-ല്‍ കാസ്വിനി മലബാര്‍ എന്നും അതിനു പേര് നല്കുന്നു. പോര്‍ട്ടുഗീസുകാര്‍ മലബാര്‍ എന്ന പേരില്‍ തന്നെ നാട്ടിനേയും ഭാഷയേയും വ്യവഹരിച്ചു. മലയാളം എന്ന പദം ആദ്യം ദേശവാചിയായിരുന്നു. ചേരലകം ചേരലമായതുപോലെ മലയാളകം മലയാളമായി എന്നു വരാന്‍ പാടില്ലായ്കയില്ല. കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടുകൂടിയാണ് അതു ഭാഷാവാചിയായും പരിണമിച്ചത്. ബെയിലിയും, ഗുണ്ഡര്‍ട്ടും അവരുടെ നിഘണ്ടുക്കള്‍ക്കും മലയാളം—ഇംഗ്ലീഷ് നിഘണ്ടുവെന്നും മലയാളനിഘണ്ടുവെന്നും പേര് കൊടുക്കുന്നുണ്ടെങ്കിലും പദങ്ങളുടെ കൂട്ടത്തില്‍ ഭാഷയെ കുറിക്കുന്നതിനു മലയാണ്മ എന്ന പദമാകുന്നു ഉപയോഗിക്കുന്നത്. തിരുവിതാംകൂറില്‍ മലയാളം പഠിപ്പിക്കുന്നതിനു സര്‍ക്കാര്‍ പള്ളിക്കുടങ്ങള്‍ സ്ഥാപിക്കുവാന്‍ കൊല്ലം 990 ഇടവം 19-ആം തിയ്യതി റാണി ഗൗരി പാര്‍വതീബായി തുല്യംചാര്‍ത്തിയ കല്പനയില് ʻʻമലയാണ്മയക്ഷരവും, കണക്കും ജ്യോതിഷവും" എന്നു പ്രസ്താവിച്ചുകാണുന്നു. 1027 തുലാം 13-ആം തിയ്യതിയിലെ ഒരു തിരുവിതാംകൂര്‍ റിക്കാര്‍ഡില്‍ ബെയിലിയുടെ നിഘണ്ടുവിനെപ്പറ്റി ʻʻകോട്ടയത്തു പാര്‍ക്കുന്ന പേല്‍സായ്പിന്റെ മുഖാന്തരത്തില്‍ പണ്ടാരവകയ്ക്കു അച്ചടിപ്പിച്ചു വരുത്തിയിരിക്കുന്ന ഇംഗ്ലീഷും മലയാണ്മയും കൂടിയുള്ള ഡിക്ഷ്ണേറിയില്" എന്നൊരു കുറിപ്പും 1030 തുലാം 1-ആം നു-യിലെ തിരുവിതാംകൂര്‍ ഗസറ്റില്‍ ʻʻമലയാഴ്മയുടെ ഒരു വ്യവച്ഛേദകവ്യാകരണം റവറന്തു മാത്തന് ഗീവറുഗീസു നാട്ടുപാദ്രിയാല്‍ ചമയ്ക്കപ്പെട്ടത്" എന്നൊരു പരസ്യവുമണ്ട്.
