നീലക്കിണര്
| നീലക്കിണര് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
| മൂലകൃതി | പ്രണയം ഒരാൽബം |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 117 |
| ISBN | 81-86229-02-07 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- ജലഗോവണി,
- പളുങ്കുചിറകുള്ള ജലഭൂതങ്ങള്‍,
- കണ്ണീരൂറുന്ന
- ഉള്ളൊലിവുകള്
- ആഴത്തിലെ ശാന്തസംഗീതം,
- വിശ്രമത്തിന്റെയും
- ഉറക്കത്തിന്റെയും
- മാര്ബിള്സൗധം
- എന്നെ വിളിക്കുന്നു…
- ജലഗോവണിയിറങ്ങി,
- തണുത്ത കല്ക്കണ്ടത്തറയില്
- മത്സ്യകന്യകമാരും
- ജലസസ്യങ്ങളും
- ആഴവിളക്കുകളും
- തെളിയുന്ന നിദ്രാസൗധത്തിലേക്കു
- നീ വരൂ…
- വിളിക്കുന്നെങ്കിലും
- അടിവയറ്റില്‍ നീ
- ഇളകുന്നൂ…
| ||||||
