‘ഭാവാത്മകപ്രസ്ഥാനം (’’Expressionism’’) എന്ന കലാ സങ്കേതത്തെ മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചതും, അതിവിദഗ്ദ്ധമായി പ്രയോഗിച്ചതും, ‘സമത്വവാദി’ എന്ന നാടകത്തിലാണ്. ഈ കൃതി പുളിമാനയുടെ സാഹിത്യജീവിതത്തിലെ ജയസ്തംഭം എന്നപോലെ തന്നെ മലയാള നാടക ലോകത്തിലെ ഒരു മാര്‍ഗ്ഗദീപവുമാണ്.’ 1915 ൽ ജനിച്ച് 32 ആം വയസ്സിൽ അന്തരിച്ച പുളിമാന പരമേശ്വരന്‍പിളള എന്ന പ്രതിഭാശാലിയുടെ സമത്വവാദി സായാഹ്ന പ്രസിദ്ധീകരിച്ചു.
വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
|
|
|
സിവിക് ചന്ദ്രൻ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി (നാടകം)
|
എം.കൃഷ്ണൻ നായർ ആധുനിക മലയാളകവിത (സാഹിത്യ വിമർശം)
|
ഡി പങ്കജാക്ഷക്കുറുപ്പ് ഭാവിലോകം (രാഷ്ട്രമീമാംസ)
|
സി.വി.ബാലകൃഷ്ണൻ :
ഉപരോധം
“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.
(തുടര്‍ന്ന് വായിക്കുക…)