ചിന്തനത്തിനു ചെറുസമൂഹം
ചിന്തനത്തിനു ചെറുസമൂഹം | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
ഞാന്‍: സ്വതന്ത്രചിന്തനത്തിനു പ്രേരിപ്പിക്കുക തന്നെയാണ് ആദ്യം വേണ്ടത്. കൂടിയാലോചനയിലൂടെ സാമൂഹ്യപരിവര്‍ത്തനം എന്ന് ദര്‍ശനം പറയാറുണ്ട്. ചുറ്റുവട്ടത്തിലുള്ളവര്‍ ഒന്നിച്ചു കൂടണം? ചെറിയ സമൂഹത്തില്‍ എല്ലാവര്ക്കും ചിന്തിക്കാന്‍ അവസരം കിട്ടും. ലോകമാകെ പുതിയ ലോകത്തെപ്പറ്റി ചിന്തിക്കുന്ന പ്രാദേശികസമൂഹങ്ങളുണ്ടായാല് പുതിയ ലോകത്തിലേക്കുള്ള ഗൃഹപ്രവേശനകര്‍മം നടന്നുവെന്നു കരുതാം.
നവ: ഗാന്ധിജിയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം നാം ഇപ്പറഞ്ഞ ഗ്രാമസ്വരാജ് ആയിരുന്നു. ഭാരതത്തിനു സ്വാതന്ത്ര്യം നേടാന്‍ ഗാന്ധിജി ശ്രമിച്ചത് ലോകത്തിനു മുമ്പില്‍ ഗ്രാമസ്വരാജ് അവതരിപ്പിക്കുവാന്‍ ഭാരതത്തിനെ ഒരു വേദിയാക്കാം എന്ന പ്രതീക്ഷയോടെയായിരുന്നു. 1947 ഓഗസ്റ്റ് 15 മുതല്‍ 48 ജനുവരി 30 വരെ വെറും അഞ്ചരമാസക്കാലമേ സ്വതന്ത്രഭാരതത്തില്‍ ജീവിക്കുവാന്‍ നാം അദ്ദേഹത്തെ അനുവദിച്ചുള്ളു. അതും വര്‍ഗീയ ലഹളകളുടെ നടുക്ക്.
കേശു: ഞാന്‍ കുറച്ചുകാലം വിനോബാജിയുടെ കൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗ്രാമസഭാസങ്കല്പം ദര്‍ശനം ഉന്നയിക്കുന്ന അയല്‍ക്കൂട്ട സങ്കല്പത്തോട് നന്നായി ഇണങ്ങുന്നുണ്ട്.
|