ദാനം
| ചില്ലുതൊലിയുളള തവള | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
| മൂലകൃതി | ചില്ലുതൊലിയുളള തവള |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
| മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
| പുറങ്ങള്‍ | 64 |
ദാനം
പക്ഷിയുളളപ്പോള്
കൂട് ഇഷ്ടമായിരുന്നു.
ഉള്ളില്‍നിന്നും
പക്ഷി പറന്നുപോയപ്പോള്‍
അതിനെ സ്നേഹിക്കുന്നേയില്ല.
ഒടിഞ്ഞ ചുളളലുകളും
തകര്‍ന്ന അസ്ഥികളും
ഇളം തൂവലുകളും
കൊഴിച്ചിട്ട പടങ്ങളും
കൂട്ടിവെച്ച് വായിച്ചു;
ക്ഷയോന്മുഖമായ
തരുണരൂപങ്ങള്.
| ||||||