ഉപസംഹാരം
ഇത്രമാത്രമുള്ള പ്രപഞ്ചനംകൊണ്ടു മലയാളത്തിനു തമിഴിനോടുള്ള ബന്ധം അത്യന്തം ഗാഢവും സന്നികൃഷ്ടവുമാണെന്നും അത് തെലുങ്കിനോടോ കര്‍ണ്ണാടകത്തിനോടോ ഉള്ളതുപോലെ ശ്ലഥവും വിദൂരവുമല്ലെന്നും തെളിയുന്നതാണ്. അതുകൊണ്ടത്രേ മലയാളം കേട്ടാല്‍ തമിഴര്‍ക്കും തമിഴു കേട്ടാല്‍ മലയാളികള്‍ക്കും തെലുങ്കിനേയും കര്‍ണ്ണാടകത്തിനേയുംകാള്‍ എത്രയോ അധികമായി മനസ്സിലാകുന്നത്. ചെന്തമിഴിന്റെ ആവിര്‍ഭാവകാലത്തിനു മുമ്പുതന്നെ ഭൂസ്ഥിതിയും കാലാവസ്ഥയും നിമിത്തം ചില വ്യത്യാസങ്ങളെല്ലാം സ്വാഭാവികമായുണ്ടായിരുന്നു. എങ്കിലും പശ്ചിമപര്‍വ്വതങ്ങള്‍ക്കു കിഴക്കും പടിഞ്ഞാറുമുള്ള തമിഴകത്തില്‍ സംസാരിച്ചു വന്ന ഭാഷ പ്രായേണ ഒന്നുതന്നെയായിരുന്നു എന്നു ഞാന്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ട്. ചെന്തമിഴിന്റെ അതിപ്രസരം നിമിത്തം കാലാന്തരത്തില്‍ മലമണ്ഡലമൊഴിച്ചുള്ള കൊടുന്തമിഴ് നാടുകളിലെ നാടോടിഭാഷ അതുമായി അധികമധികം അടുത്തു. എന്നാല്‍ മലമണ്ഡലത്തിലാകട്ടെ മുമ്പുതന്നെയുണ്ടായിരുന്നു വ്യത്യാസങ്ങള്‍ ക്രമേണ വര്‍ദ്ധിച്ചു് വ്യവഹാരഭാഷ സംസ്കൃതത്തിന്റെ ആധിപത്യത്തിനു വഴങ്ങി പാണ്ഡ്യചോളദേശങ്ങളിലെ വ്യവഹാരഭാഷയില്‍നിന്ന് അകന്നകന്ന് ഒരു വ്യക്തിത്വവിശിഷ്ടമായ സ്വതന്ത്രഭാഷയായി പരിണമിച്ചു. മലയാളത്തിനും തമിഴിനും തമ്മിലുള്ള ചാര്‍ച്ച സൂക്ഷമമായി പരിശോധിച്ചാല്‍ മലയാളത്തെ ഇന്നത്തെ തമിഴിന്റെ പുത്രിയെന്നോ കനിഷ്ഠസഹോദരിയെന്നോ അല്ല പറയേണ്ടതെന്നും, അങ്ങനെ ഒരു സംബന്ധം കല്പിക്കുകയാണെങ്കില് മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് വേണ്ടതെന്നും ഈ ചര്‍ച്ചയില്‍നിന്നു വിശദമാകുന്നതാണ്.
- ↑ കവിരാജമാര്‍ഗ്ഗം നൃപതുങ്ഗന്റെ സദസ്യനായ ശ്രീവിജയന്റെ കൃതിയെന്നും പക്ഷമുണ്ടു്.
- ↑ ലീലാതിലകത്തില്‍ ഉദ്ധൃതമായിക്കാണുന്ന ‘തമിഴുനാട്ടുമൈവേന്തരും വന്താര്’ എന്ന പദ്യശകലത്തില്‍ നിന്നു ചേര ചോള പാണ്ഡ്യന്മാര്‍ക്കു പുറമേ കര്‍ണ്ണാടകം, അന്ധ്രം ഈ രാജ്യങ്ങളിലെ രാജാക്കന്മാരേയും തമിഴുനാട്ടു രാജാക്കന്മാരായി സൂചിപ്പിച്ചിരിക്കുന്നു എന്ന് ഊഹിക്കാമെന്നു ചിലര്‍ പറയുന്നു. ഇതു എങ്ങനെയെന്നു മനസ്സിലാകുന്നില്ല. ‘ഐവേന്തര്‍’ എന്ന് അവിടെ പദച്ഛേദം ചെയ്യുവാന്‍ മാര്‍ഗ്ഗമില്ലല്ലോ. അതു വാസ്തവത്തില്‍ അപപാഠമാണെന്നും സുബദ്ധമായ പാഠം ‘തമിഴുനാട്ടു മൂവേന്തരും വന്താല്‍’ എന്നാണെന്നും ചില ആദര്‍ശഗ്രന്ഥങ്ങളില്‍നിന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.
