സിവിക് ചന്ദ്രൻ
കവി, നാടകകൃത്ത്, നാടക പ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സിവിക് ചന്ദ്രൻ. ചെറുപ്പം തൊട്ടുതന്നെ നാടകം എന്ന കലാരൂപത്തോട് അഭിനിവേശമുണ്ടായിരുന്നു. മഞ്ചേരിയില്‍ പി. എം. ശങ്കരനാരായണന്റെ നാടകങ്ങളുമായി ബന്ധപ്പെട്ട് അരങ്ങിലെ ആദ്യ പരിശീലനം ലഭിച്ചു. പിന്നീട് വയനാട്ടില്‍ അദ്ധ്യാപകന്‍. ഇക്കാലത്ത് സംഗീത നാടക അക്കാദമി നാടകോത്സവത്തിലും വിക്രമൻനായര്‍ ട്രോഫി നാടകോത്സവത്തിലും നാടകങ്ങള്‍ അവതരിപ്പിച്ചു.
അടിയന്തിരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിലും കണ്ണൂര്‍ ജയിലിലും കരുതല്‍ത്തടവുകാരനായിരുന്നു. “ജനകീയ സാംസ്കാരിക വേദി”യുടെ സെക്രട്ടറിയും അതിന്റെ മുഖപത്രമായ “പ്രേരണ”യുടെ പത്രാധിപരുമായിരുന്നു. `വിധ്വംസകമായ സാംസ്കാരിക പ്രവര്‍ത്തന'ത്തിന്റെ പേരില്‍ പത്തുവര്‍ഷം അദ്ധ്യാപകവൃത്തിയിൽനിന്ന് സസ്പെന്‍ഷനിലായി. ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് 1991 ൽ ജോലിയിൽ തിരികെ പ്രവേശിച്ചു. "യനാൻ" മാസികയുടെ പത്രാധിപസമിതിയംഗവും വാക്ക് എന്ന എതിര്‍ പ്രസിദ്ധീകരണത്തിന്റേ പത്രാധിപരുമായിരുന്നു. ഇപ്പോൾ 'പാഠഭേദ'ത്തിന്റേയും. മററിന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും കവിതകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു.
പുരസ്‌കാരങ്ങൾ
കുരിശുയുദ്ധം തുടങ്ങുന്നവർ , താമ്രപത്രങ്ങൾ (അക്ഷൗഹിണി) എന്നീ നാടകങ്ങൾ സംഗീതനാടക അക്കാദമിയുടെയും വിക്രമൻ നായർ ട്രോഫി നാടകോത്സവത്തിന്റെയും പുരസ്കാരങ്ങൾ നേടി
കൃതികൾ
- തടവറക്കവിതകൾ
- വെളിച്ചത്തെകുറിച്ചൊരു ഗീതം (കവിതാസമാഹാരം)
- ഗൃഹപ്രവേശം (കവിതാസമാഹാരം)
- ആന്റിനയിൽ കാറ്റുപിടിക്കുമ്പോൾ (ലേഖനസമാഹാരം)
- കരിങ്കണ്ണാ നോക്കണ്ട (ലേഖനസമാഹാരം)
- ഗാമയുടെ പൈതൃകം
- നിങ്ങളാരെ കമ്യൂണിസ്റ്റാക്കി (പ്രതിനാടകം)
- എഴുപതുകളിൽ സംഭവിച്ചത് (നാടകം)
- ഇടതുപക്ഷ സുഹൃത്തിന്
- ആഗ്നയേ ഇദം ന മമഃ (നാടകം)
- എഴുപതുകൾ വിളിച്ചപ്പോൾ (ഓർമ / നാടകം)
- നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് (നാടകം)
സമ്പര്‍ക്കവിവരങ്ങൾ
- വിലാസം
- സിവിക് ചന്ദ്രന്‍, വെസ്റ്റ് ഹിൽ, കോഴിക്കോട്-5
- ഫോൺ
- 9633751353
- ഇ മെയിൽ
- civicchandran@gmail.com