close
Sayahna Sayahna
Search

പുതിയ സമൂഹത്തില്‍ വ്യക്തി ഉദാസീനനാവാന്‍ ഇടയാവില്ലേ?


പുതിയ സമൂഹത്തില്‍ വ്യക്തി ഉദാസീനനാവാന്‍ ഇടയാവില്ലേ?
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: ലോകത്തിലെവിടെയും എന്തുണ്ടോ അത് തനിക്കും കിട്ടും എന്നു വന്നാല്‍ മനുഷ്യന്‍ ഉദാസീനനാവാനിടയാവില്ലേ? എന്തിന് കഠിനപ്രയത്‌നം ചെയ്യണം?

ഉത്തരം: ഇത് പ്രധാനമായ ഒരു വിഷയമാണ്. പത്തുവീട് ഒരു തറ എന്നത് മനുഷ്യരാശിയുടെ ആറാമത്തെ ഇന്ദ്രിയമാണ്. ആ ഇന്ദ്രിയം എല്ലാം കാണും കേള്‍ക്കും, പ്രേരണ നല്‍കും. പരാര്‍ത്ഥതാവസ്ഥയിലേക്ക് മനുഷ്യന് നിരന്തരം പ്രേരണനല്‍കുന്ന നേരായ ഉറവകളായിരിക്കും, ലോകമാകെ അന്ന് ഉണ്ടായിക്കഴിഞ്ഞിട്ടുള്ള തറക്കൂട്ടങ്ങള്‍. വ്യക്തിക്ക് നിരന്തരമായ സമൂഹപ്രേരണ, തറക്കൂട്ടം, അയല്‍ക്കൂട്ടം, ഗ്രാമക്കൂട്ടം എന്നീ ത്രിവിധ യോജനകളില്‍നിന്ന് ലഭിച്ചുകൊണ്ടേയിരിക്കും. ഒരിക്കലും വറ്റാത്ത ഈ പ്രചോദന ശ്രോതസ്സുകള്‍ മനുഷ്യനെ അലസനായിരിക്കാന്‍ സമ്മതിക്കില്ല. ഓരോ വ്യക്തിയും അംഗീകരിക്കപ്പെടാനാഗ്രഹിക്കുന്നു. അദ്ധ്വാനത്തിലാണംഗീകാരം എന്നുവരുമ്പോള്‍ ലോകത്തിനുവേണ്ടി പരമാവധി അദ്ധ്വാനിക്കുവാന്‍ ഓരോരുത്തരും തയ്യാറാകും.

കേശു: കഠിനജോലികള്‍ക്ക് കൂടുതലാളുകള്‍ മുന്നോട്ടു വരുമെന്നാണെനിക്കു തോന്നുന്നത്. അതായിരിക്കും അന്നത്തെ സാഹചര്യം.

നവ: താന്‍ മറ്റുള്ളവര്‍ക്ക് എത്രമാത്രം പ്രയോജനപ്പെടാമോ അത്രമാത്രം പ്രയോജനപ്പെടണമെന്നായിരിക്കും ഓരോരുത്തരും അന്നു വിചാരിക്കുക. അത്തരമൊരു സമൂഹത്തില്‍ ആലസ്യത്തിന് സ്ഥാനമുണ്ടാവാനിടയില്ല. ഓരോരുത്തര്‍ക്കും ആര്‍ജിക്കാനും ത്യജിക്കാനും അവസരമുണ്ടായിരിക്കും. അത് ഉത്സാഹം വര്‍ദ്ധിപ്പിക്കും.