SFN/Test
- “നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.” ― മറിയ റെയ്‌നർ റിൽക്കെ
വിശ്രുത ജർമ്മൻ കവിയായ റിൽക്കെയുടെ, മലയാളത്തിലേയ്ക്കു് വിവർത്തനം ചെയ്യപ്പെട്ട, തെരഞ്ഞെടുത്ത കവിതകളുടെയും ഗദ്യകൃതികളുടെയും വിവിധ ഡിജിറ്റൽ പതിപ്പുകളാണു് സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. ചാരുതയാർന്ന ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നതു് ഇതിനുമുമ്പു് ഒട്ടനവധി പാശ്ചാത്യകൃതികളുടെ വിവർത്തനം വളരെ സമർത്ഥമായി ചെയ്തിട്ടുള്ള വി രവികുമാർ ആണു്. ഉള്ളടക്കത്തിനു അനുയോജ്യമാംവിധം പ്രസിദ്ധരായ യൂറോപ്യൻ കലാകാരന്മാരുടെ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ചിത്രങ്ങൾ ഉൾക്കൊച്ചിട്ടുണ്ടു്.
ഇന്നത്തെ വാരാന്ത ഒഴിവുദിനത്തിൽ സാർത്ഥകമായ വായനയിൽ മുഴുകുവാനായി ഈ പുസ്തകം വായനക്കാർക്കു് സമർപ്പിക്കുന്നു.