നല്ല ഹൈമവതഭൂവില്‍
നല്ല ഹൈമവതഭൂവില്‍ | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- നല്ല ഹൈമവതഭൂവില്‍
- രേവാനദിക്കരയില്
- തമസാതീരത്ത്,
- മാലിനീനദീതടത്തില്
- കമിതാക്കള്‍ അലയുമിടങ്ങളില്‍
- അലഞ്ഞലഞ്ഞ്
- ഒരു ചോദ്യം മാത്രം…
- അലിവാല്‍ താന്‍ താനേ
- കൊടുക്കുമ്പോള്‍
- ഉള്ളം, ഉയിര്,
- ശരീരത്തിന് പ്രകമ്പനങ്ങള്‍
- നിന്നുയിര് പകര്‍ന്നെന്നില്‍
- ജ്വലിപ്പിക്കാനൊരു രാവിന് കടം…
- ഒരു കുഞ്ഞിക്കാലു പതിയാന്‍
- ഇത്തിരിയിടം
- എല്ലാമിരന്നിട്ടും,
- തിരസ്കൃതയായ്
- ഏകയായ്
- അലഞ്ഞിട്ടുണ്ടോ?
|