SFN:Test
ശ്രീ എം കൃഷ്ണന്‍ നായരെ പ്രത്യേകിച്ച് മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മുപ്പത്തിയാറു വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാള നാട് വാരികയില്‍ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി. അതിഗഹനമായ വായനയുടെ ഉടമയായ ശ്രീ കൃഷ്ണന്‍ നായര്‍ എഴുതിയ പതിനെട്ട് ലേഖനങ്ങളാണ് മോഹഭംഗങ്ങള്‍ എന്ന കൃതിയുടെ ഉള്ളടക്കം. സായാഹ്ന ഫൗണ്ടേഷൻ ഈ പുസ്തകം വിവിധ ഡിജിറ്റൽ രൂപങ്ങളിൽ ഇന്ന് വായനക്കാർക്ക് സമർപ്പിക്കുന്നു.