- ↑ (കേരാന്‍ ലാതി) കേരവൃക്ഷങ്ങളെ സ്വീകരിക്കുന്നു എന്ന് അര്‍ത്ഥകല്പനചെയ്ത് കേരവൃക്ഷങ്ങള്‍ ധാരാളമുള്ളതിനാലാണു കേരളമെന്ന് ഈ നാട്ടിനു പേര് വന്നതെന്നു ചിലര്‍ വാദിക്കുന്നു. ഈ വാദം വിചാരസഹമല്ല. കേരം ഈ നാട്ടില്‍ ആദികാലംമുതല്ക്കേ ഉണ്ടായിരുന്ന ഒരു വൃക്ഷമാണെന്നു തോന്നുന്നില്ല; എന്നു മാത്രമല്ല അതിനു മലയാളത്തില്‍ ‘തെങ്ങ്’ എന്നാണ് പറയുന്നതു; കേരം സംസ്കൃതപദമാണ്. ആര്യന്മാര് ഇവിടെ വരുന്നതിനുമുമ്പും അതിന് ഇതുതന്നെയായിരുന്നിരിക്കണം പേര്. ദ്രാവിഡത്തിലുള്ള പദാദിയിലെ ചകാരത്തിനു സംസ്കൃതത്തില്‍ കകാരാദേശം ഒരിക്കലും വരുന്നതല്ലെന്നു വാദിയ്ക്കുന്നതും അനുഭവത്തിനു വിരുദ്ധമാണ്. ചേരലം കര്‍ണ്ണാടകത്തില്‍ കേരളമായി; ആ വഴി ആര്യന്മാര്ക്ക് ലഭിച്ച ഒരു പദമാവാനും വിരോധമില്ല. അളത്തിനു സമുദ്രതീരസ്ഥലം എന്നര്‍ത്ഥമുണ്ട്. ചേര് (ചേര്‍ന്ന) അളം (സമുദ്രതീരസ്ഥലം) എന്നു ചേരളത്തിന് അര്‍ത്ഥം കല്പിയ്ക്കാമെങ്കിലും ചേരലമെന്നല്ലാതെ ചേരളമെന്നൊരു പദം ദ്രാവിഡസാഹിത്യത്തില്‍ കാണാത്തതുകൊണ്ട് ആ നിരുക്തിക്കും ഉപപത്തിയില്ല. കേരളം എന്ന ദേശസംജ്ഞ കാത്യായനനും (ക്രി.മു. നാലാം ശതകം; ‘കംബോജാല്‍ ലുക’ എന്ന സൂത്രത്തിന്റെ വാര്‍ത്തികം നോക്കുക) പതഞ്ജലിക്കും (ക്രി.മു. മൂന്നാശതകം) ചോളപാണ്ഡ്യന്മാര്‍, കേരളപുത്രന്‍, സതീയപുത്രന്‍ ഇവരെ പ്രത്യന്തവാസികളായ സ്വതന്ത്രരാജാക്കന്‍ന്മാര്‍ എന്ന നിലയില്‍ പരിഗണിച്ചാണ് പെരുമാറിവന്നതെന്ന് അദ്ദേഹത്തിന്റെ ഒരു ശിലശാസനത്തില്‍നിന്നു വെളിവാകുന്നുണ്ട്. ചേരമാന്‍ എന്ന ചേരരാജാക്കന്മാര്‍ക്കുള്ള പെതുപ്പേര്‍ ചേരമകന്‍ എന്നതിന്റെ സങ്കചിതരൂപമാണ്. മകന് എന്നാല്‍ തമിഴില്‍ മഹാനെന്നും വീരനെന്നും