SFN/Test
കെ. വേണു: പ്രപഞ്ചവും മനുഷ്യനും കെ. വേണു കേരളത്തിൽ അറിയപ്പെടുന്ന സാമൂഹികചിന്തകനും രാഷ്ട്രീയനിരീക്ഷകനും കർമ്മോന്മുഖനായ ധൈഷണികനുമാണു്. ശാസ്ത്രപുരോഗതിയിലും അതുമൂലമുണ്ടായ സാമൂഹികപരിണാമങ്ങളിലും അടിസ്ഥാനപ്പെടുത്തിയ സ്വന്തം നിരീക്ഷണങ്ങളെയും നിഗമങ്ങളെയും അങ്ങേയറ്റം സൂക്ഷ്മമായി, വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സമീപനം ചിന്താലോകത്തു് ഒരു പുതുവഴിയുണ്ടാക്കിയിട്ടുണ്ടു്. പ്രതിഭാധനനായ എഴുത്തുകാരനായ അദ്ദേഹം തന്റെ ഇരുപതുകളിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരിക്കെ പ്രസിദ്ധീകരിച്ച, വളരെയധികം വായിക്കപ്പെട്ട പുസ്തകമാണു് “പ്രപഞ്ചവും മനുഷ്യനും”. ഈ കൃതി ഇന്നും ശാസ്തസാഹിത്യവിഭാഗത്തിൽ എഴുതപ്പെട്ട ഉത്തമഗ്രന്ഥങ്ങളിലൊന്നായി കരുതപ്പെടുന്നു. ഈ പുസ്തകത്തിന്റെ ആദ്യപതിപ്പിൽ പിന്തുടർന്നിരുന്ന ദാർശനികനികതയിൽ നിന്നും ഗ്രന്ഥകാരൻ പിൽക്കാലത്തു് വളരെയധികം വ്യതിചലിച്ചതുകൊണ്ടു് ഒരു പുതുക്കിയ പതിപ്പിറക്കേണ്ട ആവശ്യമുണ്ടായെങ്കിലും അതിനു വേണ്ട ബൗദ്ധികവും സാങ്കേതികവുമായ അദ്ധ്വാനത്തിനു് പലതരത്തിലുള്ള തടസ്സം നേരിട്ടതിനാൽ പുതുക്കിയ പതിപ്പു് ഒരിക്കലും ഒരു യാഥാർത്ഥ്യമായില്ല. എന്നിരിക്കിലും ഇക്കാര്യം സായാഹ്നയ്ക്കു് ഒരു പ്രശ്നമായില്ല, കാരണം സായാഹ്ന ആഗ്രഹിച്ചതു് ആദ്യപതിപ്പു് അതേപടി പുറത്തിറക്കാനാണു്. അതിന്റെ ഡിജിറ്റൽ പതിപ്പുകൾ വിവിധരൂപങ്ങളിലായി ഭാവിതലമുറയ്ക്കായി സൂക്ഷിക്കുക എന്നതുമാണു്. അതിന്റെ ആദ്യപടിയായി, പിഡിഎഫ്, മീഡിയവിക്കി എന്നീ ഡിജിറ്റൽ രൂപങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കുകയാണു്, താഴെക്കാണുന്ന കണ്ണികളിൽ നിന്നു് ഈ പതിപ്പുകൾ ലഭ്യമാണു്:
ഇവിടെ ശൂന്യതയെ ആവാഹിച്ചുവെച്ചിരിക്കുന്നു!