close
Sayahna Sayahna
Search

വിക്‌തർ യൂഗോ


വിക്ടർ-മരീ യൂഗോ
VictorHugo.jpg
ജനനം ഫെബ്രുവരി 26, 1802
ബെസാങ്കോൺ, ഫ്രാൻസ്
മരണം മെയ് 22, 1885
പാരീസ്, ഫ്രാൻസ്
തൊഴില്‍ കവി, നോവലിസ്റ്റ്, നാടകകൃത്ത്
രാജ്യം ഫ്രഞ്ച്
സാഹിത്യപ്രസ്ഥാനം റൊമാന്റിസിസം

വിക്ടർ-മരീ യൂഗോ ഉച്ചാരണം /vik.'tɔʁ ma.'ʁi y.'go/ (ഫ്രഞ്ച് ഭാഷയിൽ) (ഫെബ്രുവരി 26, 1802 — മെയ് 22, 1885) ഒരു ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും ഉപന്യാസകാരനും ദൃശ്യകലാകാരനും രാഷ്ട്രതഞ്ത്രജ്ഞനും മനുഷ്യാവകാശ പ്രവർത്തകനും ആയിരുന്നു. ഫ്രാൻസിലെ കാല്പനികതാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രബലനായ വക്താവും വിക്‌തർ യൂഗോ ആയിരുന്നു.

ഫ്രാൻസിൽ യൂഗോയുടെ സാഹിത്യ സംഭാവനകളിൽ അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളുമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. യൂഗോയുടെ പല വാല്യങ്ങളിലായുള്ള കവിതകളിൽ ലെ കൊണ്ടമ്പ്ലേഷൻസ്, ലാ ലെജാന്റ് ദെ സീക്ലിസ് എന്നിവ നിരൂപകരുടെ ഇടയിൽ മഹത്തരമായി കരുതപ്പെടുന്നു. യൂഗോയെ പലപ്പോഴും ഏറ്റവും മഹാനായ ഫ്രഞ്ച് കവി എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്ത് യൂഗോയുടെ ഏറ്റവും പ്രധാന കൃതികളായി കരുതുന്നത് യൂഗോയുടെ നോവലുകളായ ലേ മിസെറാബ്ല്' (പാവങ്ങൾ), ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്ദാം (ഈ പുസ്തകത്തിന്റെ മലയാളം തർജ്ജിമ നോത്ര്ദാമിലെ കൂനൻ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഇംഗ്ലീഷിൽ ഈ പുസ്തകത്തിന്റെ തർജ്ജിമ ദ് ഹഞ്ച്ബാക്ക് ഓഫ് നോത്ര്-ദാം എന്ന് അറിയപ്പെടുന്നു).

യുവാവായിരുന്ന കാലത്ത് വളരെ യാഥാസ്ഥിതികനായിരുന്ന യൂഗോ വർഷങ്ങൾ കഴിഞ്ഞപ്പോൾ രാഷ്ട്രീയത്തിന്റെ ഇടതുപക്ഷത്തേക്ക് നീങ്ങി. റിപ്പബ്ലിക്കനിസത്തിനെ യൂഗോ ശക്തമായി പിന്താങ്ങി. യൂഗോയുടെ കൃതികൾ പ്രധാനമായും രാ‍ഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ആ കാലഘട്ടത്തിലെ കലയുടെ ദിശയെയും കാണിക്കുന്നു.