അയ്മനം ജോൺ
| അയ്മനം ജോൺ | |
|---|---|
![]() | |
| ജനനം |
ഏപ്രിൽ 10, 1953 അയ്മനം |
| തൊഴില്‍ | ചെറുകഥാകൃത്ത് |
| ഭാഷ | മലയാളം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| പൗരത്വം | ഭാരതീയന് |
| യൂണി/കോളേജ് | സി.എം.എസ്. കോളേജ്, കോട്ടയം |
| വിഷയം | മലയാളം |
| ജീവിതപങ്കാളി | സാറാമ്മ ജോൺ |
| മക്കള്‍ |
സോനാ ജോൺ സ്വപ്നാ മേരി ജോൺ ജേക്കബ് ജോൺ |
ആയിരത്തിതൊള്ളായിരത്തി എഴുപത്തിമൂന്നിൽ മാതൃഭൂമി സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയിലൂടെ വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു. എന്തിനധികം? നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്.
ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം.
പ്രധാനകൃതികൾ
- ക്രിസ്മസ് മരത്തിന്റെ വേര്
- എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ
- ചരിത്രം വായിക്കുന്ന ഒരാൾ
- ഒന്നാം പാഠം ബഹിരാകാശം
