‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന വിഖ്യാത നാടകത്തെ കേരള സമൂഹത്തിന്റെ പരിണാമത്തിന്റെ ആത്മീയ രേഖയായി കണക്കിലെടുത്ത് അതിന്റെത്തന്നെ ഇതിവൃത്തവും കഥാപാത്രങ്ങളും ഉപയോഗിച്ച് തിയ്യേറ്ററിലൊരു രാഷ്ട്രീയ സംവാദം എന്ന ലക്ഷ്യത്തോടെ സിവിക് ചന്ദ്രൻ രചിച്ച പ്രതിനാടകം (Counter Play) ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’
സായാഹ്ന പ്രസിദ്ധീകരിച്ചു.
വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
|
|
|
എം.കൃഷ്ണൻ നായർ ആധുനിക മലയാളകവിത (സാഹിത്യ വിമർശം)
|
ഡി പങ്കജാക്ഷക്കുറുപ്പ് ഭാവിലോകം (രാഷ്ട്രമീമാംസ)
|
ജി.എൻ.എം.പിള്ള (ശാന്ത) രാജനും ഭൂതവും (നോവൽ)
|
പുളിമാന പരമേശ്വരന്‍പിളള :
സമത്വവാദി
ബാരിസ്റ്റർ : എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ബാരി : എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന്‍ എന്നാണ്.
സ: വാദി: എനിക്കതില്‍ രസമില്ല.
ബാരി : പക്ഷേ– ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?
സ: വാദി: എന്തിന്?
ബാരി : നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.
(തുടര്‍ന്ന് വായിക്കുക…)