എസ് വി വേണുഗോപൻ നായർ
ഉച്ചരാശികളില്‍ രവിയും ശുക്രനും വ്യാഴവും, മേടത്തില് ബുധനും ഇടവത്തില്‍ ശനിയും നില്‍ക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തില്‍ ജനനം.
- അച്ഛന്: പി. സദാശിവന് തമ്പി
- അമ്മ: വിശാലാക്ഷിയമ്മ
ജന്മദേശമായ നെയ്യാറ്റിന്‍കര താലൂക്കിലെ സ്കൂളുകളിലും യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു. ബി.എസ്.സി, എം.എ., എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. എന്‍.എസ്.എസ്. കോളേജിയറ്റ് സര്‍വ്വീസില്‍ ഉദ്യോഗം. ഇപ്പോള്‍, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു.
‘രേഖയില്ലാത്ത ഒരാള്‍’ ഇടശ്ശേരി അവാര്‍ഡിനും ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഏറ്റവും നല്ല ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ.എം. ജോര്‍ജ്ജ് അവാര്‍ഡും ലഭിച്ചു.
- ഭാര്യ: കെ. വത്സല.
- മക്കള്‍: ശ്രീവത്സന്‍, ഹരിഗോപന്‍, നിശാഗോപന്‍.
- വിലാസം: ശ്രീ, ധനുവച്ചപുരം പി.ഒ. 695503
പ്രധാനകൃതികൾ
- കഥകളതിസാദരം
- രേഖയില്ലാത്ത ഒരാൾ
- ആ മനുഷ്യൻ
- ആദിശേഷൻ
- ഗർഭശ്രീമാൻ
- വീടിന്റെ നാനാർത്ഥം
- മലയാള ഭാഷാചരിത്രം (എഡിറ്റ് ചെയ്തത്)