വി. ശശി കുമാർ
ജനനം കോട്ടയത്തു്, 1953 ആഗസ്റ്റ് 10-നു്. കോട്ടയം എം.ടി. സെമിനാരി ഹൈസ്ക്കൂള്, ചങ്ങനാശേരി എസ്.ബി. കോളജ്, എന്നിവിടങ്ങളില്‍ നിന്നു് വിദ്യാഭ്യാസം. കൊച്ചി സര്‍വ്വകലാശാലയിൽ നിന്നു് ഭൌതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിൽ നിന്നു് ഫിസിക്കല്‍ എഞ്ചിനീയറിങ്ങില്‍ എം.ടെക്. പിന്നീടു് കൊച്ചി സര്‍വ്വകലാശാലയിൽ നിന്നു് ഭൌതികശാസ്ത്രത്തില്‍ പി.എച്ച്.ഡി. വിഷയം അന്തരീക്ഷവൈദ്യുതി (Atmospheric Electricity). 1979 മുതല്‍ 2007 വരെ തിരുവനന്തപുരത്തു് സെന്റര്‍ ഫോര്‍ എര്‍ത്ത് സയൻസ് സ്റ്റഡീസില്‍ അന്തരീക്ഷശാസ്ത്ര വിഭാഗത്തില്‍ പ്രവൃത്തിയെടുത്തു. അന്തരീക്ഷവൈദ്യുതി, മഴയുടെ ഭൗതികശാസ്ത്രം എന്നീ വിഷയങ്ങളിലാണു് ഗവേഷണം നടത്തിയതു്. ഏതാണ്ടു് 2003 മുതല്‍ സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. രണ്ടു മക്കള്‍, അക്ഷയ്, അയിഷ. ഇപ്പോൾ സ്വന്തമായി ഗവേഷണവും ശാസ്ത്രസാഹിത്യവും നടത്തുന്നു.