കെ വേലപ്പൻ
കെ വേലപ്പന് | |
---|---|
ജനനം |
ഉച്ചക്കട, തിരുവനന്തപുരം | മാർച്ച് 3, 1923
മരണം |
15 ജൂലൈ 1992 തിരുവനന്തപുരം | (വയസ്സ് 43)
അന്ത്യവിശ്രമം | തിരുവനന്തപുരം |
തൊഴില്‍ | പത്രപ്രവര്ത്തകന്, ചലച്ചിത്ര നിരൂപകന് |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന് |
വിദ്യാഭ്യാസം | എം.എ. |
വിഷയം | ഭാഷാശാത്രം |
പ്രധാനകൃതികള്‍ |
സിനിമയും സമൂഹവും ആദിവാസികളും ആദിവാസിഭാഷയും |
പുരസ്കാരങ്ങള്‍ |
കേരളസാഹിത്യ അക്കാദമി ഫിലിം ക്രിട്ടിക്സ് കേരളസംസ്ഥാന ഫിലിം |
ജീവിതപങ്കാളി | റോസമ്മ |
മക്കള്‍ | അപു |
കെ വേലപ്പന് ഒരു പത്രപ്രവര്‍ത്തകനും സിനിമാനിരൂപകനുമായിരുന്നു.
തിരുവനന്തപുരത്തിനടുത്തുള്ള ഉച്ചക്കടയില്‍ ഓമന--കൃഷ്ണന് നായര്‍ ദമ്പതിമാരുടെ സീമന്തപുത്രനായി വേലപ്പന് ജനിച്ചു. ഭാഷാശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയ ശേഷം ഒരു ചെറിയ കാലം കേരള സര്‍വ്വകലാശാല ഓഫീസില്‍ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി വാരികയില്‍ ലേഖനങ്ങളെഴുതിയാണ് പത്രപ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുന്നത്. 1984-ല്‍ കലാകൗമുദി വാരികയില്‍ സ്ഥിരം ജീവക്കാരനായി ചേര്‍ന്നു. 1985-ല്‍ റോസമ്മയെ വിവാഹം കഴിച്ചു. വേലപ്പന്റെ ഗാര്‍ഹിക--സാമൂഹ്യാന്തരീക്ഷത്തില്‍ ചെറിയ തോതിലെങ്കിലും ഈ വിവാഹം ഒച്ചപ്പാടുണ്ടാക്കി. വിഭിന്ന മതസ്ഥരായിരുന്നുവെന്നത് കൂടാതെ, ശിരോവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീ ആയിരുന്നു, റോസമ്മ. റോസമ്മ--വേലപ്പന് ദമ്പതിമാര്‍ക്ക് ഒരു മകനുണ്ട്, അപു. സത്യജിത് റേയുടെ അപു സിനിമാത്രയത്തിലെ പ്രധാനകഥാപാത്രത്തിന്റെ ഓര്‍മ്മയ്ക്കാണ് മകന് അപുവെന്ന് പേരിട്ടത്. ആസ്ത്മാ രോഗിയായിരുന്ന വേലപ്പന് 1992 ജൂലൈ 15-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് സിനിമയും സമൂഹവും എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാര്‍ഡും ഫിലിം ക്രിട്ടിക് അവാര്‍ഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ ആദിവാസികളും ആദിവാസി ഭാഷകളും എന്ന പുസ്തകത്തിന് 1994-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.