ഇ.സന്തോഷ് കുമാർ
ഇ. സന്തോഷ് കുമാർ | |
---|---|
ജനനം |
1969 (age 54–55) പട്ടാമ്പി, പാലക്കാട് ജില്ല |
തൊഴില്‍ | മാനേജർ, നാഷണൽ ഇൻഷ്വറൻസ് കമ്പനി |
പ്രധാനകൃതികള്‍ |
അന്ധകാരനഴി ചാവുകളി ഗാലപ്പഗോസ് |
ജീവിതപങ്കാളി | രോഷ്ണി |
മക്കള്‍ |
അമൽ ലക്ഷ്മി |
ഇ. സന്തോഷ് കുമാർ
കാല്‍ നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസവും 'ക്ലിഷേ'യും പരിഹാസ്യവുമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് ഈ സന്തോഷ്‌കുമാര്‍. മികച്ച കഥാ സമാഹാരത്തിനും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കൃതികൾ
കഥകൾ
- ഗാലപ്പഗോസ്
- മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
- ചാവുകളി (ചെറുകഥ) ഡി. സി. ബുക്സ് (2005)
- മൂന്നു വിരലുകൾ , ഡി. സി. ബുക്സ് (2008)
- നീചവേദം , ഡി.സി. ബുക്സ് (2010)
- കഥകൾ , ഡി.സി. ബുക്സ് (2013)
നോവൽ
- അമ്യൂസ്മെന്റ് പാർക്ക്, എൻ. ബി. എസ് കോട്ടയം (2002)
- വാക്കുകൾ, കറന്റ് ബുക്സ് (2007)
- തങ്കച്ചൻ മഞ്ഞക്കാരൻ, ഗ്രീൻ ബുക്സ് (2009)
- അന്ധകാരനഴി (നോവൽ) മാതൃഭൂമി ബുക്സ് (2012)
- കുന്നുകൾ നക്ഷത്രങ്ങൾ , മാതൃഭൂമി ബുക്സ് (2014)
പരിഭാഷ
- റെയിനർ മാരിയ റിൽക്കേയുടെ ‘യുവ കവിക്കുള്ള കത്തുകൾ, പാപ്പിയോൺ (2004)
ബാലസാഹിത്യം
- കാക്കരദേശത്തെ ഉറുമ്പുകൾ, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് (2008)
പുരസ്കാരങ്ങൾ
- പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
- വി. പി. ശിവകുമാർ കേളി അവാർഡ്, 2006
- ടി. പി. കിഷോർ അവാർഡ്, 2006
- ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 2006
- കാക്കരദേശത്തെ ഉറുമ്പുകൾക്ക് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം (2011)
- അന്ധകാരനഴിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (2012)