ചില്ലു തൊലിയുളള തവള
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
ചില്ലുതൊലിയുളള തവള
ഇതാ
ചില്ലുതൊലിയുളള തവള!
അതിനുളളില്‍ ഒളിക്കാം.
പിന്കാലുകള് ഭൂമിയില്‍ ഉറപ്പിച്ച്
മുന്‍കാലുകള്‍ നക്ഷത്രങ്ങളില്‍ സ്പര്‍ശിച്ച്
ഉടനെ അത് ചാടും;
മറ്റൊരു പ്രപഞ്ചത്തിലേക്ക്.
അവിടെ നമ്മള് സ്വതന്ത്രര്‍
സ്നേഹിച്ച് മാത്രം ജീവിക്കാം.
അവിടെ വായുവിന്റെയും വെളളത്തിന്റെയും
ഭക്ഷണത്തിന്റേയും വിസര്ജനത്തിന്റേയും പേര്
സ്നേഹമെന്ന്.
മടുക്കുമ്പോള്‍
തിരിച്ചുകൊണ്ടുവരാന്‍
ചില്ലുതൊലിയുളള തവള
അവിടെ കാത്തുനില്ക്കും
ഉടനെ
ഒരുങ്ങുക.
|