SFN/Test
| name = Rainer Maria Rilke | image = Rilke, 1900.jpg | imagesize = | caption = Rilke in 1900, aged 24 | pseudonym = | birth_name = René Karl Wilhelm Johann Josef Maria Rilke | birth_date = Prague, Bohemia, Austria-Hungary | death_date = 29 ഡിസംബർ 1926 (വയസ്സ് 51) | death_place = Montreux, Vaud, Switzerland | occupation = Poet, novelist | language = German, French | nationality = Austrian | period = 1894–1925 | genre = | movement = Modernism | spouse = Clara Westhoff | partner = | children = 1 | relatives = | signature = Rilke Signature.gif }}
4 ഡിസംബർ 1875 | birth_place =
- “നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.” ― മറിയ റെയ്‌നർ റിൽക്കെ
വിശ്രുത ജർമ്മൻ കവിയായ റിൽക്കെയുടെ, മലയാളത്തിലേയ്ക്കു് പരിഭാഷപ്പെടുത്തിയ, തെരഞ്ഞെടുത്ത കവിതകളുടെയും ഗദ്യകൃതികളുടെയും വിവിധ ഡിജിറ്റൽ പതിപ്പുകളാണു് സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. ചാരുതയാർന്ന ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നതു് ഇതിനുമുമ്പു് ഒട്ടനവധി പാശ്ചാത്യകൃതികളുടെ വിവർത്തനം വളരെ സമർത്ഥമായി ചെയ്തിട്ടുള്ള വി രവികുമാർ ആണു്. ഉള്ളടക്കത്തിനു അനുയോജ്യമാംവിധം പ്രസിദ്ധരായ യൂറോപ്യൻ കലാകാരന്മാരുടെ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ചിത്രങ്ങൾ ഉൾക്കൊച്ചിട്ടുണ്ടു്. ഈ പുസ്തകത്തിന്റെ അച്ചടിപ്പതിപ്പു് തൃശൂരിലെ ഐറിസ് ബുക്‌സ് പ്രസിദ്ധീകരിക്കുന്നുണ്ടു്, 236 പുറങ്ങളുള്ള അച്ചടിപ്പതിപ്പിന്റെ മുഖവില 200 രൂപയാണു്. ഐറിസ് ബുക്‌സിൽ നിന്നും നേരിട്ടുവാങ്ങാവുന്നതാണു് (പുസ്തകം അച്ചടി കഴിഞ്ഞു വിതരണത്തിനു തയ്യാറായിക്കഴിഞ്ഞുവെന്നു് നിശ്ചയമില്ല). ക്രിയേറ്റീവ് കോമൺസ് ലൈസൻസിന്റെ നിബന്ധനകൾക്കു വിധേയമായി പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ പതിപ്പുകളെല്ലാം തന്നെ വായനക്കാർക്കു് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണു്. അതോടൊപ്പം, അച്ചടിപ്പതിപ്പിന്റെ ഒരു പ്രതികൂടി വാങ്ങുവാനായാൽ അതു് പരിഭാഷകനെയും പ്രസാധകരായ ഐറിസ് ബുക്സിനെയും സഹായിക്കുകയും കൂടുതൽ നല്ല പുസ്തകങ്ങൾ വായനക്കാർക്കെത്തിക്കുവാനുള്ള സോദ്ദേശപ്രേരകമായി മാറുകയും ചെയ്യും.
ഇന്നത്തെ ഒഴിവുദിനം സാർത്ഥകമായ വായനയിൽ ചെലവിടുവാൻ ഈ പുസ്തകം സായാഹ്ന വായനക്കാർക്കു് സമർപ്പിക്കുന്നു. കണ്ണികളിതാ:
പിഡിഎഫ് പതിപ്പുകൾ:
- ടാബ്/ഐപാഡ് (9.0 Mb; 190pp)
- 16:9 ഫോൺ (9.1 Mb; 349pp)
- 5" ഫോൺ (9.2 Mb; 539pp)
- കിന്റിൽ (9.1 Mb; 403pp)
- വിക്കിപ്പതിപ്പു്
-->