SFN/News
സായാഹ്ന വാർത്തകൾ | ||||
‘നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കൃതിയിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനംപോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. ’
കെ.ബി.പ്രസന്നകുമാറിന്റെ വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
ജി.എൻ.എം.പിള്ള: രാജനും ഭൂതവും കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള്‍ ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള്‍ ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്‍ക്കാന്‍ നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്‍പക്കത്തുകാര്‍ ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന്‍ പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര്‍ കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന്‍ വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന്‍ സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. (തുടര്‍ന്ന് വായിക്കുക…) |