close
Sayahna Sayahna
Search

വിരസതയുടെ കാരണം


നവ: ഉദ്യോഗസ്ഥലോകത്തില്‍ ഇന്നു കാണുന്ന വിരസതയ്ക്കു പ്രധാനകാരണവും ഇതുതന്നെ. നിര്‍ദ്ദേശാനുസരണം ജോലി ചെയ്താല്‍ മതിയെന്നുവന്നപ്പോള്‍ ബുദ്ധിയും ഭാവനയും വളര്‍ച്ചകിട്ടാനാവാതെ മുരടിച്ചുപോകുന്നു.

കേശു: കാര്‍ഷികവ്യാവസായിക രംഗങ്ങളിലും ഇതു സംഭവിച്ചിരിക്കുകയാണ്. കൃഷിക്കാരന് മണ്ണില്‍ സ്വന്തമായ സംഭാവനകളൊന്നും വേണ്ടെന്നായി. ഉഴവ്, വിത്ത്, വളം, വിഷം എല്ലാം ഉദ്യോഗസ്ഥന്മാരും കമ്പനിക്കാരും നിശ്ചയിച്ചു പറഞ്ഞുതരും. പറമ്പില്‍ വച്ചു പിടിപ്പിക്കേണ്ട വൃക്ഷം ഏതെന്നുപോലും കമ്പനിക്കാരന്‍ നിശ്ചയിക്കുന്നു. ഒരു സുഹൃത്തിനെ സമീപിച്ച് കടം ചോദിക്കേണ്ട ആവശ്യംപോലുമില്ല. ബാങ്കുകളുടെ തീരുമാനം അനുസരിച്ചാല്‍ പണം കടം കിട്ടും. കൃഷിയില്‍ കൃഷിക്കാരന്‍ ഒരുപകരണമായാല്‍ മതി.

്യുഞാന്‍: ഒടുവില്‍ നിരാശപ്പെട്ട ബുദ്ധി, എല്ലാത്തിനേയും വെറുക്കുന്ന സ്വഭാവത്തിലെത്തിയിരിക്കുകയാണ്. എല്ലാവരും മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം തൃപ്തിപ്പെടുകയാണിപ്പോള്‍.

രാജു: ചിന്തിക്കുന്തോറും ഭയങ്കരമാണീയവസ്ഥ. എന്താണൊരു പോംവഴി.