മുഖവുര
പാവങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | വിക്‌തർ യൂഗോ |
മൂലകൃതി | പാവങ്ങൾ |
വിവര്‍ത്തകന്‍ | നാലപ്പാട്ട് നാരായണമേനോൻ |
രാജ്യം | ഫ്രാൻസ് |
ഭാഷ | ഫ്രഞ്ച് |
വിഭാഗം | സാഹിത്യം, നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | മാതൃഭൂമി, കോഴിക്കോട് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 1350 |
നിയമത്തിന്റെയും ആചാരത്തിന്റെയും ബലത്തിന്മേൽ, ഭൂമിയിലെ പരിഷ്‌കാരത്തിന്റെ നടുക്ക് നരകങ്ങളെ ഉണ്ടാക്കിവെച്ചുകൊണ്ടും മനുഷ്യകർമത്തെ വിധിയോടു കൂട്ടിച്ചേർത്തുകൊണ്ടും സമുദായത്താൽ കല്‌പിക്കപ്പെടുന്ന തീവ്രശിക്ഷാവിധികൾ എത്രകാലം നിലനില്‌ക്കുന്നുവോ; പുരുഷാന്തരത്തിലെ മൂന്നു വൈഷമ്യങ്ങൾ — പുരുഷന്മാർക്കു വമ്പിച്ച ദാരിദ്ര്യത്താലുള്ള അധഃപതനം, സ്‌ത്രീക്ക് വിശപ്പു കാരണമുണ്ടാകുന്ന മാനഹാനി, കുട്ടികൾക്ക് അറിവില്ലായ്‌മയാൽ നേരിടുന്ന വളർച്ചക്കേട് — ഇവ എത്രകാലം തീരാതെ കിടക്കുന്നുവോ; ലോകത്തിന്റെ ഏതു ഭാഗത്തെങ്കിലും സാമുദായികമായ വീർപ്പടങ്ങൽ പിടിപെടാൻ എത്രകാലം വഴിയുണ്ടോ; മറ്റൊരു വിധത്തിൽ കുറേക്കൂടി വ്യാപ്‌തിയുള്ള അർഥത്തിൽ പറയുകയാണെങ്കിൽ, ഭൂമിയിൽ എത്രകാലം അജ്ഞാനവും ദാരിദ്ര്യവുമുണ്ടോ; അത്രകാലം “പാവങ്ങൾ” പോലെയുള്ള പുസ്‌തകങ്ങൾ ഒരിക്കലും പ്രയോജനപ്പെടാതെ വരാൻ നിവൃത്തിയില്ല.
— വിക്‌തർ യൂഗോ