അര്‍ത്ഥമുണ്ട്. അതിനെ പുത്രാര്‍ത്ഥത്തില്‍ ധരിച്ച അശോകന്റെ ശാസനലേഖകന്‍ ചേരമാനെ കേരളപുത്രനാക്കി. സതീയപുത്രനിലെ പുത്രപദത്തിനും ഇതുതന്നെയാകുന്നു ആഗമം. സത്യദേശം തുളു പ്രചരിക്കുന്ന ദക്ഷിണകര്‍ണ്ണാടവും ഉത്തരകര്‍ണ്ണാടവുമാകുന്നു. പ്ലിനി (ക്രി.പി. ഒന്നാംശതകം)എന്ന റോമന്‍ ഗ്രന്ഥകാരനും കേരളപുത്രനെപ്പറ്റി പറയുന്നുണ്ട്. ‘യല്‍ കേ ജലേ, രലതി, രാജതി, കേരളാഖ്യാം ലേഭേ തതഃ’ എന്നു പറയുന്നതു പ്രമാദം തന്നെ.
- ↑ പാണിനിമഹര്‍ഷിക്കു പിന്നീടാണ് അദ്ദേഹം (ഇന്ദ്രന്) ജീവിച്ചിരുന്നതെങ്കിലും അഷ്ടാധ്യായിക്കു മുമ്പുള്ള പ്രാതിശാഖ്യങ്ങള്‍, നിരുക്തം ഇവയെയാണ് അദ്ദേഹത്തിന്റെ വ്യാകരണത്തില്‍ പ്രായേണ ഉപജീവിച്ചിരിയ്ക്കുന്നത്.
ʻʻഇന്ദ്രശ്ചന്ദ്രഃ കാശകൃത്സ്നാ–
പിശലീ ശാകടായനഃ
പാണിന്യമരജൈനേന്ദ്രാ
ജയന്ത്യഷ്ടാദിശാബ്ദികാഃ"എന്ന ശ്ലോകത്തില്‍ ഇന്ദ്രന്, ചന്ദ്രന്, കാശകൃത്സ്ന്ന്‍, ആപിശലി, ശാകടായനന്‍, പാണിനി, അമരന്, ജിനേന്ദ്രന്‍ ഇവരെ ആദിശാബ്ദികന്മാരായി ഗണിച്ചിരിക്കുന്നു. ഇന്ദ്രനെ ശാകടായന വ്യാകരണത്തിലും സ്മരിച്ചുകാണുന്നുണ്ട്.
- ↑ ʻʻഅവയില്‍ ഇയല്‍ ചൊല് എന്നതു ചെന്തമിഴ് നാട്ടിലെ വ്യവഹാരഭാഷയോടുചേര്‍ന്ന് കൊടുന്തമിഴ്നാട്ടിലും പ്രചരിച്ചു് വ്യത്യാസം കൂടാതെ ഒരേ അര്‍ത്ഥത്തെത്തന്നെ കുറിക്കുന്ന പദസമൂഹമാണ്."
- ↑ ʻʻചെങ്കട്ടുവഞ്ചേരന്റമ്പിയാകിയ ഇളങ്കോവടികള്‍ കണ്ണകയിന്‍ ചരിതമടങ്കിയ ചിലപ്പതികാരമെന്നുഞ്ചിറന്ത ഇലക്കിയ നൂലൈത്തമിഴിലേ പാടി വൈത്തമൈ കാണ്ക. ഇന്നൂലിലേ അന്നാട്ടില്‍ വഴങ്കിയ നൂതനതിചൈച്ചൊര്‍ക്കള്‍ ചില പല ചെറിന്തിരുക്കിന്റന" എന്നു മി.ഭൂപാലപിള്ള തമിഴ് വരലാറു് എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിക്കുന്നു.