PRaman
പി. രാമൻ | |
---|---|
ജനനം |
1972 (age 51–52) പട്ടാമ്പി, പാലക്കാട് ജില്ല |
തൊഴില്‍ | കവി, അദ്ധ്യാപകൻ |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | എം.എ |
പ്രധാനകൃതികള്‍ |
കനം തുരുമ്പ് ഭാഷയും കുഞ്ഞും |
ജീവിതപങ്കാളി | സന്ധ്യ എൻ.പി |
മക്കള്‍ | ഹൃദയ് കൃഷ്ണൻ, പാർവതി |
പി. രാമൻ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാള കവിതയുടെ പ്രധാന പതാകവാഹകരില്‍ ഒരാളാണ് പി. രാമൻ. ആദ്യ കവിതാസമാഹാരം ‘കനം. 2001 നും 2006 നും ഇടയ്ക്ക് രചിക്കപ്പെട്ട കവിതകളാണ് തുരുമ്പ് എന്ന സമാഹാരത്തിൽ. കോമളപദാവലികളുടെ അഭാവവും ദേശത്തിന്റെ ചരിത്രത്തിലേയ്ക്കുള്ളതിരിഞ്ഞുനോട്ടവും ഈ കവിതളെ ശ്രദ്ധേയമാക്കുന്നു. രാമന്റെ കവിതകൾ കേരളത്തിലെ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്നുണ്ട്. ഗവ: ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ (നടുവട്ടം, പട്ടാമ്പി) ഭാഷാദ്ധ്യാപകന്‍. കവി സന്ധ്യ എൻ.പി ആണ് ഭാര്യ.
പുരസ്‌കാരങ്ങൾ
കനം എന്ന കൃതിക്ക് 2001-ലെ കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം
കൃതികൾ
കനം, തുരുമ്പ്, ഭാഷയും കുഞ്ഞും (കവിതാ സമാഹാരങ്ങള്‍)
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- പള്ളിശ്ശേരി, കീഴായൂർ പി.ഒ, പട്ടാമ്പി, പാലക്കാട് ജില്ല.
- ഫോൺ
- 091 9747239499