close
Sayahna Sayahna
Search

ഖനി


ഖനി
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
നിന്‍ സ്വര്‍ണ്ണം തൊടുന്നു
ഞാനെന്റെ വിരല്‍ത്തുമ്പാല്‍…
ഞരമ്പിന്‍ ഗോവണിയിറങ്ങി,
എരിയും സ്പര്‍ശത്തിന്‍
കറുത്ത പന്തങ്ങളെറിഞ്ഞു
ഞാന്‍ നിന്നില്‍ ഇറങ്ങുന്നു,
സ്വര്‍ണ്ണം തിരയുന്നൂ
മണ്ണിന്‍ കറുത്ത ഗോപുരം തകര്‍ക്കുന്നൂ
തിളയ്ക്കുമാറുകള്‍ തുഴയുന്നൂ
ഉള്ളൂറ്റു തിരയുന്നൂ,
നിന്‍ സ്വര്‍ണ്ണം
അലിവുപെയ്യുന്ന ഹരിതമായ്
മിഴിനീരൂറുന്ന തിളങ്ങുമോര്‍മ്മയായ്
ഇതാ വാഴ്‌വിലിന്നു നിറയുന്നൂ
സ്പര്‍ശവരം കൊണ്ടെന്നെ ഞാന്‍
ശപിക്കുന്നു.