പുതിയ സമൂഹങ്ങളില്‍
പുതിയ സമൂഹങ്ങളില്‍ | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
തീരുമാനമെടുക്കുന്നതെങ്ങനെ?
ചോദ്യം: പുതിയ സമൂഹങ്ങള്‍ തീരുമാനമെടുക്കുന്നത് ഇന്നത്തെ രീതിയിലുള്ള വോട്ടിംഗ് മൂലമായിരിക്കുമോ?
ഉത്തരം: ഭൂരിപക്ഷമല്ല, സര്‍വാനുമതി ആയിരിക്കും നോക്കുക. സര്‍വസമ്മതി അല്ലെങ്കില്‍ സര്‍വാനുമതി.
ചോദ്യം: അവയുടെ പ്രയോഗം എങ്ങനെയായിരിക്കും.
ഉത്തരം: പ്രയോഗിച്ചുനോക്കി തെളിഞ്ഞുവരേണ്ട കാര്യങ്ങളാണ് സര്‍വാനുമതി, സര്‍വസമ്മതി എന്നിവ രണ്ടും. അഭിപ്രായവ്യത്യാസം വരുന്ന കാര്യങ്ങളെപ്പറ്റി പലവട്ടം ചര്‍ച്ച ചെയ്യും. എല്ലാവര്‍ക്കും സമ്മതമായാല്‍ സര്‍വസമ്മതമായി. അല്ലാതെവന്നാല്‍ സര്‍വാനുമതി കിട്ടുമോ എന്നു നോക്കും. പൂര്‍ണസമ്മതമല്ലെങ്കിലും വളരെപ്പേര്‍ അംഗീകരിക്കുന്നതുകൊണ്ട് ഞങ്ങളും അംഗീകരിച്ചേക്കാം എന്നൊരു നിലയില്‍ എതിര്‍ത്തവരും സമ്മതം മൂളുന്നതാണ് സര്‍വാനുമതി. അതിനും പ്രയാസം വരുന്ന ഘട്ടത്തില്‍ ഭൂരിപക്ഷാഭിപ്രായം നോക്കാം. ഭൂരിപക്ഷാഭിപ്രായം അറിയുന്നത് അതുമനസ്സിലാക്കി സര്‍വാനുമതിയിലേക്ക് വരാന്‍വേണ്ടിയാണ്. ഭൂരിപക്ഷാഭിപ്രായം അറിഞ്ഞാല്‍ നമുക്കത് സ്വീകരിക്കാം എന്ന നിഗമനത്തില്‍ എല്ലാവരും വന്നതിനുശേഷമാണ് അത് നോക്കുക. മറ്റൊരു വഴി ഇല ഇട്ട പുറം നോക്കുകയാണ്. മറ്റൊരു വഴി സര്‍വസമ്മതനായ ഒരാളിനെ നിശ്ചയിച്ച് അദ്ദേഹത്തിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുക എന്നതാണ്. ഏതായാലും ഭിന്നിപ്പിനിടവരാത്ത ഒരു ക്രമീകരണം തീരുമാനങ്ങള്‍ എടുക്കുന്നതിനുണ്ടായിരിക്കും. എന്നാല്‍ അതു കേവലം വോട്ടെടുപ്പിലൂടെ ആയിരിക്കുക ഇല്ല.
|