വി എം ഗിരിജ
വി എം ഗിരിജ | |
---|---|
ജനനം |
പരുത്തിപ്ര, ഷൊർണൂർ | ജൂലൈ 27, 1961
തൊഴില്‍ | പ്രോഗ്രാം അനൗൺസർ, ആകാശവാണി |
ഭാഷ | മലയാളം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
പൗരത്വം | ഭാരതീയന്‍ |
വിദ്യാഭ്യാസം | എം.എ. |
യൂണി/കോളേജ് | സംസ്കൃത കോളേജ്, പട്ടാമ്പി |
വിഷയം | മലയാളം |
പ്രധാനകൃതികള്‍ |
പ്രണയം ഒരാൽബം ജീവജലം പാവയൂണ് പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ ഒരിടത്തൊരിടത്ത് |
പുരസ്കാരങ്ങള്‍ | ചങ്ങമ്പുഴ പുരസ്കാരം |
ജീവിതപങ്കാളി | സി ആർ നീലകണ്ഠൻ |
മക്കള്‍ | ആർദ്ര, ആർച്ച |
ബന്ധുക്കള്‍ |
വി എം വാസുദേവൻ ഭട്ടതിരിപ്പാട് (അച്ഛൻ) വി എം ഗൗരി (അമ്മ) |
സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ കവിയാണ് വി എം ഗിരിജ. നാല് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1961-ൽ ഷൊർണൂരിനടുത്തുള്ള പരുത്തിപ്രയിൽ ജനിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലം തൊട്ടുതന്നെ കവിതകള്‍ എഴുതിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് എം എ മലയാളം ഒന്നാം റാങ്കോടെ പാസായി. 1983 മുതല്‍ ആകാശവാണിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ കൊച്ചി എഫ് എം നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍. പരിസ്ഥിതി പ്രവര്‍ത്തകനായ സി ആര്‍ നീലകണ്ഠന്‍ ഗിരിജയുടെ ഭര്‍ത്താവാണ്.
കുടുംബം
- അച്ഛൻ: വി.എം. വാസുദേവൻ ഭട്ടതിരിപ്പാട്
- അമ്മ: വി.എം.ഗൗരി
- ഭർത്താവ്: സി.ആർ. നീലകണ്ഠൻ
- മക്കൾ: ആർദ്ര, ആർച്ച
കൃതികൾ
- പ്രണയം ഒരാൽബം — കവിതാ സമാഹാരം (ചിത്തിര ബുക്സ്, 1997)
- ജീവജലം — കവിതാ സമാഹാരം (കറന്റ് ബുക്സ്, 2004)
- പാവയൂണ് — കുട്ടികള്‍ക്കുള്ള കവിതകള്‍ (സൈൻ ബുക്സ്, തിരുവനന്തപുരം)
- പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍ — കവിതാ സമാഹാരം
- ഒരിടത്തൊരിടത്ത് —- കുട്ടികള്‍ക്കുള്ള നാടോടി കഥകള്‍
അവാര്‍ഡുകള്‍
ചങ്ങമ്പുഴ പുരസ്കാരം